സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/സത്യത്തിൻെറ വിത്ത്
സത്യത്തിൻെറ വിത്ത്
ഗാന്ധാരദേശത്തെ രാജാവായിരുന്നു വിദ്യാധര രാജാവ് .പക്ഷേ രാജാവിന് കുട്ടികളുണ്ടായിരുന്നില്ല. രാജാവിൻെറ കാലശേഷം തനിക്ക് ഒരു പിൻഗാമിയെ കണ്ടെത്തുവാൻ രാജാവ് തീരുമാനിച്ചു. രാജാവിൻെറ കല്പനപ്രകാരം ആ രാജ്യത്തിലെ ബാലികാ-ബാലന്മാരെ രാജാവ് കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. രാജാവ് അവർക്ക് ഓരോ വിത്തു നൽകി. ആ വിത്തു നട്ടു പരിപാലിച്ചു് ഏറ്റവും വലിയതും ആരോഗ്യമുള്ളതുമായ ഒരു ചെടി ആക്കാനുള്ള ഒരു മത്സരമായിരുന്നു. ഒരു ദരിദ്രനായ കർഷകൻെറ മകനായിരുന്നു പിന്ഗള. പിന്ഗള എത്ര ശ്രമിച്ചിട്ടും ആ വിത്ത് മുളക്കുന്നില്ലായിരുന്നു. പിന്ഗള ഒഴികെ കുട്ടികളെല്ലാം പൂച്ചെടിയുമായി കൊട്ടാരത്തിൽ എത്തിയിരുന്നു . പക്ഷേ പിന്ഗള മാത്രം ദുഃഖിതനായി. പക്ഷേ പിന്ഗളയുടെ ചെടിയില്ലാത്ത ചട്ടി കണ്ടപ്പോൾ രാജാവിന് സന്തോഷമായി. രാജാവ് നൽകിയത് വറുത്ത വിത്തുകളായിരുന്നു. സത്യസന്ധനായ പിന്ഗള മാത്രം ദുഃഖിതനായിരുന്നു. സത്യസന്ധനായ പിന്ഗളയെ രാജാവ് അഭിനന്ദിച്ചു. മറ്റു കുട്ടികൾ വേറെ വിത്തിട്ട് വേറെ ചെടികൾ മുളപ്പിച്ചത് അദ്ദേഹത്തെ അതിശയിപ്പിച്ചു. അങ്ങനെ രാജാവിൻെറ സത്യസന്ധനായ പിൻഗാമിയായി പിന്ഗള മാറി.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ