സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവം 2024

2024 -25 അധ്യായന വർഷം ജൂൺ 3 തിങ്കളാഴ്ച ആരംഭിച്ചു. അറിവിന്റെ അത്ഭുത ലോകത്തേക്ക് കുരുന്നുകൾക്ക് ഹൃദ്യമായ സ്വാഗതം ചെയ്യുന്നതിനായി 2024 ജൂൺ 3 രാവിലെ 9 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ജെസി ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സി തോമസ് നവാഗത കുരുന്നുകൾക്കും രക്ഷകർത്താക്കൾക്കും സ്വാഗതം ആശംസിച്ചു.പിടിഎ പ്രസിഡണ്ട് ശ്രീ മാത്യു ജോസഫ്, അധ്യാപിക ശ്രീമതി ലതിക മാത്യു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.തുടർന്ന് കുട്ടികളെ പേര് വിളിച്ച് ഓരോ കുട്ടിയെയും സ്റ്റേജിൽ കയറ്റി കിരീടം അണിയിച്ച് അവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രവേശന ഗാനത്തോടൊപ്പം കുട്ടികു രുന്നുകൾ ചുവടുകൾചലിപ്പിച്ചു. തുടർന്ന് അവർക്കുള്ള മധുര പലഹാരം വിതരണം നടത്തി. ഗൈഡ്സ്,റെഡ് ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ ഓരോ ക്ലാസിലേക്കും കുട്ടികളെ ആനയിച്ചു.മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിന്റെ തൽസമയ സംപ്രേഷണം കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി പ്രദർശിപ്പിച്ചു.

ജൂൺ 5, ലോക പരിസ്ഥിതി ദിനം

പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പുതുതലമുറയെ ഉത്ബോധിപ്പിക്കുന്നതിനായി പരിസ്ഥിതി ദിനം പ്രത്യേക അസംബ്ലി സംഘടിപ്പിച്ച് ആഘോഷിച്ചു. നാട്ടുവൈദ്യവും അറിവും എന്ന വിഷയത്തിൽ TPCV കോട്ടയം ജില്ലാ സെക്രട്ടറി സണ്ണി തോമസ് വൈദ്യരുടെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റിയിൽ ഉള്ള 10 വൈദ്യന്മാർ സ്കൂളിൽ എത്തുകയും സെബാസ്റ്റ്യൻ വൈദ്യർ കുട്ടികൾക്കായി ഔഷധസസ്യങ്ങളെ കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്തു കുട്ടികൾ ക്കും അധ്യാപകർക്കും വിവിധ രോഗങ്ങളെ കുറിച്ച് ഉള്ള ചോദ്യങ്ങൾക്ക് ചോദിക്കാൻ അവസരം നൽകുകയും ഉത്തരം നൽകുകയും ചെയ്തു. "ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി "എന്ന ഗാനം കുമാരി പാർവതി പ്രദീപ് ആലപിക്കുകയും കുട്ടികൾ ഈരടികൾ ഏറ്റുപാടുകയും ചെയ്തു.

ജൂൺ 19, വായനാദിനം

വായനാവാരാചരണത്തോടനുബന്ധിച്ച് വായനാദിന പരിപാടികൾ 19- 6 -2024 ന് രാവിലെ 9. 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതുഅ സംബ്ലിയിൽ വച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സിസ്റ്റർ കുട്ടികൾക്ക് സന്ദേശം നൽകി. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ജെസി ജോസ്, മലയാളം അധ്യാപിക ശ്രീമതി ലതിക മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രാചീന കവിത്രയ കവികളായി കുട്ടികൾ വേഷമിടയുകയും കവി പരിചയം നടത്തുകയും ചെയ്തു. എഴുത്തുകാരനായ പി എൻ പണിക്കരെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും പി എൻ പണിക്കരായി എൽ പി വിഭാഗത്തിലെ മാസ്റ്റർ ഫെലിക്സ് വേഷമിടുകയും ചെയ്തു. അധ്യാപകരും കുട്ടികളും അഭിനയിച്ചതും വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്നതുമായ ടെലിഫിലിം പ്രദർശിപ്പിച്ചു. അധ്യാപകർ തന്നെ തയ്യാറാക്കിയ വായനാദിന ഗാനം കുട്ടികൾ ആലപിച്ചു. കുട്ടിക്കവിതലാപനം,പ്രസംഗം, കവിത പാരായണം, വായനാക്കുറിപ്പ്, ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ലൈബ്രറി പുസ്തകങ്ങൾ എല്ലാ ക്ലാസുകളിലേക്കും വായനയ്ക്കായി എത്തിച്ചു. തുറന്ന വായനയ്ക്കായി പുസ്തകം മരങ്ങൾ സ്കൂളിൽ ഒരുക്കി. സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിക്കുന്ന "പുസ്തകചെപ്പ് "പദ്ധതിക്ക് തുടക്കം കുറിച്ചു.

ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ ഉത്ബോധിപ്പിക്കുന്നതിനായി സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന സന്ദേശം അസംബ്ലിയിൽ നൽകി. പോസ്റ്റർ രചന, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തപ്പെടുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

വായന കളരി ഉദ്ഘാടനം

കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തെ മുൻനിർത്തിക്കൊണ്ട് വായന കളരി 6 -7 -2024 ശനിയാഴ്ച സ്കൂളിൽ ഉദ്ഘാടനം ചെയ്തു.

സ്കൂളിന്റെ അഭ്യുദയകാംക്ഷിയായ ശ്രീ സജി നരിയാം കുന്നേൽ പത്ത് മലയാള മനോരമ പത്രം സ്കൂളിന് സ്പോൺസർ ചെയ്തു സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ജെസി ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലയാള മനോരമ സർക്കുലേഷൻ പ്രതിനിധികളായ ശ്രീ പി കെ വിനോദ് ശ്രീ പി സി ബെന്നി എന്നിവർ വായനയുടെ പ്രാധാന്യത്തെയും പത്രമാധ്യമങ്ങൾ സമൂഹത്തിന് നൽകുന്ന സ്വാധീനം നല്ല പാഠം പദ്ധതികൾ എന്നി വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു ശ്രീമതി ലതിക മാത്യു യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും ശ്രീമതി ഷീജ മറീന കൃതജ്ഞതയും രേഖപ്പെടുത്തി. ശ്രീ സജി നരിയംകുന്നേൽ മലയാള മനോരമ പത്രത്തിന്റെ കോപ്പി ബഹുമാനപ്പെട്ട സിസ്റ്റർ ജെസി ജോസിന് നൽകിക്കൊണ്ട് വായനാ കളരിയുടെ ഉദ്ഘാടനം നടത്തി.

ചെണ്ട ക്ലാസ്സുകൾ

ചെണ്ടമേളം ക്ലാസ്സുകൾ ജൂലൈ 13 മുതൽ ആരംഭിച്ചു.

നിരവധി അവാർഡുകൾ നേടിയിട്ടുള്ള പ്രശസ്തനായ കുടമാളൂർ ശ്രീ മുരളീധരൻ മാരാരുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് സൗജന്യമായി ചെണ്ട ക്ലാസ്സുകൾ ആരംഭിച്ചു.

സംഗീത ക്ലാസുകൾ

സർഗഭാരതി മ്യൂസിക്&ആർട്സ് ന്റെ നേതൃത്വത്തിൽശ്രീ കുമ്മനം ശശികുമാർ നിർധനരായ കുട്ടികൾക്ക് സൗജന്യമായി സംഗീത ക്ലാസുകൾ ആരംഭിച്ചു.

ജൂനിയർ റെഡ് ക്രോസ്-- വയനാടിന് ഒരു കൈത്താങ്ങ്

കേരളത്തിലുണ്ടായ വയനാട് ദുരന്തത്തിൽ, സെന്റ് പോൾസ് സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാടിന് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി വിവിധങ്ങളായ നിത്യോപയോഗ സാധനങ്ങൾ കുട്ടികളിൽ നിന്നും ശേഖരിച്ച് കോട്ടയംറെഡ്ക്രോസ് സൊസൈറ്റിയുടെ ഓഫീസിന് കൈമാറി. അധ്യാപികമാരായ ഷിബി, വിദ്യ,സിന്ധു വി എം എന്നിവർ സാധനങ്ങൾ ശേഖരിച്ച് പായ്ക്ക് ചെയ്യുന്നതിന് നേതൃത്വം വഹിച്ചു. മൂന്നാം ക്ലാസ് ബി ഡിവിഷനിലെ Edan & Evan "വയനാടിന് ഒരു കൈത്താങ്ങ്" എന്ന പദ്ധതിയിലേക്ക് തങ്ങളുടെ കുടുക്ക സമ്മാനിച്ചുകൊണ്ട് കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായത് ശ്രദ്ധേയമായി.

സ്കൂൾ കായികമേള

2024 -25 വർഷത്തെ സ്കൂൾ കായികമേള 8 -8 -2024 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ നടത്തപ്പെട്ടു. 100 മീറ്റർ,200 മീറ്റർ ഓട്ടം,ലോങ്ങ് ജമ്പ്,ഹൈജമ്പ്, ഷോട്ട് പുട്ട്,റിലേ തുടങ്ങിയ ഇനങ്ങളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായിഅഞ്ച് മുതൽ 10 വരെയുള്ള കുട്ടികൾ പങ്കെടുത്തു. വിജയികൾ സബ് ജില്ലായികമേളയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.

റവന്യൂ ജില്ലാ കായികമേള

മാന്നാനംകെ. ഇ സ്കൂളിൽ വച്ച് നടന്ന ഏറ്റുമാനൂർ സബ്ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിൽ ജോസഫ് ഹാരോൺ, അമയ എം.എസ് എന്നിവർ റവന്യൂ ജില്ലാ മത്സരത്തിലേക്ക് സെലക്ഷൻ നേടി. സോഫ്റ്റ് ബോൾ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിലേക്ക് അബിത.ടി.ജോസഫ് ,അസിൻ രാജു ആൺകുട്ടികളുടെവിഭാഗത്തിൽ ശ്രീഹരി ഡി നായർ, റയാൻ റഷീദ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു.

ഓഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ സ്കൂൾ അങ്കണത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സി തോമസ് പതാക ഉയർത്തി. ലിറ്റിൽ കൈറ്റ്സ് ഗൈഡ്സ് & സ്കൗട്ട്സ് എന്നീ യൂണിറ്റുകളിലെ കുട്ടികൾ അവരുടെ യൂണിഫോമിൽ അണിനിരക്കുകയും പി. ടി ഡിസ്പ്ലേ നടത്തുകയും ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സി തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും,ടാറ്റാ ബിൽഡിംഗ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലും വിതരണം ചെയ്യുകയും ചെയ്തു.

സ്കൂൾ യുവജനോത്സവം

കലാസാഹിത്യരംഗത്ത് കുട്ടികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉള്ള "സ്കൂൾ കലോത്സവം" 2024 ഓഗസ്റ്റ് 21,22 തീയതികളിൽ നടത്തപ്പെട്ടു.

ഓഗസ്റ്റ് 21ന് പിടിഎ പ്രസിഡണ്ട് ശ്രീ മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ "നാദലയം -- കലോത്സവം 2024" ബഹു. സിസ്റ്റർ. മേഴ്‌സി തോമസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ശ്രീമതി ലിൻസി തമ്പി സ്വാഗതവും, ശ്രീമതി ലതിക മാത്യു കൃതജ്ഞതയും,ശ്രീമതി ജൂലി എലിസബത്ത് ജോൺ ആശംസയും അർപ്പിച്ചു സംസാരിച്ചു. വിവിധ വേദികളിലായി നാടോടി നൃത്തം, ഭരതനാട്യം,തിരുവാതിര, ഒപ്പന, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്,ലളിതഗാനം, മിമിക്രി, പദ്യം ചൊല്ലൽ,കഥാ കഥനം, പ്രസംഗം, സംഘഗാനം, ദേശഭക്തിഗാനം, നാടൻപാട്ട്, വഞ്ചിപ്പാട്ട്,മോണോ ആക്ട്,കഥാപ്രസംഗം, സംസ്കൃതോത്സവം മത്സരങ്ങൾ,രചനാ മത്സരങ്ങൾ എന്നിവ നടത്തപ്പെട്ടു.

"ഉണർവ്" 2024-- ആരോഗ്യ ബോധവൽക്കരണ ക്ലാസ്

കോട്ടയം ഗവൺമെന്റ് കോളേജ് ഓഫ് നഴ്സിങ്ങിന്റെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി ഹെൽത്തിന്റെ ഭാഗമായി നടത്തിയ ഉണർവ്വ് 2024 ആരോഗ്യ ബോധവൽക്കരണ ക്ലാസ് 5 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കപ്പെട്ടു .രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ആറാം വാർഡ് കൗൺസിലർ ഇ എസ് ബിജു ഉദ്ഘാടനം ചെയ്ത് പരിപാടിക്ക് ശേഷം ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ എം എസ് സി നേഴ്സിങ് വിദ്യാർഥിനികളായ അമല, പ്രിയ എന്നിവർ കൗമാരപ്രായക്കാരിലെ ശാരീരിക വ്യത്യാസങ്ങൾ, ഭക്ഷണക്രമങ്ങൾ ,വ്യക്തി ശുചിത്വം എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് എടുത്തു. തുടർന്ന്,മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ച് നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ലഘുനാടകം കുട്ടികൾക്ക് ഏറെ ഹൃദ്യമായിരുന്നു.

അധ്യാപക ദിനം

സെപ്റ്റംബർ 5 അധ്യാപക ദിനം പരസ്പരം ആശംസകൾ നേർന്നും സ്നേഹ സമ്മാനങ്ങൾ സ്വീകരിച്ചും ആഘോഷിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസിന്റെ നേതൃത്വത്തിൽ അധ്യാപകരെല്ലാവരും ഓഫീസ് അങ്കണത്തിൽ ഒരുമിച്ചു ചേർന്നു. തദവസരത്തിൽ സിസ്റ്റർ എല്ലാ അധ്യാപകർക്കും അധ്യാപകദിനത്തിന്റെ ആശംസകൾ നേരുകയും അധ്യാപകർക്കുള്ള സ്നേഹ സമ്മാനങ്ങൾ നൽകുകയും ചെയ്തു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് സ്കൂൾ ലീഡർ കുമാരി ഫാസില അഷറഫ് എല്ലാ അധ്യാപകർക്കും അധ്യാപകദിന ആശംസകൾ നേർന്നു.

ഓണാഘോഷം

2024 സെപ്റ്റംബർ പതിമൂന്നാം തീയതി രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഓണാഘോഷ പരിപാടികൾ നടത്തപ്പെട്ടു. സുന്ദരിക്കൊരു പൊട്ടുകുത്ത്, വാല് വരയ്ക്കൽ, കുളം കര, കസേരകളി, ബോൾ പാസിംഗ്, മെഴുകുതിരി കത്തിച്ചോട്ടം, ചാക്കിലോട്ടം, കുപ്പിയിൽ വെള്ളം നിറയ്ക്കൽ തുടങ്ങിയ കളികൾ ആഘോഷങ്ങളുടെ മാറ്റുകൂട്ടി. ഒമ്പതാം ക്ലാസിലെ കുട്ടികൾ ഇട്ട അത്തപ്പൂക്കളം മനോഹരമായിരുന്നു. ശ്രീമതി ലതിക മാത്യു സ്വാഗതവും ഷീജ മരീന മാർട്ടിൻ യോഗത്തിന് ന്ദിയും അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് പായസവിതരണം നടത്തി.

ഗൈഡിങ് ക്യാമ്പ്

2024 സെപ്റ്റംബർ 20 മുതൽ 22 വരെ ഗൈഡിങ് ക്യാമ്പ് സെന്റ് പോൾ സ്കൂൾ അങ്കണത്തിൽ നടത്തി.വെള്ളിയാഴ്ച രാവിലെ രജിസ്ട്രേഷനെ തുടർന്ന് പെട്രോൾ തിരിച്ച് പരീക്ഷ നടത്തി.തുടർന്ന് ഷീജ ടീച്ചർ കുട്ടികളെ കൈകൊണ്ടുള്ള അടയാളങ്ങളും വിസിൽ അടയാളങ്ങളും പഠിപ്പിച്ചു. എന്ത് കെട്ടാനും ഗാഡ്ജറ്റ് നിർമ്മാണവും കുട്ടികൾക്ക് പരിശീലനത്തിലൂടെ ലഭിച്ചു.ഹൈക്ക്, ക്യാമ്പ് ഫയർ എന്നിവ കുട്ടികൾക്ക് ഏറെ സന്തോഷം നൽകുന്നതായിരുന്നു.ഞായറാഴ്ച രാവിലെ ബിപി എക്സർസൈസിനെ തുടർന്നുള്ള സർവമത പ്രാർത്ഥനയ്ക്കുശേഷം ഡോക്ടർ ഷോമ പ്രാഥമികശുശ്രൂഷയെ പറ്റി ക്ലാസ് എടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ് കുട്ടികളോട് സംസാരിച്ചു. പിടിഎ പ്രസിഡന്റ് കമ്മറ്റി അംഗങ്ങൾ വാർഡ് മെമ്പർ അധ്യാപികമാരായ ജോസീനാ അഗസ്റ്റിൻ, ലിൻസി തമ്പി എന്നിവർ ക്യാമ്പ് സന്ദർശിക്കുകയും കുട്ടികളോട് സ്നേഹാന്വേഷണം നടത്തുകയും ചെയ്തു. ഉച്ചഭക്ഷണത്തിനുശേഷം മൂന്നു മണിയോടെ കുട്ടികൾ വീട്ടിലേക്ക് മടങ്ങി. ഗൈഡിങ് ക്യാപ്റ്റൻമാരായ ഷിബി ജോസ്, ഷീജ മറീന മാർട്ടിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ബേസ് ബോൾ

ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ സബ്ജില്ലാ, ജില്ലാ, സ്റ്റേറ്റ് മത്സരങ്ങളിൽ വിജയിയായ കുമാരി ദേവി നന്ദന നാഷണൽ ലെവൽ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു.

ഏറ്റുമാനൂർ സബ് ജില്ലാ കായികമേള

ഒക്ടോബർ 15,16 തീയതികളിലായി അതിരമ്പുഴ സെന്റ് അലോഷ്യസ് സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ കായികമേളയിൽ സെന്റ് പോൾസ് സ്കൂളിൽ നിന്നും കുട്ടികൾ യുപി,എച്ച്എസ് വിഭാഗങ്ങളിൽ നിന്നും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടി.

ഏറ്റുമാനൂർ ഉപജില്ലാ ശാസ്ത്രോത്സവം 2024

ഏറ്റുമാനൂർ ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 17,18 തീയതികളിലായി നടന്നു.ഒക്ടോബർ 17ന് ഗവൺമെന്റ് ഗേൾസ് എച്ച് എസ് ൽ വച്ച് നടത്തിയ സാമൂഹ്യശാസ്ത്രമേളയിൽ എൽ.പി,യു.പി,എച്ച് എസ് വിഭാഗങ്ങളിലായി വർക്കിംഗ് മോഡൽ,സ്റ്റിൽ മോഡൽ, ചാർട്ട് എന്നീ മത്സരങ്ങളിൽ 15 കുട്ടികൾ പങ്കെടുത്തു സമ്മാനങ്ങൾ നേടി.

ഒക്ടോബർ 17ന് ഗവൺമെന്റ് വി എച്ച് എസ് എസ്, ഗവൺമെന്റ് ഗേൾസ്എച്ച് എസ് എന്നിവിടങ്ങളിൽ വെച്ച് നടത്തിയ പ്രവൃത്തി പരിചയമേളയിൽ എൽ. പി,യു. പി,എച്ച് എസ് വിഭാഗങ്ങളിൽ നിന്നും വിവിധ മത്സര ഇനങ്ങളിലായി 40 കുട്ടികൾ പങ്കെടുത്തു. പന്ത്രണ്ട് ഫസ്റ്റ് എഗ്രേഡ്, മൂന്ന് സെക്കൻഡ് എ ഗ്രേഡ്,രണ്ട് തേർഡ് എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി എച്ച് എസ് വിഭാഗം ഫസ്റ്റ് ഓവർഓൾ നേടി. ഒക്ടോബർ 18 ന് നടത്തിയ ശാസ്ത്രമേള(സയൻസ് )യിൽ എൽ.പി,യു.പി,ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് 14 കുട്ടികളും ഗണിതശാസ്ത്രമേളയിൽ 21 കുട്ടികളും ഐടി മേളയിൽ 10 കുട്ടികളും പങ്കെടുത്തു സമ്മാനങ്ങൾ നേടി.


IT മേള

ഏറ്റുമാനൂർ ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ളയിൽ യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 10 കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ നേടി. ഒരു ഫസ്റ്റ് എ ഗ്രേഡും മൂന്ന് സെക്കൻഡ് എ ഗ്രേഡ്നേടി ഹൈസ്കൂൾ വിഭാഗം സെക്കൻഡ് ഓവറോൾ കരസ്ഥമാക്കി. രണ്ട് ഫസ്റ്റ് നേടി യുപി വിഭാഗം ഫസ്റ്റ് ഓവറോൾ നേടി.

ഗണിതശാസ്ത്രമേള

ഏറ്റുമാനൂർ ഉപജില്ലാ ശാസ്ത്രോത്സവം ഗണിതശാസ്ത്രമേളയിൽ LP യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 21 കുട്ടികൾ പങ്കെടുത്തു. രണ്ട് ഫസ്റ്റ് എ ഗ്രേഡും മൂന്ന് സെക്കൻഡ് എ ഗ്രേഡും നേടി എച്ച് എസ് വിഭാഗം ഫസ്റ്റ് ഓവറോൾ നേടി.

റെഡ് ക്രോസ് -ഏറ്റുമാനൂർ സബ്ജില്ലാ ക്വിസ് മത്സരം

2024 ഒക്ടോബർ 17ന് സെന്റ് പോൾസ് ഹൈസ്കൂളിൽ വച്ച് നടത്തിയ റെഡ് ക്രോസ്സ് ഏറ്റുമാനൂർ സബ്ജില്ലാ ക്വിസ് മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത പത്താം ക്ലാസിലെ അന്ന റോസ്, ദിയഷാജി എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.