സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഒരു നാട്ടിൽ കുറേ മനുഷ്യരുണ്ടായിരുന്നു. ആ നാട്ടിൽ ഒരസുഖം വന്നു. ആ അസുഖം ഏതാണെന്ന് എത്ര ശ്രമിച്ചിട്ടും ഒരു ഡോക്ടറിനും മനസ്സിലാക്കാൻ കഴിഞ്ഞില്ല. അങ്ങനെ ആ നാട്ടിൽ കുറേ മരണമുണ്ടായി. അപ്പോഴാണ് മുരളി എന്നു പേരുള്ള ഡോക്ടർ അവിടെ വന്നത്.ആ അസുഖം കണ്ട് മുരളി ഡോക്ടർ പറഞ്ഞു ," ഈ അസുഖത്തിന്റെ പേരെനിക്ക് അറിഞ്ഞു കൂടാ, പക്ഷേ എനിക്ക് ഒരു കാര്യം അറിയാം, നമുക്ക് ഈ അസുഖത്തിനെ ഈ നാട്ടിൽ നിന്ന് പറപ്പിക്കാൻ പറ്റും."അപ്പോൾ ആ നാട്ടുകാർ ചോദിച്ചു, "എങ്ങനെ" ? മുരളി ഡോക്ടർ പറഞ്ഞു ,അതിന് ആദ്യം നമുക്ക് വേണ്ടത് വ്യകതി ശുചിത്വമാണ്. ദിവസം രണ്ടു നേരം കുളിക്കുക, നഖം വളർത്തരുത്, കൈകൾ ഇടയ്ക്കിടെ കഴുകുക , അങ്ങനെ കുറേ കാര്യങ്ങൾ. പിന്നെ വേണ്ടത് പരിസര ശുചിത്വമാണ്, വീടും പരിസരവും വൃത്തിയാക്കിയിടണം. ആ നാട്ടുകാർ മുരളി ഡോക്ടർ പറഞ്ഞത് അതേപടി അനുസരിച്ചു. അങ്ങനെ ആ നാട്ടിലെ രോഗം പമ്പ കടന്നു.അവർ മുരളി ഡോക്ടറെ വാനോളം പുകഴ്ത്തി.

ഈ കഥയുടെ ഗുണപാഠം എന്ന് പറയുന്നത്, "ശുചിത്വം കൊണ്ട് ഏത് രോഗത്തേയും നമുക്ക് നേരിടാൻ പറ്റും."'p>'

അന്ന.ബി
5 A സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ