സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/ഓർമ്മകൾ
ഓർമ്മകൾ
"അപ്പു.. അപ്പു" 17 വയസ്സുള്ള തന്റെ മകനെ മിനി ദുഃഖം നിറഞ്ഞ സ്വരത്തോടെ ഫോണിലൂടെ വിളിച്ചു.പക്ഷെ മറുപടിയായി നിശബ്ദത മാത്രമാണ് ഉണ്ടായിരുന്നത്.അപ്പു നനഞ്ഞ കണ്ണുകളോടെ തന്റെ സ്മാർട്ഫോണിൽ നോക്കിക്കൊണ്ടിരുന്നു.കണ്ണീരിനാൽ മങ്ങിയ മങ്ങിയ തന്റെ കാഴ്ചക്ക് മുമ്പിൽ അവന്റെ വീട്ടിൽ കുറച്ചുനാൾ മുമ്പ് നടന്ന സംഭവങ്ങൾ തെളിഞ്ഞുവന്നു "എന്റെ പൊന്ന് അപ്പു,ഇനിയും 2 പരീക്ഷ കൂടി ബാക്കിയുണ്ടെന്ന് ഓർക്കണുുണ്ടോ " മിനി മൊബൈൽ ഫോണിൽ pubg കളിച്ചു കൊണ്ടിരുന്ന അപ്പുവിനെ നോക്കി പറഞ്ഞു.ഹെഡ്ഫോൺ മറച്ചുവെച്ച അവന്റെ ചെവിലോട്ടു ആ വാക്കുകൾ പ്രേവേശിച്ചില്ല.ർഗന്റെ മകനെ പറ്റി നല്ലവണ്ണം അറിയാവുന്നത് കൊണ്ട് മിനി കൂടുതൽ ഒന്നും പറയാൻ പോയില്ല.അവർ അവന്റെ മുറിയിൽ നിന്ന് തന്റെ ഭർത്താവിന്റെ മുറിയിലേക്ക് നടന്നു. "അല്ല ഇന്ന് പത്രം വായന ഇല്ലേ?" അവൾ ചാരുകസേരയിൽ കിടന്നിരുന്ന രവിയോട് ചോദിച്ചു "ഞാൻ അത് രാവിലെയെ വായിച്ചു " അയാൾ മറുപടി പറഞ്ഞു."അതേ ഇനി നിങ്ങൾ പത്രം വായിക്കണ്ടാ" അവർ അയാളോട് പറഞ്ഞു ."അതെന്താ" അയാൾ ആരാഞ്ഞു."അല്ല പത്രത്തിൽ കൂടി കൊറോണ വരുമെന്ന് അപ്പുറത്തെ ലതിക പറഞ്ഞു ."ഒന്നു പോടി മണ്ടി,അങ്ങനെ യൊന്നും ഇല്ല,പ്രെസ്സിൽ പൂർണ്ണമായും കൈതൊടാതെ ആണ് പത്രം പ്രിന്റ് ചെയ്യുന്നത്, അത് കൊണ്ട് അതിൽ കൂടി വൈറസ് പകരില്ല" രവി തിരിച്ചടിച്ചു."ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ചാടിക്കയറിവിശ്വസിച്ചേക്കും,ശാസ്ത്ര സാഹിത്യ പരിഷത്തിൽ അംഗമായിരുന്ന അയാൾ തിരിച്ചടിച്ചു."ഓ ഞാൻ നിങ്ങളെപോലെ വലിയ ബുദ്ധിജീവിയൊന്നും അല്ല" അവർ പരിഭവപ്പെട്ടു."അവനെന്തേ?" രവി തന്റെ മകനെ തിരക്കി."അവനവിടെ രാവിലെ തന്നെ pubg തുടങ്ങിയിട്ടുണ്ട് " മിനി പറഞ്ഞു ."ഓ ഇനിയിപ്പോ 21 ദിവസം അതായിരിക്കും പണി"അയാൾ പരിഭവസ്വരത്തോടെ പറഞ്ഞു ."ഓഫീസിപ്പോകണ്ടേ?" മിനി ചോദിച്ചു."പോണം" അയാൾ അതു പറഞ്ഞുകൊണ്ട് ചാരുകസേരയിൽ നിന്നും എണീറ്റു,എന്നിട്ട് കുളിക്കാൻ പോയി കുളികഴിഞ്ഞ ശേഷം അയാൾ വില്ലേജ് ഓഫീസിലേക്ക് നടന്നു .അപ്പോഴേക്കും അപ്പു തന്റെ pubg കളി നിർത്തിയിരുന്നു.പല്ലു പോലും തേക്കാതെ അവൻ അമ്മയുണ്ടാക്കി വെച്ച ഒരു ദോശ കഴിച്ചു.ആ നിമിഷം അവന്റെ മുതുകത്ത് ഒരു പടക്കം പൊട്ടി"പോയി പല്ല് തെച്ചിട്ടുവാടാ"മിനി അലറി. തന്റെ മുതുക് തിരുമ്മികൊണ്ട് അപ്പു പല്ലുതേക്കാൻ പോയി.പല്ലു തേക്കാൻ പോയ അവൻ കുളിച്ചിട്ടാണ് തിരികെ വന്നത് .അമ്മയുണ്ടാക്കിയ ദോശയും സാമ്പാറും കഴിച്ചിട്ട് അവൻ സോഫയിൽ കിടന്നു TV കാണാൻ തുടങ്ങി.TV കണ്ട് അവൻ 3 മണിവരെ ഇരുന്നു .പിന്നെ കുറച്ചു നേരം തന്റെ ഫോണിൽ നോക്കി അതും മടുത്തപ്പോൾ അവൻ തന്റെ കൂട്ടുകാരന്റെ വീട്ടിൽ പോകാൻ പുറത്തേക്കിറങ്ങി.അവന്റെ പോക്കു കണ്ട മിനി അവനെ തടഞ്ഞു." എവിടെ പോണ്" അവർ ചോദിച്ചു."ദേ,അലന്റെ വീട് വരെ" "നീ എങ്ങോട്ടും പോകണ്ട,കൊറോണ ആണ്,വീട്ടിൽ ഇരുന്നേച്ചാ മതി"അവർ അവനെ വീട്ടിലേക്ക് തിരിച്ചയച്ചു.ദേഷ്യം വന്നെങ്കിലും അവൻ അതടക്കി.കുറച്ചു കഴിഞ്ഞപ്പോൾ ക്ഷമ നശിച്ചത് കാരണം അവൻ അമ്മ അറിയാതെ വീട്ടിൽ നിന്നും ചാടി അലന്റെ വീട്ടിലേക്ക് നടന്നു .വീടിനുമുന്നിൽ തന്നെ അലൻ ഉണ്ടായിരുന്നു.അപ്പു ഉടനെ അങ്ങോട്ട് ചെന്നു ."ഇന്നെന്തായിരുന്നു പരിപാടി?" അപ്പു ചോദിച്ചു." വെറുതെ ഇരുന്നു മടുത്തു,നി വന്നതെന്തായാലും നന്നായി" അലൻ പറഞ്ഞു."നിന്റെ അച്ഛൻ ഇന്ന് പോയില്ലേ ?" മുറ്റത്തു കിടന്ന ടാക്സി കാർ കണ്ട് അപ്പു ചോദിച്ചു."പോയി ഇന്ന് ആരോ ഒരാളെ എയർ പോർട്ടിലേക്ക്കൊണ്ടു പോയായിരുന്നു,നീയെന്താ പുറത്തു നിക്കുന്നത് അകത്തോട്ട് വാ ഒരു ചായ കുടിക്കാം" അലൻ പറഞ്ഞു.അപ്പു അകത്തു കേറി.അപ്പു അവിടെ നിന്ന് തിരിച്ചു വീട്ടിൽ എത്തിയപ്പോൾ സമയം 5 ആയി അവൻ ആരും കാണാതെ വീട്ടിൽ കേറി.അടുക്കളയിൽ ചെന്ന് ഒഴിച്ചുവെച്ചിരുന്ന ചുടു ചായ കുടിച്ചു.ഉടനെ രാവിലെത്തേതു് പോലെ ഉള്ള പടക്കം വീണ്ടും അവന്റെമുത്തുകത്ത് പൊട്ടി..എവിടെപ്പോയിരിക്കുകയായിരുന്നെടാ മിനി അലറി."അലന്റെ വീട്ടിൽ" അവൻ മുതുക് തടവിക്കൊണ്ട പറഞ്ഞു."ഞാൻ പറഞ്ഞതെല്ലേ പോകണ്ടന്ന്"അവർ ചോദിച്ചു."ബോറടിച്ചിട്ടാണ്" അപ്പു പറഞ്ഞു."ഇനി ഇത് ആവർത്തിച്ചാ അടിച്ചു പൊറം പൊളിക്കും ഞാൻ" മിനി അവനെ ശകാരിച്ചു. അവൻ മുതുകും തിരുമ്മിക്കൊണ്ടുTV കാണാൻ പോയി .അപ്പോഴേക്കും ജോലിക്കു പോയ രവി തിരികെ വന്നു.വന്ന ഉടനെ അയാൾ തന്റെ കൈ സോപ്പ് ഉപയോഗിച്ചു കഴുകി.എന്നിട്ട് കുളിക്കാൻ പോയി.കുളി കഴിഞ്ഞ് വന്ന അയാൾ TVകണ്ടോണ്ടിരുന്ന അപ്പുവിന്റെ കൈയ്യിൽ നിന്ന് റിമോട്ടു വാങ്ങി വാർത്ത വെച്ചു.അങ്ങോട്ട് മിനി ചായയുമായി വന്നു "ഇവനിന്ന് ആ മത്തായിടെ വീട്ടിൽ പോയി." മിനി പറഞ്ഞു. അപ്പുവിന്റെ ഞെട്ടിയ മുഖം ശ്രദ്ധിച്ചുകൊണ്ട് അയാൾ അവനോട് ചോദിച്ചു " എന്തിനാടാ അവിടെപ്പോയത്?"അയാൾ ചോദിച്ചു."ചുമ്മാ ഇരുന്ന് ബോറടിച്ചപ്പോൾ പോയതാ"."എന്നിട്ട് വന്നപ്പോ നീ കൈ കഴുകിയോ? "രവി ചോദിച്ചു."ഇല്ല" അവൻ പറഞ്ഞു ."കഴുകിയില്ലേ, എന്നിട്ടാണോടാ നീ ഇവിടെ ഇത്രേംനേരം ഇരുന്നത് പോയി കൈ കഴുകിക്കെ" അയാൾ പറഞ്ഞു.അവൻ ഉടനെ കൈ കഴുകാൻ എഴുന്നേറ്റു ." ഇവനെ നീ എന്തിനാ പുറത്തേക്ക് വിട്ടത്?"രവി ചോദിച്ചു ."ആദ്യം പോകാൻ പോയപ്പോൾ ഞാൻ തടഞ്ഞതാ,പിന്നെ അവനിൽ കണ്ണു വെട്ടിച്ചു പോയി"അവർ പറഞ്ഞു."ഇനി അവനെ പുറത്തേക്കു വിടരുത്" രവി പറഞ്ഞു .പിറ്റേ ദിവസവും അമ്മയുടെ കണ്ണുവെട്ടിച്ച അപ്പു പുറത്തുപോകാൻ നോക്കിയെങ്കിലും പുറത്തു പോലീസ് നിക്കുന്നത് കണ്ട അവൻ തിരിച്ചു പോന്നു.കണ്ണിലെ കണ്ണീർ ഉണങ്ങിയപ്പോൾ അപ്പു ഓർമ്മകളിൽ നിന്നു പുറത്തു വന്നു.അവൻ താൻ കിടന്നിരുന്ന ഐസോലാഷൻ വാർഡിനു ചുറ്റും നോക്കി.അവന്റെ ഫോണിൽ അപ്പോഴും അച്ഛന്റെ കാൾ വരുന്നുണ്ടായിരുന്നു.തന്റെ അമ്മയുടെ മരണ വാർത്ത അറിയിക്കാനാണെന്നു അറിയാതെ അവൻ ആ കിടക്കയിൽ നനകണ്ണുകളോടെ കിടന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ