Schoolwiki സംരംഭത്തിൽ നിന്ന്
വിലമതിക്കാത്ത സമ്മാനം
അമ്മേ അച്ഛനെ കാണുന്നില്ല ലോ.? വളരെ ആകാംക്ഷയോടെ ചിന്നു മോൾ അമ്മയോട് ചോദിച്ചു. കൈ നിറച്ച് ചോക്ലേറ്റും കളിപ്പാട്ടങ്ങളുമായി വിദേശത്തുനിന്ന് വരുന്ന അച്ഛനെ കാത്തിരിക്കുകയാണ് ആ അഞ്ചുവയസ്സുകാരി. ഇപ്പോൾ വരും എന്ന് പറഞ്ഞു അമ്മ അവളെ ആശ്വസിപ്പിച്ചു. അവൾ തന്നെ കൂട്ടുകാരോടൊപ്പം കളിക്കാൻ പോയി. എങ്കിലും ചിന്നു മോളുടെ മനസ്സുനിറയെ അവളുടെ അച്ഛൻ ആയിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ചിന്നു മോളുടെ അച്ഛന്റെ ഫോണിൽ നിന്നും അമ്മയ്ക്കൊരു കോൾ വന്നു. കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നത് കൊണ്ട് വിദേശത്തുനിന്നും വരുന്നവർ സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് നിരീക്ഷണത്തിൽ പോകണം എന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ നിരീക്ഷണത്തിൽ അച്ഛനും പോവുകയാണ്. ഇതു കേട്ടപ്പോൾ അമ്മയ്ക്ക് ആകെ വിഷമമായി. അച്ഛനെ കാത്തിരിക്കുന്ന മകളോട് എന്തു പറയുമെന്ന് അമ്മ ചിന്തിച്ചു. കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയിൽ ഉം ചിന്നു മോൾ ഇടയ്ക്കിടെ വന്നു അച്ഛൻ വന്നോഎന്ന് അന്വേഷിക്കും. അമ്മ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറും. നിരീക്ഷണത്തിൽ കഴിയുന്ന ചിന്നു മോളുടെ അച്ഛന് കൊറോണ വൈറസ് സ്ഥിരീകരിക്കുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും അറിയാതെ ആ കുരുന്ന് തന്റെ സ്നേഹനിധിയായ അച്ഛനെ കാത്ത് ഉമ്മറത്തെ ഇരിക്കുമായിരുന്നു. ആ അവസരത്തിൽ തന്റെ മുത്തച്ഛനെയും മുത്തശ്ശിയുടെയുംസംസാരത്തിൽനിന്ന് തന്റെ അച്ഛൻ ആശുപത്രിയിൽ ആണെന്ന് അവൾ മനസ്സിലാക്കി. ആ കുരുന്ന് ഹൃദയം തേങ്ങി. അവൾ ഓടിച്ചെന്ന് അമ്മയോട് ചോദിച്ചു. അമ്മ അച്ഛൻ ആശുപത്രിയിൽ ആണോ? അച്ഛൻ എന്താ പറ്റിയത്? അമ്മ അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. മോളെ പേടിക്കാനൊന്നുമില്ല. അച്ഛന് ചെറിയ ഒരു പനി. എത്രയും പെട്ടെന്ന് സുഖമായി മോളുടെ അടുത്ത് വരും. അമ്മയ്ക്ക് നല്ല ഉറപ്പുണ്ട്. കാരണം അത്രയ്ക്ക് സുശക്തമായ ഒരു ഭരണസംവിധാനവും കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരും നമുക്കുണ്ട്. അതുകൊണ്ട് മോള് പേടിക്കേണ്ട. അമ്മയുടെ വാക്കുകൾ ആ കുരുന്ന്ഹൃദയത്തിന് ആശ്വാസം നൽകി. അങ്ങനെ ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. തന്റെ അച്ഛൻ സുഖം പ്രാപിച്ചു വീട്ടിലേക്ക് മടങ്ങി വരുന്നു എന്ന് ചിന്നു മോൾ അറിഞ്ഞു. അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. വീട്ടിലേക്ക് മടങ്ങി വന്ന അച്ഛനെ അവൾ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് തുരുതുരെ ഉമ്മകൾ നൽകി. അച്ഛനും സന്തോഷം അടക്കാനായില്ല. ചിന്നു മോളെ കെട്ടിപ്പിടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു മോൾക്ക് ചോക്ലേറ്റും കളിപ്പാട്ടങ്ങൾ വാങ്ങാൻ കഴിഞ്ഞില്ല. ചിന്നു മോള് പറഞ്ഞു. സാരമില്ല അച്ഛാ. അച്ഛൻ സുഖം പ്രാപിച്ച വീട്ടിൽ വന്നല്ലോ. ഈശ്വരന് നന്ദി. അച്ഛനെ ശുശ്രൂഷിച്ച എല്ലാവർക്കും നന്ദി
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ
|