സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ ഈ കൊറോണക്കാലം - കുറെ പാഠങ്ങൾ

ഈ കൊറോണക്കാലം - കുറെ പാഠങ്ങൾ

വൃത്തിയായി കൈ കഴുകാൻ പഠിച്ചു, ഫേസ് ക്രീമിനെക്കാളും ഹെയർ ഡൈ യെകാളും സോപ്പ് ആണ് വേണ്ടത് എന്ന് നമ്മളും പഠിച്ചു. പൊടിയും പുകയും ഇല്ലാതെ നമ്മുടെ റോഡിൽ കൂടി നടക്കാം എന്ന സ്ഥിതി ആയി. കാറിൽ യാത്ര ചെയ്തില്ലെങ്കിലും സ്റ്റാറ്റസിന് ഒന്നും സംഭവിക്കില്ലാന്നും തിരിച്ചറിഞ്ഞു...കുഴിമന്തിയെക്കാളും ദേശീയ ഭക്ഷണമായി കണക്കാക്കുന്ന പൊറോട്ടയേക്കാളും സ്വാദിഷ്ഠവും നമ്മുടെ വയറിന് ചേരുന്നതും കഞ്ഞിയും പയറും ചമ്മന്തിയുമൊക്കെയാണെന്നും തിരിച്ചറിഞ്ഞു. വീട്ടിൽ വെറുതെ ഇരിക്കുന്നത് ചെറിയ കാര്യം അല്ലെന്ന് എല്ലാരും പഠിച്ചു. വികസിത രാജ്യത്തു അല്ല ജീവിതം സുരക്ഷിതം എന്ന് മനസ്സിലായി. വിദ്യാഭ്യാസം ഉണ്ടെന്നു നടിക്കുന്ന പല വിദേശികൾക്കും വിവരം കുറവാണു എന്നു മനസ്സിലായി. ക്രിക്കറ്റ്, ഫുട്ബോൾ, സിനിമ താരത്തെക്കാൾ ആരോഗ്യ പ്രവർത്തകർക്കും പോലീസ് കാർക്കും താര പരിവേഷം വന്നു. ബേക്കറി ഇല്ലേലും ജീവിക്കാം എന്ന് പഠിച്ചു. സൂപ്പർ സ്പെഷ്യലിറ്റി മാത്രം അല്ല സാദാ പബ്ളിക് ഹെൽത്ത് സെന്ററുകളും വേണം എന്ന് പഠിച്ചു. കൂട്ടത്തിൽ, ഒരത്യാപത്ത് വരുമ്പോൾ സർക്കാർ ആശുപത്രികളേ ഉണ്ടാവൂ എന്നും പഠിച്ചു.

വൃത്തി ഉള്ള ശീലം പഠിക്കുക അത്ര പ്രയാസവും ഇല്ല അത് ചെറിയ കാര്യവും അല്ല എന്ന് പഠിച്ചു.

മതമല്ല മനുഷ്യത്വമാണ് ഏറ്റവും വലുതെന്നും, അവസാനം അപകടം വരുമ്പോളെങ്കിലും ഒന്നിച്ചു നിൽക്കണം എന്നും പഠിചു.



സുബീഷ്
5 C സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം