സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/അമ്മയുടെ ഉപദേശം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയുടെ ഉപദേശം


സോനൂ,നീ ഇതുവരെ എഴുന്നേറ്റില്ലേ! വേഗം കാപ്പി കഴിക്കാൻ വാ... അമ്മേ, ഞാനിതാ എത്തി. എനിക്ക് കാപ്പി താ അമ്മേ.... സോനൂ, നീ പല്ലു തേച്ചില്ലേ? അത് പിന്നെ തേക്കാം അമ്മേ... അമ്മ കാപ്പി താ എനിക്കു വിശക്കുന്നു. സോനൂ ഇത് നല്ല ശീലമല്ല. രാവിലെ എഴുന്നേറ്റ ഉടനെ പല്ലുതേക്കണം, കുളിക്കണം, നല്ല വസ്ത്രം ഇടണം അതിനു ശേഷം മാത്രം ഭക്ഷണം കഴിക്കണം. ഓ... എന്തിനാമ്മേ അങ്ങനെ ചെയ്യുന്നത് ? മോനെ ആരോഗ്യകരമായ ജീവിതത്തിന് വ്യക്തി ശുചിത്വം അത്യാവശ്യം ആണ്. അമ്മേ പിന്നെന്തൊക്കെ ചെയ്യണം ? ദിവസം രണ്ടുനേരം കുളിക്കണം, ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കയ്യും വായും നന്നായി കഴുകണം, നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം, രാവിലെ മാത്രമല്ല രാത്രി ഉറങ്ങുന്നതിനു മുൻപും പല്ലുതേക്കണം. ഇങ്ങനെ നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിച്ചാൽ നമുക്ക് രോഗങ്ങൾ വരാതെ ആരോഗ്യമായി ജീവിക്കാൻ സാധിക്കും. അമ്മേ, ഇനി എന്നും അമ്മ പറഞ്ഞതുപോലെ ഞാൻ ചെയ്യും. ഞാനും വൃത്തിയും ആരോഗ്യവും ഉള്ളവനായി ജീവിക്കും...

ഹെപ്സിബ ബി ബാബു
3 A സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ