സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/കൊറോണ-മൂന്നാം ലോകമഹായുദ്ധം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ-മൂന്നാം ലോകമഹായുദ്ധം

മാനവരാശിയെ പിടിച്ചുലച്ച് വെറും മൈക്രോസ്കോപിക് വ്യൂ മാത്രം ഉള്ള ഒരു തീരെ ചെറിയ വൈറസ് കോറോണ. ചൈനയിലെ വൂഹനിൽ 2019 ഡിസംബറിൽ ഈ വൈറസിനെ കണ്ടത്തിയപ്പോൾ ആരും ഇത്രയും ഭയപ്പെട്ടില്ല, വെറും ഒരു ജലദോഷവും പനിയും ആയി വരുന്ന വൈറസിനു അത്ര പ്രാധാന്യം മാത്രമേ നൽകിയുള്ളൂ. പക്ഷേ പതിയെ പതിയെ ചൈനയിലെ വലിയൊരു ജനസമൂഹത്തെ തന്നെ മാസങ്ങൾ കൊണ്ട് ഭൂമുഖത്ത്‌ നിന്നും തുടച്ചു നീക്കി തുടങ്ങിയപ്പോഴും ചൈനയും നമ്മുടെ കൊച്ചു കേരളവും അല്ലാതെ ആരും കോറോണ വൈറസിനെ ഗൗരവമായി എടുത്തില്ല. ഇതിന്റെ അനന്തരഫലം എന്നവണ്ണം വൻ ലോകശക്തികളെ എല്ലാം ഈ ചെറിയ കീടാണു കീഴ്പെടുത്തികൊണ്ടിരിക്കുന്നു. ഒരു ലോകമഹായുദ്ധവും ഇത്ര മേൽ കനത്ത ഒരു പ്രഹരം ലോകത്തിനു നൽകിയിട്ടില്ല എന്ന് തന്നെ പറയാം.
കോവിഡ-19 ചരിത്രത്തിന്റെ ഭാഗമായി എന്നല്ല ചരിത്രമായി ചരിത്രത്തെ തന്നെ മാറ്റി മറിച്ചു എന്ന് തന്നെ രേഖപെടുത്തുന്ന അവസ്ഥ ആണ്. കാരണം കോറോണയ്ക്കു മുൻപും അതിനു പിൻപും ഉള്ള മനുഷ്യന്റെ ജീവിതവും ജീവിതരീതിയഉം തികച്ചും വ്യത്യസ് തമാണ്. നമ്മുടെ കൊച്ചു കേരളമോ അല്ലെകിൽ ഇന്ത്യയുടെ കാര്യം തന്നെ എടുക്കാം. വികസനത്തിന്റെ കാര്യത്തിൽ താഴെക്കിടയിൽ കിടക്കുന്ന നാം ഇന്ന് ലോകത്തിലെ വമ്പൻ രാഷ്ട്രങ്ങളുടെ മുമ്പിൽ മാതൃകയാണ്. 'ഇന്ത്യയെ കണ്ട് പഠിക്കു, കേരള മോഡൽ ' എന്നിങ്ങനെ നിസാരമായി പറഞ്ഞിരുന്നവർ സഗൗരവത്തോടെ തന്നെ ഇന്നിചൊല്ലുകൾ ആദരാപൂർവ്വം ആവർത്തിക്കുന്നു. കുട്ടികളായ നമ്മുക്ക് എല്ലാവർക്കും അതിൽ അഭിമാനിക്കാം. നമ്മുടെ അധികാരികൾ, ആരോഗ്യപ്രവർത്തകർ, പോലീസുകാർ എന്നിവർ പറയുന്ന, ചൂണ്ടി കാണിക്കുന്ന മാർഗത്തിൽ കൂടി ചരിച്ചാണ് നാം ഈ നേട്ടം കൈവരിച്ചത്. എല്ലാവരും ഒറ്റക്കെട്ടായി ഭാരതാംബയുടെ മക്കളായി ഒരുമിച്ച് അതിജീവിച്ചു കൊണ്ടിരിക്കുന്നു. കോറോണ വൈറസിനെ ഭയമോടെ അല്ലാതെ കാണാൻ സാധിക്കണമെങ്കിൽ ഒരു പ്രതിരോധമരുന്ന് കണ്ടത്തെണ്ടിയിരിക്കുന്നു. അത് വരെ സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും വ്യക്തി സുചിത്വവും സാമൂഹിക സുചിത്വവും ശീലമാക്കി മുന്നേറേണ്ടിയിരിക്കുന്നു. ഒരു കയ് പിഴ പോലും പറ്റാതെ എപ്പോഴും കരുതലോടെ മുന്നേറിയാൽ നാം തീർച്ചയായും ഈ രോഗത്തെ അതിജീവിക്കും. അപ്പോൾ A.C (after christ ) എന്നും B. C (before christ)എന്നും ചരിത്രത്തെ തിരിച്ചിരുന്ന നാം വീണ്ടും ഒരു നിർവചനം കൂടി നൽകേണ്ടതായി വരും, A. C (after corona ) എന്നും B. C (before corona )എന്നും.

എെവിൻ റോസ് രാജേഷ്
6 C സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം