സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/കനിവിന്റെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
കനിവിന്റെ മാലാഖമാർ

ഇന്നലെ പെയ്ത മഴയുടെ തണുപ്പ് അന്തരീക്ഷത്തിൽ തങ്ങി നിൽപ്പുണ്ട് .സൂര്യൻ കിഴക്കുദിച്ചു .കിളികളുടെ കളകളാരവം .നേരം പുലർന്നു വരുന്നതേയുള്ളു.അടുക്കളയിൽ പാത്രങ്ങളുടെ ബഹളം കേട്ടാണ് നീതു എഴുന്നേറ്റത് .മനസ്സിനു നല്ല സന്തോഷം തോന്നുന്നു .അവൾ മെല്ല കിടക്കയിൽ നിന്നും എഴുന്നേറ്റു .ദിനകൃത്യങ്ങളെല്ലാം ചെയ്തു . പ്രഭാതകൃത്യങ്ങളെല്ലാം ചെയ്ത് ടി.വി കാണാനിരിക്കുമ്പോഴാണ് ലയയുടെ വരവ്. ഇത് പതിവുള്ള രീതിയാണ്.പക്ഷെ ഇന്ന് അത്ര സന്തോഷമുള്ളമുഖമായിട്ടല്ലഅവളുടെ വരവ്.അവധിയായിട്ട് ഇവളുടെ ദു:ഖത്തിന് കാരണമെന്താണെന്നറിഞ്ഞേ മതിയാവൂ എന്ന് നീതു വിചാരിച്ചു .ലയ വന്നപാടെ നീതു തന്റെ സംശയം തീർക്കാൻ ചോദിച്ചു...എന്തുപറ്റി ?നിന്റെ മുഖത്ത് ഒരു സന്തോഷം ഇല്ലല്ലോ ?വീണുകിട്ടിയ അവധിക്കാലമല്ലേ അടിച്ചുപൊണിക്കാൻ പ്ലാൻ ഒന്നുമില്ലെന്നു തോന്നുന്നു ...ഏതായാലും അധികം പരീക്ഷയൊന്നും എഴുതാതെ എട്ടിൽ കയറാൻ പറ്റും ..സോഫയിൽ വന്നിരുന്നിട്ട് ലയ മറുപടി പറഞ്ഞു..ഹൊ ,ചേച്ചി ഉണ്ടായിരുന്നെങ്കിൽ പുറത്തൊക്കെ കറങ്ങാൻ പോകായിരുന്നു .ഇനിയിപ്പോൾ അതിനും പറ്റില്ലല്ലോ ?നീതുചോദിച്ചു - അതെന്താ? ഹോ .ലോക്ഡൗൺ ആയതുകൊണ്ടാണ് .നിന്റെ ചേച്ചിയും സഹപ്രവ‍ത്തകരും നിരന്തരമായി പരിശ്രമിക്കുന്നതുകൊണ്ടാണ് കേരളത്തിൽ കൊറോണരോഗികളുടെ മരണസംഖ്യ വർദ്ധിക്കാഞ്ഞത്...അതുകൊണ്ട് മാത്രം പോരല്ലോ ? നമ്മളും ശ്രദ്ധിക്കേണ്ടേ ?അതിനാണ് ലോക്ഡൗൺ .മനസ്സിലായോ? ലയ പറഞ്ഞു -ശരിയാ..അവരൊക്കെ കഷ്ടപ്പെടുന്നത് നമ്മുക്കൊക്കെ വേണ്ടിയാണ്.നമ്മളാണ് സൂക്ഷിക്കേണ്ടത് .ഞാൻ വീട്ടിൽ പോവ്വാ..ലയ പോയതോടെ നീതു വീണ്ടും ചിന്തയിലാണ്ടു ..അപ്പോഴാണ് അച്ഛനും അമ്മയും കൂടി വീട് വൃത്തിയാക്കുന്നത് ശ്രദ്ധയിൽ പ്പെട്ടത് .അവൾ ഒറ്റ മോളാണ് .കളിക്കാൻ വീട്ടിൽ ആരുമില്ല. ലയ വന്നാൽ വന്നു .അത്രതന്നെ. ടി.വിയാണ് ഏക ആശ്രയം .നീതു വാർത്ത വെച്ചു. എല്ലാ പാ‍ത്തയിലും താരം കൊറോണ വൈറസ്സ് തന്നെ.കൊറോണ അത്ര നിസ്സാരക്കാരനല്ല എന്നു തെളിയിച്ചു കഴിഞ്ഞിരിക്കുന്നു...ഇത്രയും കാലം കൊണ്ട് എത്രയെത്ര രാജ്യങ്ങളെയാണ് കൊറോണ കീഴ് പ്പെടുത്തിയത് ?പെട്ടന്നാണ് വാർത്തയിലെ വീട്ടു വിശേഷങ്ങൾ നീതുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. വാർത്ത ശ്രദ്ധിച്ചു.വ്യക്തി ശുചിത്വത്തെ പ്പറ്റിയും ,പരിസരശുചിത്വത്തെപ്പറ്റിയും പ്രതിരോധം വർദ്ധിപ്പിക്കുന്നതിനെപ്പറ്റിയുമൊക്കെ വിശദീകരിക്കുന്നു. നീതുവും ആലോചിച്ചു.കൊറോണയെ അകറ്റാനുള്ള വഴികൾ.വീട്ടിൽനിന്നുമാത്രം അകറ്റിയിട്ടു കാര്യമില്ലല്ലോ?സമൂഹത്തിൽനിന്നും അകറ്റണ്ടേ ?സമൂഹത്തിനു വേണ്ടിസംഘം ചേരാതിരിക്കാം .അവൾ ഉറച്ചതീരുമാനമെടുത്തു.അവൾ ചൂലെടുത്തു സ്വന്തം മുറി വൃത്തിയാക്കി .അമ്മയെ പാചകത്തിൽ സഹായിച്ചു.അങ്ങനെ ചെറിയചെറിയ പാചകങ്ങളെല്ലാം പഠിച്ചെടുത്തു .നീതുവും ലയയും പൂന്തോട്ടക്കൃഷിയിൽ ഏ‍പ്പെട്ടു.പനിനീർ റോസ്സയും, നാലുമണിപ്പൂവും റ്റേബിൾറോസ്സയും കൊണ്ട് പൂന്തോട്ടം നിറഞ്ഞുനിന്നു.പൂക്കൾ അവരെനോക്കി തലയാട്ടുന്നതു കണ്ടപ്പോൾ പച്ചക്കറി കൃഷി ചെയ്താൻ ശക്തി വന്നു .അദ്യം ചീരയുടെ വിളവായിരുന്നു.അത് പറിച്ചടുത്തു കറിവെയ്ക്കുന്ന കാര്യം നീതുവിന്റേയും ലയയുടേയും അമ്മമ്മാർ‍ഏറ്റെടുത്തു. ഇവരെ സഹായിക്കാൻ രണ്ടുപേരുടേയും അച്ഛൻമാരുമുണ്ട് .ഇങ്ങനെ രണ്ടു കുടുംബങ്ങൾ ഒന്നിക്കാൻ രണ്ടു കുട്ടികൾ കാരണമായി. പച്ചക്കറിയിടത്തിൽനിന്നു കൊണ്ട് നീതു ആകാശത്തേക്കു നോക്കി .കാർമേഘങ്ങൾ കെട്ടുപിണഞ്ഞുകിടക്കുന്നു.. മഴ തുള്ളിയായി വീണുത്തുടങ്ങി .നീതുവും ലയയും വീടുകളിലേക്കോടി .പുതിയ പരീക്ഷണങ്ങൾക്കായി....

ആതിര പി ആ‍ർ
7ബി സെന്റ്.പോൾസ് ജി എച്ച് എസ്സ് വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ