സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/രോഗപ്രതിരോധം-കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം-കോവിഡ്-19
   ഈ ലോകത്തിൽ നമ്മൾ മനുഷ്യരെല്ലാം എത്ര സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. പക്ഷേ ഇപ്പോൾ അതിഭീകരമായ ഒരു അവസ്ഥ ആണ്. ഇതിന് കാരണം ഒരു വൈറസാണ്. ഈ വൈറസ് കാരണം ലോകത്തുള്ള മനുഷ്യരെല്ലാം വളരെ ബുദ്ധിമുട്ടിലാണ്. ഭക്ഷണമോ മരുന്നോ അങ്ങനെ വളരെ അത്യാവശ്യ സാധനങ്ങൾ പോലും വാങ്ങാൻ കഴിയാത്ത സാഹചര്യമാണ്.ഈ വൈറസിന്റെ പേര് കൊറോണ എന്നാണ്.

ചൈനയിലാണ് ആദ്യമായി ഈ രോഗബാധ സ്ഥിരീകരിച്ചത്. അതിനുശേഷം വളരെ വേഗം ഈ വൈറസ് ലോകം മുഴുവൻ വ്യാപിച്ചു. ഈ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന് ഒരു പേരുണ്ട്.അത് കോവിഡ്-19 അഥവാ കൊറോണ. ഈ വൈറസ് രോഗം കാരണം ലോകം മുഴുവൻ ഇപ്പോൾ ലോക്കഡൗണിൽ ആയിരിക്കുകയാണ്. അവശ്യ കാര്യങ്ങൾക്ക് പോലും ഇപ്പോൾ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥ. പുറത്തിറങ്ങണം എങ്കിൽ പോലീസിൻറെ സമ്മതം ആവശ്യമാണ്.

വ്യാപാര വ്യവസായങ്ങളെല്ലാം ലോക്കഡോൺ കാലയളവിൽ പ്രവർത്തിക്കാത്തതിനാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ ഈ ലോകം മുഴുവൻ നേരിടുകയാണ്. കുട്ടികൾ വൃദ്ധജനങ്ങൾ എന്നിവർക്കാണ് ഈ രോഗം കൂടുതൽ വരുവാനുള്ള സാധ്യതയുള്ളത്. മറ്റു രോഗങ്ങളുള്ളവരിൽ ഈ വൈറസിന്റെ പ്രഭാവം വളരെ വലുതാണ്. മരണംവരെ സംഭവിക്കാം. ഈ രോഗത്തിന് ഇത് വരെ ഫലപ്രദമായ മരുന്ന് വികസിപ്പിച്ചിട്ടില്ല. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ചുമ, ശ്വാസതടസ്സം, പനി എന്നിവയാണ്. ഇങ്ങനെയുള്ള ലക്ഷണങ്ങൾ ഉള്ളവർ വളരെ വേഗം തന്നെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണ്. അവർ നിർദേശിക്കുന്നതനുസരിച്ചു വീട്ടിൽ തന്നെ നമ്മൾ ഐസൊലേഷനിൽ കഴിയേണ്ടതാണ്. 28 ദിവസമാണ് ഈ വൈറസിന്റെ ഇൻക്യൂബേഷൻ പീരിയഡ്. ഈ രോഗബാധ പടരാതിരിക്കാനായി നമ്മൾ സാമൂഹിക അകലം പാലിക്കേണ്ടതാണ്. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും, എവിടെയാണെങ്കിലും ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈകളും മുഖവും കഴുകുകയും ചെയ്യുകയാണ് ഇതിനുള്ള ഏക പ്രതിരോധം. ധാരാളമായി വെള്ളം കുടിക്കുകയും നമ്മുടെ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും പൊതുസ്ഥലങ്ങളിൽ തുപ്പാതെ ഇരിക്കുകയും ചെയ്യണം.

ഇപ്പോൾ ലോകമാകമാനം ഏകദേശം 35 ലക്ഷത്തിൽ പരം ആളുകൾ രോഗബാധിതർ ആണ്. അവരിൽ രണ്ടു ലക്ഷത്തോളം രോഗികൾ മരണപ്പെടുകയും ചെയ്തു. കേരളത്തിലാദ്യമായി കോവിൽ ബാധിച്ച തൃശൂർ ജില്ലയിൽ ആണ്. ഇപ്പോൾ കേരളത്തിൽ രോഗബാധിതരുടെ എണ്ണം 100 കവിയുകയും ചെയ്തു.വിദേശരാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന നമ്മുടെ സഹോദരീ സഹോദരന്മാർക്ക് നാട്ടിലേക്ക് തിരികെ വരുവാൻ പോലുമുള്ള സാഹചര്യം ഇപ്പോൾ ഇല്ല.സർക്കാരും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് നമ്മൾ പരമാവധി വീടുകളിൽ തന്നെ കഴിഞ്ഞു കൂടുകയാണെങ്കിൽ നമുക്ക് ഈ രോഗത്തെ കുറെ ഒക്കെ പ്രതിരോധിക്കാൻ കഴിയും. നമ്മുടെ കേരളത്തിൽ രണ്ടു തവണ പ്രളയം വന്നപ്പോഴും നമ്മൾ ഒരുമിച്ചു നിന്ന് പൊരുതിയത് കൊണ്ടാണ് നമ്മൾ ആ ദുരിതത്തിൽ നിന്ന് കരകയറിയത്. അതുപോലെ ഈ കൊറോണ വൈറസിനെ നമുക്ക് ഈ ലോകത്തിൽ നിന്ന് ഓടിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസത്തോടെ.

ഐറിൻ മരിയ ജോഷി
6 B സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം