സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/മഹാമാരി തീർത്ത കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി തീർത്ത കൊറോണക്കാലം

ഈ ലോകമാകെ വലിയ ആകുലതയിലും വിഷമത്തിലും മാണ് .ഈ കൊറോണയെ എങ്ങനെ അതിജീവിക്കുമെന്ന് ഒരു പിടിയും ഇല്ല .എങ്കിലും നമ്മുടെ ജീവിത പ്രവർത്തനങ്ങളിലുടെ നമുക്ക് ഇത് മാറ്റി എടുക്കാം .വൃത്തിയും ശുചിത്വവും മാണ് ഏറ്റവും ആദ്യമായി നമ്മൾ മുൻകരുതൽ എടുക്കേണ്ടത് .അത് ,നമ്മൾ മാത്രം മനസ്സിലാക്കിയാൽ പോരാ, അത് മറ്റുള്ളവരിലേക്ക് പകർന്ന് കൊടുക്കണം. അതിലൂടെ നമ്മുടെ രാജ്യത്തെ നമ്മുക്ക് വീണ്ടെടുക്കാം. ഇനി കേരളത്തിലേയ്ക്ക് വരുമ്പോൾ നമ്മൾ ഒറ്റക്കെട്ടായി നിന്ന് കൊറോണയെ തുരത്തി ഓടിക്കണം അതിൽ നമ്മുടെ മേലധികാരികളെ അനുസരിക്കണം. അവർ പറയുന്നത് കേൾക്കണം .കുട്ടികളായ നമ്മൾ അവധിക്കാലത്ത് വീട്ടിലിരിക്കുകയാണെല്ലോ. ആ സമയങ്ങളിൽ നല്ല നല്ല കാര്യങ്ങൾ ചെയ്യാം .വീട്ടിൽ അമ്മയെ സഹായിക്കാം ,അറിവിനായി നല്ല പുസ്തകങ്ങൾ വായിക്കാം ,ചിത്രങ്ങൾ വരയ്ക്കാം ,പറ്റുന്നതുപോലെ ചെറിയ ചെറിയ പാചക രീതികൾ പടിക്കാം. ഈ അവധിക്കാലത്ത് നമ്മുക്ക് കഴിക്കാൻ പറ്റിയ ഒരു പാട് വിഭവങ്ങളുണ്ട് ചക്ക, മാങ്ങ, പപ്പായ, പേരയ്ക്ക.... അങ്ങനെ ഒരു പാട് കൂട്ടങ്ങൾ . ചക്കക്കുരു കൊണ്ട് ഒരു പാട് വിഭവങ്ങൾ ഉണ്ടാക്കാം. ചക്കക്കുരു വട , ചക്കക്കുരു ചമ്മന്തി , ചക്കക്കുരു ജൂസ് അങ്ങനെ ക്കുറെ വിഭവങ്ങൾ . ചക്ക വറുത്തത് , ചക്കപ്പുഴുക്കും ഒരു പാട് കഴിച്ചത് ഈ കൊറോണക്കാലത്താണ് . ഈ സമയത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണം . അഥവാ പുറത്ത് പോയി വന്നാൽ കൈയ്യും മുഖവും നന്നായി കഴുകി വൃത്തിയാക്കണം. അങ്ങനെ മഹാമാരി എന്ന കൊറോണയെ പൊരുതി ജയിക്കാനാവും..

തൃഷാ ഷൈജു
3 ബി സെന്റ് മാത്യൂസ് എൽ പി സ്കൂൾ കടനാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം