സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/ഭൂമിയുടെ വിലാപം

ഭൂമിയുടെ വിലാപം


ഒരമ്മതൻ സ്നേഹം നേടി
വളർന്നു നാം.
പ്രകൃതിതൻ മടിത്തട്ടിൽ.

മനുജൻറെ സ്വാർത്ഥമാം ചിന്തകൾ...
പുഴകളും ,ജലാശയങ്ങളും ,
വായുവും മാലിനമായ്.
ശ്വാസമറ്റു പ്രാണനായ് കേഴുന്നു.

ഇന്നിതാ നിശ്ചലം സർവ്വതും .
സ്വതന്ത്രമായ് പ്രകൃതിയും .
പുകയില്ല പൊടിയില്ല മാലിന്യമില്ല.

മഹാമാരിയെ ഭയന്നോടി ഒളിക്കുന്നു മാളങ്ങളിൽ മർത്യൻ.


കരുതിടാം പ്രകൃതിതൻ സമ്പത്ത്
നാളയുടെ കരങ്ങൾക്ക് ശക്തി പകരുവാൻ.


ദൈവത്തിൻ സ്രിഷ്ടിയിലൊന്നും പാഴില്ല..
 സർവ്വതും ഭൂമിതൻ അവകാശികൾ.
കരുണകാട്ടിടാം. സ്നേഹം കൊടുത്തിടാം.

പൊരുതിടാം മഹാമാരിയെ തടയുവാൻ.


 

ആൻഡ്രിയ ബിനീഷ്
1 D സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത