സെന്റ് ബോണിഫേസ് യു പി എസ്സ് പട്ടിത്താനം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം നമ്മളിൽ പലരും ശ്രദ്ധിക്കുന്നതും എന്നാൽ വളരെ പ്രധാനമായി കാണാത്തതുമാണ് . എന്നാൽ നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു ശുചിത്വം. അതിൽ ഏറ്റവും വലിയ ഉദാഹരണമാണ് നമ്മൾ ഇപ്പോൾ നേരിടുന്ന കൊറോണ എന്ന മാരകരോഗം. ഈ രോഗത്തെ നേരിടാൻ നമ്മുടെ കയ്യിൽ മരുന്ന് ഒന്നുംതന്നെയില്ല. ഇതിനുള്ള ഒരേയൊരു മരുന്ന് ശുചിത്വം മാത്രമാണ്. ശുചിത്വത്തെ തന്നെ മൂന്നായി തരംതിരിച്ചിരിക്കുന്നു. വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം, പരിസ്ഥിതി ശുചിത്വം. അതിൽ വളരെ പ്രധാനമായ ഒന്നാണ് വ്യക്തിശുചിത്വം. ശുചിത്വം പല രീതിയിൽ തരംതിരിച്ചിട്ടുണ്ട്. എങ്കിലും നാം കൂടുതൽ ശ്രദ്ധിക്കേണ്ടത് വ്യക്തി ശുചിത്വം ആണ്. ഇതിനായി രാവിലെ ഉണർന്നാലുടൻ നമ്മുടെ കൈകൾ വൃത്തിയായി കഴുകുകയും പല്ലുകൾ തേക്കുകയും ചെയ്യുക. രാവിലെയും ഉറങ്ങുന്നതിനു മുമ്പും പല്ലുകൾ തേയ്ക്കുക തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുകയും ദിവസവും കുളിച്ച് ശരീരം ശുദ്ധിയാക്കുകയും ചെയ്യുക. പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുമ്പ് അത്താഴം കഴിക്കുക. നഖം വെട്ടി വൃത്തിയാക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക . തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. നമ്മൾ കഴിക്കുന്ന ഭക്ഷണസാധനങ്ങളിൽ കൂടുതലും പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക. മലമൂത്ര വിസർജനത്തിനു ശേഷം കൈകൾ സോപ്പിട്ട് കഴുകുക. ഈ പറഞ്ഞ കാര്യങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ ഉൾപ്പെടുത്തുക. അതിലൂടെ നമ്മൾ നേരിടേണ്ടിവരുന്ന പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടുക.

"ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി കൊറോണ എന്ന മാരക രോഗത്തെ പ്രധിരോധിക്കു"

രെമിൽ രാജു
4 എ സെന്റ് ബോണിഫേസ് യു പി എസ്സ് പട്ടിത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം