സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/കുഞ്ഞുമോളുടെ പുന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞുമോളുടെ പുന്തോട്ടം

അമ്മേ! അമ്മേ! ഉറക്കെ വിളിച്ചു കൊണ്ട് കുഞ്ഞുമോൾ അമ്മയുടെ അരികിലേക്ക് ഓടിയെത്തി. " അമ്മേ, നമ്മുടെ മുല്ലയിൽ മൊട്ടിട്ടു" അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി - ലോക് ഡൗൺ തുടങ്ങിയതിൽ പിന്നെ കുഞ്ഞുമോളും ചേച്ചിമാരും ചെടി നടലും നനയ്ക്കലുമാണ്. അമ്മേ, വാ കാണിച്ചു തരാം. കുഞ്ഞുമോൾ അമ്മയെ പിടിച്ചു വലിച്ചു.അവളുടെ സന്തോഷം കണ്ട് അമ്മ കൂടെ ചെന്നു. ശരിയാണ് മുല്ലയിൽ മൊട്ടിട്ടിരിക്കുന്നു. സ്വന്തം കൈ കൊണ്ടു നട്ടമുല്ലയാണ്. അതിലാണ് മൊട്ടിട്ടിരിക്കുന്നത്. അതിൻ്റെ സന്തോഷമാണ് കുഞ്ഞുമോൾക്ക്. അന്ന് ഉറക്കത്തിൽ കുഞ്ഞുമോൾ കണ്ട സ്വപ്നത്തിൽ ഒരു പൂന്തോട്ടമുണ്ടായിരുന്നു: അതിലെ ചെടികളെല്ലാം അവൾ തന്നെ നട്ടതായിരുന്നു. രാവിലെ അമ്മയോട് താൻ കണ്ട സ്വപ്നത്തെക്കുറിച്ച് വാതോരാതെ പറഞ്ഞു കൊണ്ട് കുഞ്ഞുമോൾ ചെടി നനക്കാനിറങ്ങി. പതിവിലും ഉത്സാഹവതിയായിരുന്നു അവൾ.

Yumna Fathima
1 B സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ