സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/നാടോടി വിജ്ഞാനകോശം
കുടക്കല്ലുകൾ, അരിയന്നൂർ ,തൃശ്ശൂർ ജില്ല.
പ്രാചീന കാലത്തു ജനങ്ങൾ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്യുന്നതിനോ മരിച്ചവരുടെ സമരണാർത്ഥമോ വലിയ കല്ലുകൾ നാട്ടിയിരുന്നു. ഈ കാലഘട്ടമാണ് മഹാശിലായുഗമെന്നു അറിയപ്പെട്ടിരുന്നത് . ദക്ഷിണേന്ത്യയിലാണ് ഈ സംസ്കാരത്തിന്റെ അവശിഷ്ടകൾ കൂടുതലായി കാണപ്പെടുന്നത് .ബി സി 1000 മുതൽ എ ഡി 300 വരെയുള്ള കാലത്താണ് ഈ രീതി നിലനിന്നിരുന്നത് .മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടകൾ കേരളത്തിലൂടെനീളം കാണാൻ സാധിക്കും .പല രീതിയിലായിരുന്നു ഇക്കാലത്ത മൃതശരീരങ്ങൾ അടക്കം ചെയ്തിരുന്നത് .കൽവൃത്തങ്ങൾ ,കല്ലറകൾ ,കുടക്കല്ലുകൾ ,തൊപ്പിക്കല്ലുകൾ ,നന്നങ്ങാടികൾ,നടുക്കലുകൾ എന്നിവയാണ് എന്നിവയാണ് മഹാശിലാസംസ്കാരത്തിന്റെ ശേഷിപ്പുകളായി ഇന്നും നിലനിൽക്കുന്നത് .ബാബിംഗ്ടൺ എന്ന ഇംഗ്ലീഷുകാരനാണ് 1923 ൽ മലബാറിലെ ബംഗ്ലമൊട്ടപോറന്പ് എന്ന സ്ഥലത്തു നിന്ന് ആദ്യമായി മഹാശിലായുഗകാലത്തെ അവശിഷ്ടകൾ കണ്ടെത്തിയത് . കേരളത്തിലെ മഹാശിലായുഗകാലഘട്ടത്തെ സ്മാരകങ്ങൾ കാണപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് തൃശൂർ ജില്ലയിലെ അരിയന്നൂർ .കുടക്കല്ലുകളാണ് ഇവിടെ അധികവും കാണുന്നത് .കൂട്ടമായി നിൽക്കുന്ന ആറ് കുടക്കല്ലുകളിൽ നാലെണ്ണം പൂർണമായും സംരക്ഷിക്കപ്പെട്ടിട്ടുണ്ട് .രണ്ടെണ്ണം ഭാഗികമായി തകർന്ന നിലയിലാണ് .ലംബമായി ഭൂമിയിൽ ഉറ പ്രാചീന കാലത്തു ജനങ്ങൾ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്യുന്നതിനോ മരിച്ചവരുടെ സമരണാർത്ഥമോ വലിയ കല്ലുകൾ നാട്ടിയിരുന്നു. ഈ കാലഘട്ടമാണ് മഹാശിലായുഗമെന്നു അറിയപ്പെട്ടിരുന്നത്.ദക്ഷിണേന്ത്യയിലാണ് ഈ സംസ്കാരത്തിന്റെ അവശിഷ്ടകൾ കൂടുതലായി കാണപ്പെടുന്നത് .ബി സി 1000 മുതൽ എ ഡി 300 വരെയുള്ള കാലത്താണ് ഈ രീതി നിലനിന്നിരുന്നത് .മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടകൾ കേരളത്തിലൂടെനീളം കാണാൻ സാധിക്ക.പലരീതിയിലായിരുന്നു ഇക്കാലത്തമൃതശരീരങ്ങൾഅടക്കംചെയ്തിരുന്നത.കൽവൃത്തങ്ങൾ,കല്ലറകൾ,കുടക്കല്ലുകൾ,തൊപ്പിക്കല്ലുകൾ,നന്നങ്ങാടികൾ,നടുക്കലുകൾ എന്നിവയാണ് മഹാശിലാസംസ്കാരത്തിന്റെ ശേഷിപ്പുകളായി ഇന്നും നിലനിൽക്കുന്നത്. തൃശൂർ ജില്ലയിൽ നിന്ന് എല്ലാ രീതിയിലുള്ള മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.പ്പിച്ച നാലു കല്ലുകളും അവക്ക് മുകളിലായി വൃത്താകൃതിയിലുള്ളതും മധ്യഭാഗം കൂർത്തതുമായ ഒരു വലിയ കല്ല് കമഴ്ത്തി വയ്ക്കുന്നു .ഭൂമിയ്ക്കലംബമായി നിൽക്കുന്ന നാല് കല്ലുകളുടേയും മുകൾഭാഗം കൂർത്തതും താഴ്ഭാഗം വീതികൂടിയതുമാണ് ഇവ വൃത്താകൃതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് .കുടക്കല്ലുകളെല്ലാം ഒരേ വലിപ്പത്തിലുള്ളതല്ല .ഏറ്റവും വലിയ കുടക്കല്ലിന്റെ മുകള്ഭാഗത്തു കമഴ്ത്തി വച്ചിരിക്കുന്ന കുന്പാരക്കല്ലിനു ഏകദേശം 8 മീറ്റർ ചുറ്റളവുണ്ട് വളരെയേറെ മനുഷ്യാധ്വാനം കൊണ്ട് മാത്രമേ ഇത്തരം വലിപ്പമേറിയ കല്ലുകൾ ചെത്തിയടുക്കാനും അവയെ ഈ രീതിയിൽ ഘടിപ്പിക്കുവാനും കഴിയുകയുള്ളു .ഏതു സൂചിപ്പിക്കുന്നത് മഹാശിലായുഗകാലത്ത് മരിച്ചയാളുടെ സ്മരണാർത്ഥമുള്ള ആചാരാനുഷ്ടാനങ്ങളുടേയോ മറ്റോ ഭാഗമായി ഒരു സമൂഹം മുഴുവൻ ഇങ്ങനെയുള്ള കല്ലുകൾ സ്ഥാപിക്കുന്നതിൽ പങ്കെടുത്തിരുന്നു എന്നാണ്. പ്രാചീന കാലത്തു ജനങ്ങൾ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്യുന്നതിനോ മരിച്ചവരുടെ സമരണാർത്ഥമോ വലിയ കല്ലുകൾ നാട്ടിയിരുന്നു. ഈ കാലഘട്ടമാണ് മഹാശിലായുഗമെന്നു അറിയപ്പെട്ടിരുന്നത്.ദക്ഷിണേന്ത്യയിലാണ് ഈ സംസ്കാരത്തിന്റെ അവശിഷ്ടകൾ കൂടുതലായി കാണപ്പെടുന്നത് .ബി സി 1000 മുതൽ എ ഡി 300 വരെയുള്ള കാലത്താണ് ഈ രീതി നിലനിന്നിരുന്നത് .മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടകൾ കേരളത്തിലൂടെനീളം കാണാൻ സാധിക്ക.പലരീതിയിലായിരുന്നു ഇക്കാലത്തമൃതശരീരങ്ങൾഅടക്കംചെയ്തിരുന്നത.കൽവൃത്തങ്ങൾ,കല്ലറകൾ,കുടക്കല്ലുകൾ,തൊപ്പിക്കല്ലുകൾ,നന്നങ്ങാടികൾ,നടുക്കലുകൾ എന്നിവയാണ് മഹാശിലാസംസ്കാരത്തിന്റെ ശേഷിപ്പുകളായി ഇന്നും നിലനിൽക്കുന്നത്. തൃശൂർ ജില്ലയിൽ നിന്ന് എല്ലാ രീതിയിലുള്ള മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യന്റെ ഭൗതികാവശിഷ്ടകൾക്കു മുകളിലായോ അല്ലെങ്കിൽ അല്ലെങ്കിൽ മരിച്ചയാളുടെ സ്മരണാർത്ഥമോ ആണ് ഇത്തരം കല്ലുകൾ സ്ഥാപിച്ചിരുന്നത്. അടുത്തകാലത്തു അറിയന്നൂരിൽ നടന്ന ഉത്ഘനനത്തിൽ കുടക്കല്ലിനു അടിയിലായി ചെറുതും വലുതുമായ രണ്ടു മൺപാത്രങ്ങൾ കണ്ടെടുക്കുകയുണ്ടായി .വലിയ മൺപാത്രം ചങ്ങലയുടെ ആകൃതിയിൽ ഉള്ള വൃത്തങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. 1951 -ൽ കേന്ദ്രസർക്കാർ ദേശീയ പ്രാധ്യാനമുള്ള സ്മാരകമായി പ്രഖ്യാപിച്ച അരിയനൂർ കുടക്കല്ലുകൾ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് .
വെട്ടുകൽഗുഹ കണ്ടാണശ്ശേരി , തൃശ്ശൂർ ജില്ല..
കേരളത്തിൽ മാത്രം കാണപ്പെടുന്നതാണ് വെട്ടുകൽ ഗുഹകൾ .ഇത്തരം ഗുഹകൾ നിർമിക്കുവാൻ ആദ്യമായി ശിലക്കുമുകളിൽ ദീർഘ ചതുരാകൃതിയിൽ ഒരു ദ്വാരം ഉണ്ടാക്കുന്നു .ഈ ദ്വാരത്തിന്റെ ഒരു ഭാഗത്തു നിന്നും കല്ല് വെട്ടിമാറ്റികൊണ്ട് ഗുഹയിലേക്കുള്ള പ്രവേശനദ്വാരം നിർമിക്കുന്നു .അതിനുശേഷം ഈ പ്രവേശന കവാടത്തിൽ കൂടി കല്ല് വെട്ടി മാറ്റിക്കൊണ്ട് ഗുഹയുടെ ഉൾഭാഗം നിർമിക്കുന്നു .ഈ പ്രവേശനദ്വാരത്തിന് 45 സെ.മീ മുതൽ 50 സെ.മീ വരെ നീളവും വീതിയുംമുണ്ട് സാധാരണയായി ഗുഹക്കുള്ളിൽ വശങ്ങളിലായി ശയനശില (stone bed )കാണപ്പെടുന്നുണ്ട് .ഈ രീതിയിലുള്ള ശയനശില മലബാർ മേഖലയിൽ നിന്നും തൃശൂർ ,എറണാകുളം ജില്ലകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് .തൃശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന വെട്ടുകൽ ഗുഹകൾ ബി സി 1300 നും മുതൽ എ ഡി 200 നും ഇടയ്ക്ക് നിർമിച്ചവയാണ് .കേരളത്തിലെ പല ഭാഗങ്ങളിൽ കാണുന്ന വെട്ടുകൽ ഗുഹകളിൽ നിന്നും മഹാശിലായുഗകാലത്തെ മൺപാത്രങ്ങളും ഇരുന്പ കൊണ്ടുള്ള ആയുധങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട് .വെട്ടുകൽ ഗുഹകളുടെ തറനിരപ്പ് വൃത്താകൃതിയിലോ ദീർഘ ചതുരാകൃതിയിലോ ആവും .മേൽക്കൂര മകുടാ കൃതിയിലായിരിക്കും .ചില ഗുഹകളുടെ മധ്യഭാഗത്തായി ചതുരാകൃതിയിലോ വൃത്താകൃതിയിലോ കല്ലിൽ കൊത്തിയിരിക്കുന്ന തൂണുകളും കാണാവുന്നതാണ് .
കണ്ടാണശ്ശേരിയിലെ മഹാശിലായുഗകാലത്തെ വെട്ടുകൽ ഗുഹ അരിയനൂരിൽ കുടക്കല്ലുകൾ നിൽക്കുന്ന സ്ഥലത്തുനിന്നും 2 കി .മി തെക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത് .രണ്ട് അറകളുള്ള ഗുഹയിലേക്കു കടക്കുവാൻ ആദ്യമായി നാലടിനീളവും അത്രതന്നെ വീതിയുമുള്ള ഒരു കുഴിയിലേക്ക് ഇറങ്ങണം .ഈ കുഴിയുടെ ഒരു വശത്ത് ഒരു ദ്വാരത്തിൽകൂടി അടുത്ത അറയിലേക്ക് കടക്കാം .ഈ അറ ആറടി വീതിയും ആറടി നീളവുമുള്ളതാണ് . ഇതിന്റെ മേൽക്കൂരയ്ക്ക് അർദ്ധഗോളാകൃതിയാണുള്ളത്.അറയുടെ മൂന്ന് വശത്തും ശയനശില (stone bed ) വെട്ടിയുണ്ടാക്കിയിട്ടുണ്ട് .കട്ടിലിന്റെ ആകൃതിയിൽ നിർമിച്ച ഇവയ്ക് കല്ലിൽ കൊത്തിയ കാലുകളുണ്ട്.മേൽക്കൂരയുടെ നടുക്ക് 1 മീറ്റർ വീതിയുള്ള ഒരു ദ്വാരം കാണാം .ഏതു താരനിരപ്പിൽ നിന്നും ഏകദേശം 1 .5 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയുന്നത് .തൃശൂർ പ്രദേശങ്ങളിൽ കാണുന്ന വെട്ടുകൽ ഗുഹകളിൽ പ്രവേശിക്കാൻ ഒരു ദ്വാരമാണ് ഉള്ളത് .എന്നാൽ കേരളത്തിലെ മറ്റു പല പ്രദേശങ്ങളിലുള്ള ഗുഹകൾക്കും ഒന്നോ അതിൽ അധികമോ ദ്വാരങ്ങൾ കാണാം.1951 -ൽ കേന്ദ്രസർക്കാർ ദേശീയ പ്രാധ്യാനമുള്ള സ്മാരകമായി പ്രഖ്യാപിച്ച കണ്ടാണശ്ശേരിയിലെ വെട്ടുകൽഗുഹ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് .
പ്രശസ്ത സാഹിത്യകാരൻ കോവിലൻ
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്നു കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ (1923 ജൂലൈ 9 - 2010 ജൂൺ 2). 2006-ൽ കേരള സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു. കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരിയിലാണ് 1923 ജൂലൈ 9-ന് (മലയാള വർഷം 1098 മിഥുനം 25) കോവിലൻ ജനിച്ചത്. വട്ടോമ്പറമ്പിൽ വേലപ്പനും കൊടക്കാട്ടിൽ കാളിയുമായിരുന്നു മാതാപിതാക്കൾ.കഥകളുടെ യാഥാർത്ഥ്യവും ശക്തമായ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പട്ടാളക്കാരനായിരുന്ന കാലം വളരെ മിഴിവോടെ കൃതികളിൽ ആവിഷ്കരിച്ചു.അവയെല്ലാം തന്നെ അവിസ്മരണീയങ്ങളായി. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്നു കോവിലൻ. ഏറെക്കാലമായി വാർദ്ധക്യസഹജമായ അസുഖങ്ങൾ അനുഭവിച്ചിരുന്ന കോവിലൻ 87-ആം വയസ്സിൽ 2010 ജൂൺ 2-ന് പുലർച്ചെ 2:40-ന് കുന്നംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് വെച്ച് അന്തരിച്ചു.കോവിലൻ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന വി.വി. അയ്യപ്പൻ എഴുതിയ നോവലാണ് തട്ടകം. ഈ നോവൽ 1995-ൽ പ്രസിദ്ധീകരിച്ചു. ആത്മകഥാപരമായി അവതരിപ്പിച്ചിട്ടുള്ള തട്ടകത്തിൽ സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ ചരിത്രമാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. മൂപ്പിലിശ്ശേരിദേശം ദേവിയുടെ 'തട്ടക'മാണ്. ദേവിയെ ഉപാസിച്ചു പോന്ന പിതാക്കന്മാരുടെയും ബന്ധുക്കുളുടെയും ഗൃഹാതുരതയുണർത്തുന്ന സ്മരണകൾ ദ്രാവിഡത്തനിമയുള്ള ഭാഷയിൽ നാടൻ താളബോധത്തോടെ ഇതിൽ ആഖ്യാനം ചെയ്തിട്ടുണ്ട്.
കിഴക്കാളൂർ കുംബാര കോളനി
വിദ്യാർത്ഥികളോടൊപ്പം സ്കൂളിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള കിഴക്കാളൂർ കുംബാര കോളനി സന്ദർശിച്ചു. മൺപാത്രങ്ങൾ നിർമ്മിച്ചു ഉപജീവനം നടത്തുന്ന അവരുടെ കോളനിയിൽ ഇപ്പോൾ 37 കുടുംബങ്ങളാണ് ഉള്ളത്. ഈ കോളനിയിൽ നിന്നും സ്കൂളിൽ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഈ കോളനിയിൽ നിന്നും പത്താം ക്ലാസ്സിൽ പഠിക്കുന്ന പൃഥ്വിദാസിന്റെ കൂടെയാണ് ഞങ്ങൾ കോളനി സന്ദർശിച്ചത്. മൺപാത്ര നിർമാണത്തിന്റെ കാര്യങ്ങൾ മണിയെന്നയാൾ വിശദീകരിച്ചു കാണിച്ചു തന്നു. പാടത്തുനിന്നും ലഭിക്കുന്ന കളിമണ്ണ് വൈദ്യൂത മോട്ടോറുകളുടെ സഹായത്താൽ ഒരു മെഷീനിലൂടെ അരച്ചെടുത്തതിന് ശേഷം കറങ്ങുന്ന മറ്റൊരു തട്ട് ഉപയോഗിച്ചു കരവിരുതിനാൽ വിവിധ തരത്തിലുള്ള മൺപാത്രങ്ങൾ നിർമ്മിച്ചെടുക്കുകയും അറക്കപ്പൊടിയും ചകിരിയും ഉപയോഗിച്ചു കത്തിക്കുന്ന ചൂളയിൽ ഉണങ്ങിയശേഷം വെച്ച് പാകപ്പെടുത്തിയെടുക്കുകയും ചെയ്യുന്നു. ആദ്യകാലങ്ങളിൽ വലിയ കുട്ടകളിലാക്കി വീടുകൾ തോറും കയറിയിറങ്ങി വിൽപ്പന നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്. ഇപ്പോൾ ഉണ്ടാക്കുന്ന പാത്രങ്ങളിൽ വൈവിധ്യങ്ങൾ വരുത്തുകയും കേരളത്തിന്റെ നാനാഭാഗങ്ങളിലേക്കും വിദേശത്തേക്കുപോലും കയറ്റിഅയക്കുന്നുണ്ടെന്നാണ് പറഞ്ഞത്.വിവിധ തരത്തിലുള്ള പാത്രങ്ങൾ , കിണറിൽ വെക്കാനുള്ള മണ്ണുകൊണ്ടുള്ള റിങ്ങുകൾ എല്ലാം ഞങ്ങൾക്ക് മണിച്ചേട്ടനും കണ്ണൻചേട്ടനും കാണിച്ചുതന്നു. അവർ തമ്മിൽ സംസാരിക്കുമ്പോൾ തെലുങ്ക് ഭാഷ പോലുള്ള ഭാഷയാണ് ഉപയോഗിക്കുന്നത്. വളരെ മുൻപേ ആന്ധ്രാപ്രേദേശ് ഭാഗത്തുനിന്നും വന്നവരായിരിക്കാം ഇവർ എന്നു കരുതുന്നു. വിദ്യർത്ഥികളോടൊപ്പം ലാൽബാബു മാസ്റ്റർ,സെബി മാസ്റ്റർ എന്നിവർ ഉണ്ടായിരുന്നു.