സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/രോഗത്തെ കീഴടക്കിയ വിക്ടർ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗത്തെ കീഴടക്കിയ വിക്ടർ

സ്‌കൂൾ വിദ്യാർത്ഥികൾക്കും പഠിത്തത്തിൽ ഒന്നാമൻ. വൃത്തിയിൽ ബഹുമാനത്തോടും കൂടെ വ്യത്യാസമില്ലാതെ എല്ലാവരോടും ചേച്ചിയുമടങ്ങുന്ന അധ്യാപകർക്കും പെരുമാറും. ഒരു കേമൻ. പ്രിയങ്കരനായിരുന്നു എല്ലാവരോടും പാവപ്പെട്ടവനെന്നോ സ്നേഹത്തോടെ കൊച്ചു വിക്ടർ. സൗമ്യതയോടും പണക്കാരനെന്നോ സംസാരിക്കും. കുടുംബമായിരുന്നു അമ്മയും ഭാവ അച്ഛനും അവന്റേത്.അച്ഛൻ വിദേശത്തായിരുന്നതിനാൽ ഒരു കുറവും അവന്റെ അമ്മ അവനെ അറിയിച്ചിരുന്നില്ല. ഒരു നാൾ അവന്റെ അച്ഛന്റെ സുഹൃത്ത് വീട്ടിൽ വരുവാനിടയായി. അദ്ദേഹം അവന് സമ്മാനമായി ഒരു ' ടാബ് ' കൊടുത്തു. അവന് വളരെ സന്തോഷമായി. ദിവസം കഴിയുംതോറും അവന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ പ്രത്യക്ഷപ്പെട്ടു. പഠിത്തത്തിൽ ശ്രദ്ധയില്ലാതായി. ആരോടും മിണ്ടില്ല , ആഹാരം കഴിക്കാൻ വരുമ്പോൾ കൈകഴുകില്ല . അങ്ങനെ മാസങ്ങൾ കടന്നുപോയി. പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിക്കൊണ്ടിരുന്ന അവന് ഏറ്റവും താഴെത്തട്ടിലുള്ള മാർക്കായിരുന്നു. അങ്ങനെയിരിക്കെ വിക്ടറിന് അസഹനീയമായ ഒരു വയറു വേദന അനുഭവപ്പെട്ടു. അവന്റെ അമ്മ അവനെ ആശുപത്രിയിൽ കൊണ്ടു പോയി. അവനെ ചികിൽസിച്ച ഡോക്ട്ടറുടെ നിർദ്ദേശം കേട്ട് അമ്മ ഒരുപാട് ദുഃഖിച്ചു. അവന്റെ വായിൽ അണുബാധയായിരുന്നു. അത് രക്തത്തിൽ കൂടെ വ്യാപിക്കാൻ തുടങ്ങി; എന്ന കാര്യം കൂടി അറിഞ്ഞ അമ്മ പൊട്ടിക്കരഞ്ഞു. ഒരുപാട് നാളത്തെ ചികിൽസയ്ക്കു ശേഷം അവൻ സുഖം പ്രാപിച്ചു വന്നു. അവനെ നശിപ്പിച്ചത് ആ ടാബ് ആണെന്ന് അവനു മനസ്സിലായി, കാരണം ഗെയിമുകളും കാർട്ടൂണുകളും അവനെ അടിമയിക്കി . പഠിക്കാനുള്ള സമയം അവൻ ഗെയിം കളിച്ചു , ആഹാരസമയത്തിരുന്ന്, കാർട്ടൂൺ കണ്ടിരുന്നു. പിന്നീടുള്ള സമയങ്ങളിൽ കുളിയില്ല , വസ്ത്രം മാറ്റില്ല , ആഹാരം കഴിക്കുന്നതിനു മുൻപ് കൈ കഴുക്കില്ല , ഒരു വൃത്തിയുമില്ലാതെ നടന്നു. ഇങ്ങനെ അവന്റെ ശരീരത്തിൽ രോഗാണുക്കൾ കടന്നുവരാൻ തുടങ്ങി. കൂട്ടുകാരോടു മിണ്ടുവാൻ പോലും സമയമില്ലാതായി ഇതിനെല്ലാം കാരണം ആ ടാബ് ആയിരുന്നു. അതിലെ ഗെയിമുകളും കാർട്ടൂണുകളും അവൻ വേണ്ടെന്നു വച്ചു. അവൻ ആ ടാബ് ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. കൂടാതെ അവൻ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പഴയ വിക്ടറായി തുടർന്നു.

ഡോണ ജോസ്
VI സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ