സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/ഓർക്കാപ്പുറത്തൊരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഓർക്കാപ്പുറത്തൊരു അവധിക്കാലം

കൊറോണ കാരണം ഈ വർഷത്തെ ഞങ്ങളുടെ അവധിക്കാലം മാർച്ച് 11-ാം തീയതി ആരംഭിച്ചു.രണ്ടാഴ്ച്ചക്കാലമാണ് അവധി പ്രഖ്യാപിച്ചതെങ്കിലും പിന്നീട് ഞങ്ങളുടെ പരീക്ഷ വരെ വേണ്ടന്ന് പ്രഖ്യാപിച്ചു.അമ്മ തമാശ പോലെ പറയുന്നുണ്ടായിരുന്നു എൻ്റെ ദൈവമേ മൂന്നു മാസം എങ്ങനെ ഞാൻ മുഴുവിപ്പിക്കും' അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം ഞങ്ങൾ മൂന്ന് പെൺകുട്ടികളാ എപ്പോഴും തല്ലും വഴക്കുമാണ്. അമ്മ ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ എൻ്റെ ടീച്ചറെ ഓർത്തു പോയി ഞങ്ങളുടെ ക്ലാസ്സിലെ 45 കുട്ടികളെയും പഠിപ്പിക്കുകയും അവരുടെ വഴക്ക് തീർക്കുകയും പരാതി കേൾക്കുകയും ചെയ്യുന്ന ടീച്ചർ ഒക്കെ എത്ര കഷ്ടപ്പെട്ടാ ഞങ്ങളെ പഠിപ്പിക്കുന്നത് മാർച്ച് 22-ാം തീയതി കോവിഡ് - 19 ന് എതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരെ ആധരിക്കുന്നതിനു വേണ്ടി വീടുകളിൽ ഇരുന്ന് വൈകുന്നേരം 5 മണിക്ക് 5 മിനിറ്റ് നേരo കൈ അടിച്ചോ, പാത്രം കുട്ടി അടിച്ചോ ശബ്ധം ഉണ്ടാക്കാൻ നമ്മുടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു ഞാനും അനിയത്തിമാരും അതിൽ പങ്കു ചേർന്നു.പിന്നീട് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടു കൂടി എല്ലാവരും പുറത്തിറക്കാതെ ആയി. അമ്മയും അച്ഛനും വാർത്ത കണ്ടുതുടങ്ങുമ്പോൾ ആദ്യമോക്കെ ദേഷ്യം തോന്നിയിരുന്നു ഞങ്ങൾക്ക് .പിന്നീട് ഞങ്ങളും വാർത്ത അവരുടെ കുടെ കണ്ടു തുടങ്ങി.നമ്മുടെ ആരോഗ്യ മന്ത്രിശൈലജ ടീച്ചറിൻ്റെ പത്ര സമ്മേളനവും, മുഖ്യമന്ത്രി പിണറായി വിജയൻ സാറിൻ്റെ വൈകന്നേരം ആറുമണിക്കുള്ള വാർത്ത ഒക്കെ കൊറോണ കാലത്തെ പുതിയ ശീലങ്ങളായി മാറി. കോവിഡ് കാലത്തും ഞങ്ങളുടെ ടീച്ചർ വാട്ട്സപ്പ് ഗ്രൂപ്പ് വഴി പഠിക്കാനും പരീക്ഷണങ്ങൾ ചെയ്യാനും വർക്ക് ഷീറ്റ്, പഠനോപകരണങ്ങൾ നിർമ്മാണങ്ങളുടെയും വീഡിയോ ലിങ്കുകൾ അയച്ചു തരികയും ചെയ്തു. ഞങ്ങൾ ചെയ്യുന്ന പ്രവർത്തനകൾ ടീച്ചർക്ക് അഴച്ചു നല്ക്കുമ്പോൾ ഞങ്ങൾക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്യാറുണ്ട് കൊറോണ എന്ന മഹാമാരി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ പ്രതിരോധത്തിൽ നമ്മുടെ കേരളം വളരെ മുന്നിൽ തന്നെയാണ്. കോവിഡ്- 19- നമ്മുടെ നാടിനെയും രാജ്യത്തെയും ലോകത്തെയും തന്നെ വിട്ടു പോകാൻ നമ്മുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. നല്ല നാളേക്കായ് ഒരുമിച്ച് മുന്നേറാം. എൻ്റെ ലോക്ക് ഡൗൺ കാലം തുടരുന്നു.......

DIYA VISHNU
3 A സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം