സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/പ്രതിരോധം രോഗങ്ങളോട്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം രോഗങ്ങളോട്

ആരോഗ്യമുള്ള ശരീരമുണ്ടെങ്കിലേ, ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ. ഇന്ന് മനുഷ്യമക്കൾ ഇവ രണ്ടിനും വേണ്ടി പൊരുതികൊണ്ടിരിക്കുകയാണ് ഒരേ മനസ്സോടെ. ഉറ്റവരും ഉടയവരും ഇഹലോകവാസം വെടിഞ്ഞ് ഒരു മരത്തിലെ ഇലകൾ കൊഴിഞ്ഞു വീഴും പോലെ വിട്ട് പൊയ്ക്കൊണ്ടിരിക്കുമ്പോഴും ഇനിയും ഇതുപോലൊരു അവസ്ഥ ഉണ്ടാവാതിരിക്കുവാൻ ഇന്ന് ഓരോരുത്തരും പൊരുതുകയാണ്. 'ഏക ലോകം,ഏക കുടുംബം' എന്നീ ചിന്തകൾ മനസ്സിലുണർത്തി കൊണ്ട് ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ സ്വന്തം ദൃഷ്ടിയിൽ പോലും പെടാത്തത്ര ചെറുതെങ്കിലും അതിഭയങ്കരനായ വൈറസിനെതിരെ യുദ്ധം ചെയ്യുകയാണ്. ഈ യജ്ഞത്തിൽ ഭരണ തലവൻമാരുടെയും, ആരോഗ്യപ്രവർത്തകരുടെയും, ഡോക്ടർമാരുടെയും, നഴ്സുമാരുടെയും കൂടെ ധൈര്യത്തോടെ നാമും ഒരുമിച്ചു നിന്നെങ്കിൽ മാത്രമേ ഒരു 'സുന്ദര കേരളത്തെ 'ഒരു 'സുന്ദര ഇന്ത്യയെ അങ്ങനെ ഒരു 'ആരോഗ്യമുള്ള നവ ലോകത്തെ ' വീണ്ടെടുക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. സ്വഭവനങ്ങളിൽ തന്നെ ആയിരുന്നുകൊണ്ട് ശരീരത്താലെ അകന്നും, മനസ്സാലെ വളരെയധികം അടുത്തു കൊണ്ടും കൊറോണ വൈറസിനെതിരെ നമുക്ക് പോരാടാം പ്രതിരോധിക്കാം.

വിക്ടോറിയ ചാൾസ് തച്ചങ്കരി
8 ഡി സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം