സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/പരിസ്ഥിതി ക്ലബ്ബ്-17
ഹെൽത്ത് ആൻഡ് എക്കോ ക്ലബ്
വൃത്തിയും ഹരിതാഭവുമായ പരിസ്ഥിതിയിലെ ആരോഗ്യമുള്ള ഒരു ജനതയ്ക്ക് നിലനിൽപ്പുള്ളൂ എന്ന യാഥാർഥ്യത്തിലൂന്നി സ്കൂളിലെ ഹെൽത്ത് ആൻഡ് എക്കോ ക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ മനസികോല്ലാസത്തെ ലക്ഷ്യമിട്ടു ഒരു ശലഭോദ്യാനവും ജൈവ വൈവിധ്യ ഉദ്യാനവും പ്രവർത്തിക്കുന്നു. വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തിനായി സ്കൂളിൽ പച്ചക്കറിത്തോട്ടവും വീടുകളിൽ അടുക്കള തോട്ടവും നിർമിച്ചിരിക്കുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും ഡ്രൈഡേ ആചരിക്കുന്നു. വിവിധ രോഗങ്ങളെ കുറിച്ച് പ്രധാനമായും ഡെങ്കിപ്പനി - പകർച്ചയും പ്രതിരോധവും എന്ന വിഷയത്തിൽ ക്ലാസുകളും എക്സിബിഷനുകളും സംഘടിപ്പിച്ചു. കൂടാതെ മഞ്ഞപ്പിത്തരോഗ ബോധവത്കരണ ക്‌ളാസും ചർച്ചയും ആരോഗ്യ വകുപ്പിന്റെ സഹകരത്തോടെ നടത്തി. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി യോഗ ക്‌ളാസുകളും നാടൻ ഭക്ഷണശീലങ്ങൾ വളർത്തുവാനും ഫാസ്റ്റ് ഫുഡിന്റെ ദോഷത്തെക്കുറിച്ചു ബോധവത്കരിക്കാനും ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചുപോരുന്നു. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കുട്ടികൾക്ക് Hb ടെസ്റ്റ് നടത്തുകയും അയൺ ഗുളിക കഴിക്കേണ്ടതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. 'ജലം അമൂല്യമാണ് ' എന്ന ആശയത്തിൻമേൽ പോസ്റ്റർ നിർമാണവും പ്രചാരണവും നടത്തി. കുട്ടികളിൽ ദന്ത സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കൈകഴുകൽ ദിനം തൂവാല ദിനം എന്നിങ്ങനെ വിവിധ ദിനങ്ങൾ ആചരിച്ചു കൊണ്ട് വിദ്യാർത്ഥികളെയും അധ്യാപകരെയും ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കൾ ആക്കുന്നു കൗമാര കാലത്തെ ആശങ്കകൾ അകറ്റാനും ലൈംഗിക ശുചിത്വവും അച്ചടക്കവും പുലർത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും ശില്പശാല നടത്തുകയുണ്ടായി. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ നടന്ന 2019-20 ബാച്ചിന്റെ എസ്.എസ് .എൽ.സി പരീക്ഷ എഴുതിയ കുട്ടികൾക്ക് വേണ്ട കരുതലും ധൈര്യവും പകർന്നു കൊടുക്കുവാൻ ക്ലബ് പ്രവർത്തനത്തിന് സാധിച്ചു. തുടർന്നും നിലവിലുള്ള കുട്ടികൾക്ക് ആത്മവിശ്വാസവും ശുഭപ്രതീക്ഷയും നൽകുന്ന ഓട്ടേറെ പ്രവർത്തങ്ങൾ സ്കൂളിൽ നടന്നു പോരുന്നു.