സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/പരിസരശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വവും രോഗപ്രതിരോധവും

ചരിത്രത്തില ഏറ്റവും സങ്കീർണ്ണമായ രോഗപ്രതിസന്ധിയെ നേരിടാൻ നാമെല്ലാവരും അതിജാഗ്രതയോടെ ആരോഗ്യവകുപ്പിന്റെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടെയും നിർദേശങ്ങൾ ഉൾക്കൊണ്ട് വീടുകളിൽ നോവൽ കൊറോണ വൈറസ് എന്ന കോവിഡ്-19നെ ലോകത്തു നിന്ന് തന്നെ തുടച്ചുനീക്കുവാൻ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. ഈ ഒരു അവസരത്തിൽ നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുവാനുള്ള കടമ

നമ്മുടെ എല്ലാവരുടെയുമാണ്.തങ്ങളുടെ സ്വന്തം വീടും പരിസരവും എല്ലാവരും വൃത്തിയാക്കുന്നത് വഴി ഒരു നാട് തന്നെ വൃത്തിയാകുകയും അത് രാജ്യങ്ങളിലേക്കും ,അതുവഴി ലോകം മുഴുവൻ ശുചിയാകുകയും രോഗ പ്രതിരോധം കൈവരിക്കാൻ സാധിക്കുകയും ചെയ്യും .രോഗപ്രതിരോധത്തിൽ ഏറ്റവും അത്യന്താപേഷിതമായ ഒന്നാണ് സ്വയം ശുചിയാക്കൽ.സ്വയം ശുചിയാവുന്നത് വഴി നമ്മൾ നമ്മളിൽ പ്രേധിരോധശേഷി കൈവരിക്കുവാനുള്ള ശ്രമങ്ങൾ നടത്തുകയാണ്.

ഇതിനും മുമ്പ് ഇത്തരത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങളിലൂടെ നിസ്വാർത്ഥ പ്രവർത്തനങ്ങളിലൂടെയും മലയാളനാട് വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും മുന്നോട്ടു നിൽക്കുകയാണ് ഇതിനെ സാധൂകരിക്കുന്ന ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് നാം അനുഭവിച്ച അനുഭവിച്ചറിയുന്നത് ലോകം മുഴുവൻ ഒരു മഹാമാരി ക്കെതിരെ പ്രതിരോധിക്കുമ്പോൾ പല വികസിത വികസ്വര രാജ്യങ്ങളും പ്രത്യാഘാതങ്ങൾക്ക് മുമ്പിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയും പല ഉന്നത ഭരണാധികാരികൾ പോലും വൈറസിന്റെ മുമ്പിൽ മുട്ട് മടക്കുമ്പോഴും കാലാകാലങ്ങളായി നമ്മുടെ കേരളക്കര നിലനിർത്തിപ്പോരുന്ന ശുചിത്വബോധം നമുക്ക് വളരെ വലിയ ഒരു കൈത്താങ്ങ് ആവുകയും അതിൽ നിന്ന് ഘട്ടംഘട്ടമായി കരകയറുവാൻ സഹായകമാവുകയും ചെയ്യുന്നു .കൃത്യമായ രോഗപ്രതിരോധത്തിന് ഏറ്റവും പ്രാധാന്യമർഹിക്കുന്ന വ്യക്തിശുചിത്വത്തിന് നിർണായകമായ പങ്കുണ്ട് .കൃത്യമായി പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുകയും ദിവസവും രണ്ടു നേരമെങ്കിലും കുളിക്കുകയും വൃത്തിയുള്ള വസ്ത്രധാരണവും വ്യക്തി ശുചിത്വത്തിൽ അധിഷ്ഠിതമായ പ്രധാന ഘടകങ്ങളാണ്.

ഇതിനു മുൻപ് ഇത്തരത്തിൽ ഇന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട പ്ലേഗ് എന്ന മഹാമാരിക്ക് എതിരെ ശുചീകരണ പ്രവർത്തനങ്ങളിൽ നിർണായകമായ പങ്ക്‌ വഹിച്ചിട്ടുള്ള ആളാണ് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി .ലോകം പകച്ചുനിന്ന മറ്റൊരുമഹാമാരിക്ക് മുൻപിൽ ശുചിത്വബോധത്തിന്റെ വളരെ ഏറെ വലിയ പാഠങ്ങൾ ഉൾക്കൊണ്ട് ശുചിത്വത്തിന്റെ യഥാർഥ മുഖമുദ്ര നമ്മുടെ രാജ്യത്തു നടപ്പാക്കിയ അദ്ദേഹവും ശുചിത്വബോധവല്കരണതിൽ നമ്മുക്ക് വലിയ ഒരു മാതൃക ആവുന്നു. വരും കാലഘട്ടത്തലും മാനവരാശിയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്,ഇതിനെ തരണം ചെയ്യണമെങ്കിൽ ലോകമൊന്നാകെ ഒറ്റകെട്ടായി നിൽക്കണം.അത് പ്രകൃതി ദുരന്തങ്ങളായിട്ടോ അതുമല്ലെങ്കിൽ ഇപ്പോൾ നാം അനുഭവിക്കുന്ന പകർച്ചവ്യാധികളായിട്ടോ ആകാം മാനവരാശിക്ക് ഭീക്ഷണിയായി വരുന്നത്.ഇതിനെ നേരിടാൻ ജനസമൂഹത്തിൽ ശുചിത്വ ബോധം വളർത്തേണ്ടതിന്റെയും സ്വയം പ്രതിരോധശേഷി സൃഷ്ടിച്ചെടുക്കേണ്ടതിന്റെയും ആവശ്യം പരമപ്രധാനമാണ്. ഈ കാര്യങ്ങൾ നേടുന്നതിന് നിരവധിയായ വെല്ലുവിളികൾ മറികിടക്കേണ്ടതുണ്ട്,ആയതിലേക്കായി മാനവസമൂഹത്തിന്റെ ഒരേ മനസാണ് നമ്മളെല്ലാം ആഗ്രഹിക്കേണ്ടത്.അതിനു വേണ്ടി നമ്മുക്ക് ഒരുമിക്കാം.....

ഗൗരിചന്ദ്ര ടി.എസ്
9 A സെന്റ് മാത്യൂസ് എച്ച് എസ് കണ്ണങ്കര
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം