സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് ഇ.എം സ്ക്കൂൾ കല്ലുവെട്ടാംകുഴി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് : അതിജീവനത്തിന്റെ മുൻകരുതൽ

കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൻ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസ് ഇന്ന് ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞു. നിലവിൽ പതിനെട്ടു ലക്ഷത്തിലധികം ആളുകളിൽ വ്യാപിച്ച രോഗം ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്തു. കോവിഡ്-19 എന്ന ലോകാരോഗ്യ സംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണവും മരണ നിരക്കും ദിനം പ്രതി കൂടുകയാണ്. ഇത് കണക്കിലെടുത്ത് മാർച്ച് 11 , 2020 -ൽ ഈ കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ആഗോള വ്യാപന രോഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്താണ് കൊറോണ വൈറസ്? സാധാരണ ജലദോഷപ്പനി മുതൽ സാർസ്, ന്യൂമോണിയ എന്നിവ രെയുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ് .

     പ്രത്യേകതകൾ
   •    RNA വൈറസ് കുടുംബം
   •  കിരീടത്തിന്റെ ആകൃതി
   •  പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേയ്ക്ക് പകരുന്നവയാണിവ
   • കൊറോണ ബാധിച്ചാൽ പതിനാലു ദിവസത്തിനുള്ളിൽ രോഗലക്ഷണം കാണിക്കും.
   • രോഗം പകരുന്നത് ശരീര സ്രവങ്ങളിൽ നിന്നും വൈറസ് സാന്നിദ്ധ്യമുള്ളയാളുടെ സ്പർശനത്തിൽ നിന്നും വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുകളിൽ നിന്നും.

ഒരുപാട് ജനങ്ങൾ പകർച്ച വ്യാധികൾ കാരണം മരണപ്പെട്ടിട്ടുണ്ട്. പ്ലേഗ്, വസൂരി, ക്ഷയം, മലേറിയ, ന്യൂമോണിയ എന്നിങ്ങനെ ഓരോ പകർച്ചവ്യാധിയും ഓരോ കാലഘട്ടത്തിലേയും അൻപതോളം ശതമാനം ആളുകളെ കൊന്നൊടുക്കിയിട്ടുണ്ട്. ഈ ഓരോ പകർച്ച വ്യാധികൾക്കുമെതിരെ നമുക്ക് വിജയം നേടാനായി എങ്ങനെ? അറിവ് – രോഗാണുക്കളെ കണ്ടെത്തി. അവ എങ്ങനെയാണ് പകരുന്നത് എന്ന് മനസിലാക്കി വൃത്തി, വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയിലൂടെയും മരുന്നുകളിലൂടെയും നാം രോഗപ്രതിരോധശേഷി നേടി അതുപോലെ ഈ കൊറോണ കാലവും നമുക്ക് അതിജീവിക്കാനാകും “മുഖാവരണം ധരിക്കൂ സാമൂഹിക അകലം പാലിക്കൂ, വീടുകളിൽ സുരക്ഷിതരായിരിക്കൂ”മുൻ കരുതലുകൾ നമ്മുടെ നന്മയ്ക്കായും നാടിന്റെയും രാജ്യത്തിന്റെയും അങ്ങനെ ഈ ലോകത്തിന്റെ തന്നെ നന്മയ്ക്കായും സ്വീകരിക്കൂ വരൂ , നമുക്കു ഒരുമിച്ചു പോരാടാം. അന്തിമ വിജയം നമുക്കു തന്നെയാകുും.

നിഷാൽ കൃഷ്ണ
3എ സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് ഇ എം സ്കൂൾ കല്ലുവെട്ടാൻകുഴി
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം