സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ജാഗ്രത -ഒരു തുറന്ന കത്ത്

ജാഗ്രത -ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട കൂട്ടുകാരെ,
നമ്മുടെ ഈ നാട്ടിൽ നമ്മൾ സന്തോഷത്തോടും സമാധാനത്തോടും കഴിയുകയായിരുന്നു. ഈ വർഷം മാർച്ച് മാസം ഈ രോഗം നമ്മുടെ നാട്ടിൽ പിടിപ്പെട്ടു. അതോടു കൂടി നമ്മുടെ സന്തോഷവും സമാധാനവും നഷ്ടപ്പെട്ടു.ലക്ഷക്കണക്കിന് ആളുകൾ ഈ മഹാമാരി പിടിപ്പെട്ട് മരിച്ചു. വളരെയധികം പേര് നിരീക്ഷണത്തിൽ .ഈ കൊറോണ എന്ന രോഗത്തെ നമ്മുക്ക് തോൽപ്പിക്കാം.ഇടയ്ക്കിടെ കൈകൾ ഹാൻഡ് വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക, മൂക്ക്, വായ്, കണ്ണ് എന്നിവിടങ്ങളിൽ സ്‌പർശിക്കാതിരിക്കുക . സർക്കാർ നിർദ്ദേശങ്ങൾ യഥാവണ്ണം പാലിക്കുക, അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക, പുറത്തേക്കിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക, വ്യക്തികളുമായി സാമൂഹ്യ അകലം പാലിക്കുക എന്നീ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. നമ്മുക്കു വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്ന ഡോക്ടർമാരെയും നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയും ഒത്തിരി നന്ദിയോടെ ഓർക്കാം.

അപർണ സുധീഷ്
5 ബി സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം