സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/ശരീര പ്രതിരോധ സംവിധാനങ്ങൾ
ശരീര പ്രതിരോധ സംവിധാനങ്ങൾ
ശരീരത്തിൽ രോഗപ്രതിരോധം സാധ്യമാക്കുന്നവരാണല്ലോ പ്രതിരോധസംവിധാനങ്ങൾ. ശാസ്ത്രീയമായി നോക്കിയാൽ നാം മാതാവിൽ നിന്നും ജന്മം നേടുമ്പോൾ അമ്മയുടെ ആദ്യ പാലായ "കൊളസ്ട്രം " വഴി നമുക്ക് പ്രതിരോധം ലഭിച്ചു തുടങ്ങുന്നു. തുടർന്ന് നമ്മുടെ ശരീരത്തിലെ വിവിധ കോശങ്ങൾ ആ പ്രതിരോധ സംവിധാനത്തെ വർധിപ്പിക്കാനും സഹായിക്കുന്നു. ശരീരത്തിൽ പ്രതിരോധം ഉണ്ടാക്കാൻ സഹായിക്കുന്നവരാണ് ശ്വേതാ രക്താണുക്കൾ (ഡബ്ലിയൂ ബി സി). അതിൽ ഒത്ത മോണോസൈറ്റും ലിംഫോസൈറ്റും അതിനെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നവരാണ്. മോണോസൈറ്റും ലിംഫോസൈറ്റും അണുക്കളെ വിഴുങ്ങി ഒരു പരിധി വരെ പ്രതിരോധ സംവിധാനമായി നിലകൊള്ളുന്നു. പ്രതിരോധ സംവിധാനത്തെ താറുമാറാക്കുന്ന രോഗമാണ് എയ്ഡ്സ്. അതുകൊണ്ടു തന്നെ രോഗപ്രതിരോധം വളരെ പ്രാധാന്യം അർഹിക്കുന്നു. നമ്മുടെ പ്രതിരോധ സംവിധാനങ്ങൾ ശരീരത്തിന്റേത് എന്തൊക്കെയാണെന്ന് നോക്കാം. 1 . ശരീരതാപനില വ്യത്യാസം നമുക്ക് പനി എന്താണെന്നറിയാം. ശരീരതാപനില ഉയരുന്ന അവസ്ഥ. രോഗാണു ഉള്ളിൽ കടക്കുമ്പോൾ ശരീരകോശം അതിനെ നശിപ്പിക്കാൻ താപനില വർധിപ്പിക്കുന്നു. ആ അവസ്ഥയാണ് പനി. ആയതിനാൽ പനി പ്രതിരോധ സംവിധാനമാണ്. 2 . മുറിവുണങ്ങൽ മുറിവ് ഉണ്ടാകുമ്പോൾ ശരീരത്തിൽ ആവരണകല രൂപപ്പെടുന്നു. അത് ആവശ്യാനുസരണം രൂപപ്പെടുകയും മുറിവിന്റെ തീവ്രതക്കനുസരിച്ചു മുറിവുണങ്ങൽ പ്രക്രീയയിലൂടെ പ്രതിരോധ സംവിധാനമായി നിലകൊള്ളുന്നു. 3 . രക്തം കട്ടപിടിക്കൽ ശരീരത്തിൽ പലരീതിയിൽ മുറിവുകൾ ഉണ്ടാകാം . ആ മുറിവ് ശരീരത്തിനുള്ളിലെ രക്തം വാർന്ന് ജീവൻ നശിക്കാൻ പോലും ഇടവരുത്താം. ഇത്തരം സാഹചര്യത്തിലെ നമ്മുടെ ശരീരത്തിന്റെപ്രതിരോധ സംവിധാനമാണ് രക്തക്കട്ട രൂപീകരണം. പ്ലേറ്റ്ലറ്റുകൾ എന്ന രക്തകോശം രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു. 4 . ലിമ്പോസൈറ്റിന്റെ പ്രവർത്തനം ലിമ്പോസൈറ്റുകൾ രണ്ടുതരം. ബി ലിമ്പോസൈറ്റ് അസ്ഥി മജ്ജയിൽ രൂപപ്പെടുന്നു. അണുക്കൾക്കെതിരെ ആന്റിബോഡികൾ ഉണ്ടാക്കുന്നു. എന്നാൽ റ്റി ലിമ്പോസൈറ്റ് തൈമസുകളിൽ രൂപം കൊള്ളുന്നു. ഇത് ബി ലിമ്പോസൈറ്റുകൾക്കു നിർദേശം നൽകും. അവ ആന്റിജനെതിരെ ആന്റിബോഡി എന്ന മാംസ്യത്തെ ഉണ്ടാക്കി അണുക്കളെ നശിപ്പിക്കും. ആയതിനാൽ ലിമ്പോസൈറ്റ് പ്രതിരോധ സംവിധാനമാണ്. 5 . ഫാഗോസൈറ്റോസിസ് ശാസ്ത്രീയ പദമാണിത് . അണുക്കളെ വിഴുങ്ങൽ എന്നാണ് ഈ പദത്തിനർത്ഥം . ശരീരത്തിലെ രക്തകോശങ്ങളായ മോണോസൈറ്റും ന്യൂട്രോഫിലും ബാക്ടീരിയ , വൈറസ് എന്നിങ്ങനെയുള്ള സൂക്ഷ്മ ജീവികളെ വിഴുങ്ങി നശിപ്പിക്കുന്നു. ഇത്തരം പ്രതിരോധ സംവിധാനം ഫാഗോസൈറ്റോസിസിന് നശീകരണം പൂർത്തീകരിക്കാൻ കഴിയില്ല . ശരീര ഉപാപചയം നശിക്കും . ശരീരത്തിലെ ത്വക്കും പ്രതിരോധ കവചമാണ് കണ്ണുനീരിലെ ലൈസോസോം . ആമാശയത്തിലെ ആസിഡ്, മൂക്കിലെ സ്രവം , ഉമിനീരിലെ എൻസൈം , ചെവിയിലെ മെഴുക് , എന്നിങ്ങനെ പ്രതിരോധം ശരീരത്തിനുണ്ട് . ശരീര പ്രതിരോധം നിലനിർത്താൻ വിറ്റാമിനുകൾ അടങ്ങിയ ആഹാരം കഴിക്കണം . ശുചിത്വം പാലിക്കണം. കൊറോണ പോലുള്ള വൈറസ് രോഗങ്ങൾ കടന്നുകൂടുന്നത് ശുചിത്വമില്ലായ്മ വഴിയാണ് . അത് നമ്മുടെ ശ്വാസനാളത്തെ ബാധിക്കുന്നു. സമ്പർക്ക രോഗമാണ് . ശരീര സ്രവം തുമ്മൽ എന്നിവ വഴി പടർന്നുപിടിക്കുന്നു . പ്രതിരോധ സംവിധാനം താറുമാറാകുന്നു . മാറാവ്യാധിയായി നിലകൊള്ളുന്നു . ആയതിനാൽ പ്രതിരോധം നാം തിരിച്ചറിയണം .അതിനെ വർധിപ്പിക്കാനായി ശരീരത്തെ സജ്ജരാക്കുക .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം