സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി - ഒരു ശാസ്ത്രീയ നിർവചനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി - ഒരു ശാസ്ത്രീയ നിർവചനം


ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും നിലനിൽക്കുന്ന ചുറ്റുപാടാണല്ലോ പരിസ്ഥിതി. ഒരു ജീവിയുടെ ജീവിതചക്രവും അതിൻറെ സ്വഭാവ സവിശേഷതകളും രൂപപ്പെടുത്തുന്നതിൽ പരിസ്ഥിതി വലിയ പങ്ക് വഹിക്കുന്നു. ജീവീയ ഘടകങ്ങളും പ്രകൃതിയും തമ്മിലുള്ള സുസ്ഥിര ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. ജീവികൾ തമ്മിലുള്ള ബന്ധവും അവയ്ക്ക് അജീവീയ ഘടകങ്ങളുമായുള്ള ബന്ധവും പരിസ്ഥിതിയെ സ്വാധീനിക്കുന്ന ഘടകങ്ങളത്രേ. ചുരുക്കത്തിൽ ജീവനുള്ളവയും ജീവനില്ലാത്തവയും സ്ഥിതി ചെയ്യുന്ന ചുറ്റുപാടുകളും അവയെ സ്വാധീനിക്കുന്ന ഘടകങ്ങളും ചേരുമ്പോൾ ഒരു പ്രത്യേക പരിസ്ഥിതി രൂപപ്പെടുന്നു എന്നു പറയാം.
വിവിധ ശാസ്ത്രശാഖകൾ പല തരത്തിലാണ് പരിസ്ഥിതിയെ നിർവചിച്ചിരിക്കുന്നത്. ഒരു ജീവിയേയോ അതിന്റെ ആവാസ വ്യവസ്ഥയേയോ വലയം ചെയ്തിരിക്കുന്നതും അവയിൽ പ്രവർത്തിക്കുന്നതുമായ ഭൗതികവും രാസപരവും ജൈവപരവുമായ ഘടകങ്ങൾ ചേർന്നതാണ് പരിസ്ഥിതി. എന്നാൽ ഊർജത്തിന്റെയും പദാർത്ഥത്തിന്റെയും അവയുടെ സവിശേഷതകളുടെയും ശേഖരമെന്നാണ് ഭൗതികശാസ്ത്രവും രസതന്ത്രവും പരിസ്ഥിതിയെ നിർവചിക്കുന്നത്. ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ വികസനത്തെ സ്വാധീനിക്കുന്ന പ്രാഥമിക ഘടകം അവയുടെ പൊതുപരിസ്ഥിതിയും സാമൂഹിക പരിസ്ഥിതിയുമാണെന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് സാമൂഹ്യശാസ്ത്രം പരിസ്ഥിതിയെ നിർവചിച്ചിരിക്കുന്നത്. സാമൂഹിക പരിസ്ഥിതി അഥവാ ചുറ്റുപാട് എന്ന സങ്കൽപ്പം സാമൂഹ്യശാസ്ത്രത്തിലെ മറ്റൊരു അടിസ്ഥാന ആശയമാണ്.

അലൈന എ എസ്
3 A സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം