സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/നാട് ചുറ്റാനിറങ്ങിയ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
നാട് ചുറ്റാനിറങ്ങിയ കൊറോണ


ഒരിക്കൽ കൊറോണ എന്ന വൈറസിന് നാടുകാണാൻ ഒരുമോഹംതോന്നി.ഭീകരരായ്മനുഷ്യരേപേടിച്ച് എങ്ങനെ പുറത്ത്ഇ റങ്ങും. കൊറോണ ആലോചിക്കാൻ തുടങ്ങി. പെട്ടന്ന് അവനൊരു ബുദ്ധി തോന്നി. മനുഷ്യൻറെ ഉള്ളിൽ കയറാംഅങ്ങനെ നാടു കാണാം. കൊറോണ വളരെ വളരെ കഷ്ടപ്പെട്ട് ഒരു മനുഷ്യൻറെ ഉള്ളിൽ കയറി. അപ്പോൾ അയാൾക്ക് ഭയങ്കരമായ ചുമയും പനിയും വന്ന് അയാൾകിടപ്പിലായി.കൊറോണഅടുത്ത മനുഷ്യനിലേക്കും കയറി. അയാളും കിടപ്പിലായി. അവൻ മനുഷ്യനിൽനിന്ന്ന്ന്മനുഷ്യരിലേക്ക് ചാടി ചാടി കയറി . അങ്ങനെ ലോകം കണ്ടു. മനുഷ്യരെല്ലാം കിടപ്പിലായി. ഇതുകണ്ട് കൊറോണ ഉറക്കെ ചിരിച്ചു. ഹഹഹ ഹഹഹ ഇതുകൊള്ളാം ഈ മനുഷ്യരെ മുഴുവൻഞാൻനശിപ്പിക്കും. കൊറോണ അട്ടഹസിച്ചു. എങ്ങും നിശബ്ദത,എല്ലായിടത്തുംആംബുലൻസിന്ൻറെശബ്ദം,എവിടെയുംആളുകളുടെ നിലവിളി. കൊറോണ ഇതെല്ലാം കണ്ട് സന്തോഷിച്ചു. എന്നിട്ട് ലോകത്തോട്ട്ഉറക്കെ വിളിച്ചുപറഞ്ഞു. ഹേ അഹങ്കാരിയായ മനുഷ്യ പണത്തിനും പ്രശസ്തിക്കും ഒന്നും എന്നെ ഇല്ലാതാക്കാൻ കഴിയില്ല. പക്ഷേ എന്നെങ്കിലും ഒരിക്കൽ നിങ്ങൾ എന്നെ നശിപ്പിക്കാനുള്ള മരുന്ന് കണ്ടുപിടിക്കും എന്ന് എനിക്കറിയാം. അപ്പോൾ ഞാൻ വീണ്ടും വരും. പുതിയ പേരിൽ ,പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ.


 

സെഫാനിയ ലിൻസൺ
4 C സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ