സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/കൊറോണ ഒരു ഭീകരൻ അല്ല

കൊറോണ ഒരു ഭീകരൻ അല്ല

നാം എല്ലാവരും ഇന്ന് വളരെ പേടിയോടെ മാത്രം കേൾക്കുന്ന ഒരു പേരാണ് " കൊറോണ ' എന്താണ് കൊറോണ ? കൊറോണ ഒരു കുഞ്ഞൻ വൈറസാണ് ഈ വൈറസ് ഉണ്ടാക്കുന്ന ഒരു പുതിയ പകർച്ചവ്യാധി ആണ് "കോവിഡ് 19 " 2019 -ൽ ചൈനയിലാണ് ഈ രോഗം ആദ്യമായി സ്ഥീരികരിച്ചത് ഈ ലോകം മുഴുവൻ കോവിഡ് 19 വളരെ പെട്ടന്ന് പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകൾ ഈ രോഗം മൂലം മരണത്തിനു കീഴടങ്ങി, ലക്ഷങ്ങൾ ഈ രോഗത്താൽ ദുരിതം അനുഭവിക്കുന്നു. ഈ രോഗത്തെ പ്രതിരോധിക്കുവാൻ ലോകം മുഴുവൻ എല്ലാ ശത്രുതയും മറന്ന് ഒറ്റക്കെട്ടായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈ പ്രതിരോധ പ്രവർത്തനങ്ങളിൽ നമ്മുടെ കൊച്ചു കേരളം ഇന്ന് എല്ലാവരേയു ക്കാൾ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത് നമുക്ക് ഇന്ന് ഓരോ ദിവസവും രോഗം സ്ഥീരികരിക്കുന്നവരുടെ എണ്ണത്തെക്കാൾ രോഗം ഭേതമാകുന്നവരുടെ എണ്ണമാണ് കൂടുതൽ ഈ നേട്ടത്തിന് നമ്മുടെ സർക്കാരിന്റ ജാഗ്രതയും കരുതലും ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും മറ്റു സന്നദ്ധ പ്രവർത്തകരുടെയും ആത്മാർത്ഥമായ സേവനവുമാണ് കാരണം ഇവരെ എല്ലാം നമുക്ക് ഈ സന്ദര്ഭത്തിൽ നന്ദിയോടു കൂടി ഓർക്കാം. ഈ മഹാമാരിയെ ലോകത്തിൽ നിന്നും തുരത്തി ഓടിക്കുവാനായി നമുക്ക് നമ്മുടെ ജനനായകരോടൊപ്പം ഒരുമിച്ച് പോരാടാം ഗവണ്മെന്റ് നിർദ്ദേശിക്കുന്നിടത്തോളം കാലം നമ്മുക്ക് വീടുകളിലായിരിക്കാം കൈ കഴുക്കാം, കൊറോണയെ തുരത്തി ഓടിക്കാം. നാം ഒരിക്കലും കൊറോണയെ പേടിക്കരുത്, നമ്മുടെ ജാഗ്രത കണ്ട് കൊറോണ പേടിക്കണം. നമുക്ക് അകലങ്ങളിൽ ആയിരുന്നു കൊണ്ട് അടുത്തിരിക്കാം. ഈ സമയത്ത് നമുക്ക് ആശങ്ക അല്ല ജാഗ്രത ആണ് വേണ്ടത് കൊറോണ ഒരു ഭീകരൻ അല്ല. നമ്മുടെ ജാഗ്രതയും മുൻ കരുതലും കൊണ്ട് നമുക്ക് കൊറോണയെ തോൽപ്പിക്കാം.

അലീന ജിജോ
6 C സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം