സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ഉണരുന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
ഉണരുന്ന പ്രകൃതി

സൂര്യന്റെ ശോഭയാൽ വിടർന്നു നിൽക്കുന്ന പച്ച വിരിച്ച തണൽമരങ്ങളിലെ പുഷ്പങ്ങളിൽ തിളങ്ങുന്ന ഹിമകണവും മനുഷ്യനു വേണ്ടി പിറന്നതാണ് . മരങ്ങളും ചെറിയ ചെടികളും പുല്ലുകളും സ്നേഹത്താൽ പൊഴിയുന്ന മഴതുള്ളികളും മധുര ഗാനം പൊഴിക്കുന്ന കിളികളും പ്രകൃതിയുടെ സുഹൃത്തുക്കൾ ആണ്. പ്രകൃതിയുടെ മനോഹാരിതയിൽ അർക്കന്റെ കിരണങ്ങളേറ്റു തിളങ്ങുന്ന മലനിരകളും വസന്ത കാലത്തിൽ സ്നേഹത്താൽ വിടരുന്ന പൂക്കളും മധു നുകരാനെത്തുന്ന ശലഭങ്ങളും കാലത്തിൻ സൗരഭ്യത്താൽ പ്രകൃതിയിൽതിളങ്ങി നിൽക്കുന്നു. സ്നേഹത്താൽ ഒഴുകുന്ന പുഴകളിൽ സന്തോഷത്തോടുല്ലസിക്കുന്ന സൗന്ദര്യമാർന്ന മീനുകളും എല്ലാം നമുക്കോരോ മനുഷ്യർക്കും ആനന്ദം നൽകുന്നു. വർഷകാലത്തിൽ കുട്ടികൾ സന്തോഷത്തോടെ കളിച്ചു നടക്കുന്നു. കൃഷിയിടത്തെ സ്നേഹമേറും ചെടികളും ഭൂമിയിലെ ഓരോ വൃക്ഷങ്ങളും പല നിറത്തിലുള്ള പൂക്കളും കൊണ്ട് പ്രകൃതി നമുക്കൊരു വർണ ജാലകം തുറന്നു തരുകയാണ്. പകലിന്റെ ഹരിതാഭയും രാത്രിയിലെ കിളികളുടെ പാട്ടും എല്ലാം മനുഷ്യന്റെ നിലനിൽപ്പിനു കാരണമായ വ തന്നെയാണ്.അമ്മയായ ഭൂമിയുടെ മടിതട്ടിൽ വാഴുന്ന നാം ഓരോരുത്തരും പ്രകൃതിയെ നശിപ്പിക്കുന്നു. അതിന്റെ ഫലമായി മണ്ണിടിച്ചിലും ഉരുൾപൊട്ടലും അടിക്കടി ഉണ്ടാവുന്നു. വായു പോലും ശുദ്ധമല്ലാത്തതിനാൽ രോഗങ്ങൾ പലതും നമ്മെ വിഴുങ്ങുന്നു. മനുഷ്യൻ ചെയ്യുന്ന ക്രൂരമായ പ്രവൃത്തികൾ മനുഷ്യനു തന്നെ തിരിച്ചടിയാവുകയാണ് ഭൂമിയെ കാർന്നുതിന്നുന്ന പ്ലാസ്റ്റിക്കുകളും മാരകമായ വിഷങ്ങളും കടലിനെയും മാരകമാക്കുകയാണ് അതുവഴി കടൽ നമ്മെ പുതിയ പാഠങ്ങൾ പഠിപ്പിക്കുന്നു. നമുക്കെല്ലാം നല്ലതുമാത്രം തന്ന് നമ്മെ വളർത്തുന്ന പ്രകൃതിയിലെ ഓരോ സമ്പത്തും അമൂല്യമായി നോക്കാം അവ ഓരോന്നിനെയും സ്നേഹിക്കാം. വീണ്ടും വസന്തകാലം മാത്രം പ്രകൃതിയിൽ ഉണർത്താം.

ആർഷ എസ്
V C സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം