സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/അക്ഷരവൃക്ഷം/അമ്മാവൻ കൊണ്ടുവന്ന സമ്മാനം
അമ്മാവൻ കൊണ്ടുവന്ന സമ്മാനം
ആ രാത്രി എനിക്കു ഉറങ്ങാൻ കഴിഞ്ഞില്ല. മനസ്സുനിറയെ പിറ്റേന്നു വിമാനത്തിൽ നാട്ടിൽ വരുന്ന അമ്മാവനെക്കുറിച്ചായിരുന്നു ചിന്ത മുഴുവനും. വർണ്ണക്കടലാസിൽ പൊതിഞ്ഞ മിഠായികളും, പഞ്ഞിക്കുപ്പായം അണിഞ്ഞ റ്റെഡിബിയറും, ബാഗു നിറയെകളിപ്പാട്ടവുമായി അമ്മാവൻ വരുന്നതും ഓർത്തു കിടന്നു. നേരം പുലരും മുന്നേ അമ്മ കതകിൽ മുട്ടി വിളിച്ചു "അമ്മൂ ഒന്നുവേഗം എഴുന്നേൽക്ക്, മാമനെ കൂട്ടാൻ എയർപോട്ടിൽ പോകണ്ടേ."ഞാൻ ഞെട്ടി എണീറ്റു. ശരിയാ നേരം പുലരുന്നു. അമ്മാവൻകൊണ്ടുവരുന്ന കളിപ്പാട്ടങ്ങൾ മനസ്സിലേയ്ക്ക് ഓടിവന്നു.വേഗം ഒരുങ്ങി.... അച്ഛനും, അമ്മയും, ഞാനും കൂടി കാറിൽഅമ്മാവനെ കൂട്ടാനായി എയർപോട്ടിലേക്ക് തിരിച്ചു. അതിയായ സന്തോഷം.വിമാനം എത്തുന്നതിനു വളരെ മുമ്പേ തന്നെ ഞങ്ങൾഎയർപോട്ടിൽ എത്തി. സമയം പോകുന്നില്ല.എയർപോട്ടിലെ കാഴ്ചകൾ കണ്ടിരുന്നു മടുപ്പു തോന്നി. കുറച്ചുനേരം കഴിഞ്ഞപ്പോൾ അവിടെയുള്ള വലിയ സ്ക്രീനിൽ അമ്മാവൻ വരുന്ന വിമാനം വന്നു ചേർന്നെന്നു കാണിച്ചു... എന്റെ മനസ്സു സന്തോഷം കൊണ്ട് തുള്ളിച്ചാടി...സമയം ഏറെ കഴിഞ്ഞിട്ടും അമ്മാവൻ എയർപോട്ടിനു വെളിയിലേക്ക് വന്നില്ല. കാത്തിരുന്ന് എന്റെ കണ്ണു കഴച്ചു. കുറച്ചു കഴിഞ്ഞു അമ്മാവൻ എയർപോട്ടിനു വെളിയിലേക്ക് വന്നു. കൂടെ കുറേ ആൾക്കാരും. അവരെല്ലാവരും പ്രത്യേകതരം ഡ്രസ്സും, മാസ്‌കും ഒക്കെ വച്ചിട്ടുണ്ടായിരുന്നു.ഞാൻ നോക്കിയപ്പോൾ അവർ അമ്മാവനെ ഒരു ആംബുലൻസിൽ കയറ്റുന്നതു കണ്ടു. എനിക്ക് ഒന്നും മനസ്സിലായില്ല. അച്ഛൻ ഓടിച്ചെന്നു കാര്യം തിരക്കി. അപ്പോഴാണ് കൊവിഡ് എന്നൊരു രോഗം ലോകം മുഴുവൻപകരുന്നുണ്ടെന്നും, വിദേശത്തുനിന്നു വന്ന അമ്മാവനു പനി ഉള്ളതിനാൽ നിരീക്ഷണത്തിൽ കഴിയാൻ കൊണ്ടുപോകുകയാണെന്നും അറിഞ്ഞത്. എനിക്ക് നന്നായി വിഷമം വന്നു. കാത്തിരുന്നതൊക്കെ വെറുതെ ആയല്ലോ എന്നോർത്തപ്പോൾ കരച്ചിൽ വന്നു. അച്ഛനും, അമ്മയുംഎന്നെ സമാധാനിപ്പിച്ചു. കൊവിഡ് രോഗംമൂലം കുറെ ആൾക്കാർ മരിച്ചെന്നും, അതു മറ്റുള്ളവരിലേക്ക് പെട്ടെന്നു പകരുന്നതാണെന്നും അമ്മ എനിക്കുപറഞ്ഞുതന്നു. ആ രോഗം അത്ര മാരകമാണെന്നും, എപ്പോഴും കൈകൾ സോപ്പിട്ടു കഴുകി വൃത്തിയാക്കണമെന്നും, മാസ്ക്‌വെക്കണമെന്നും അച്ഛൻ എന്നോടു പറഞ്ഞു. സങ്കടത്തോടെ ഞങ്ങൾ വീട്ടിലേക്ക് മടങ്ങിപ്പോയി. വീട്ടിലെത്തിയപ്പോൾ അമ്മാവന്റെ കോൾവന്നു. കുഴപ്പം ഒന്നുംഇല്ലെന്നും, എല്ലാം പെട്ടെന്നു മാറുമെന്നും എല്ലാം മാറിക്കഴിഞ്ഞാൽ കളിപ്പാട്ടവുമായി അമ്മാവൻ വരുമെന്നും പറഞ്ഞു.മറ്റുള്ളവർക്കു രോഗം ഉണ്ടാവാതെ അമ്മാവന്റെ രോഗം മാറിസമ്മാനങ്ങളുമായി അമ്മാവൻ വരുന്നതും കാത്ത് ഞാൻ ഇരിക്കുന്നു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 07/ 08/ 2024 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 07/ 08/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ