സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/കൊറോണ അഥവ കോവിഡ്- 19 മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അഥവ കോവിഡ്- 19 മഹാമാരി

നമ്മുടെ തലമുറ കാണാത്ത വലിയൊരു മഹാമാരിയാണ് കോവിഡ് 19. ലോകരാജ്യങ്ങൾ ഈ മഹാമാരിയെ കണ്ട് വിറങ്ങലിച്ചു നിൽക്കുകയാണ് . മഹാമാരിയെ തുടർന്ന് ലോകത്ത് ജീവൻ പൊലിയുന്നവരുടെയും അസുഖം ബാധിക്കുന്നവരുടെയും എണ്ണം നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിലാണ് വർധിക്കന്നത്.ഈ മഹാമാരി വൻകിട രാജ്യങ്ങളെ പോലും കീഴ്പെടുത്തിയിരിക്കുന്നു .ലോകജനത വലിയ ആശങ്കയിലും ഭയപ്പാടിലും ആണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. ഈ മഹാമാരിയെ നമുക്ക് കഴിയുന്നത്ര വിധത്തിൽ പ്രതിരോധിക്കാം. .അതിനു നമ്മൾ ചെയേണ്ടത് സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് അനുസരിക്കുക അത് ഗൗരവത്തോടെ പ്രവർത്തിക്കണം. ഇത് നമ്മൾ ലോകത്തോട് ചെയ്യുന്ന ഏറ്റവും വലിയ കടമയാണ്

Fidha Fathima K U
3 C സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം