സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്
രക്ഷാധികാരി
സി.ജയ് മോൾ മാത്യു (പ്രഥമാധ്യാപിക)
നോഡൽ ഓഫീസർ
ശ്രീമതി സൗമി കെ സെബാസ്റ്റ്യൻ ( സാമൂഹ്യശാസ്ത്ര ക്ലബ്)
ശ്രീ.സിന്റോ റ്റി എസ്
അംഗങ്ങൾ
ജോസഫ് ഫെലിക്സ് (വിദ്യാർത്ഥി പ്രതിനിധി ,സാമൂഹ്യശാസ്ത്ര ക്ലബ്)
അമേഖ ടി .ആർ (വിദ്യാർത്ഥിനി പ്രതിനിധി ,സാമൂഹ്യശാസ്ത്ര ക്ലബ്)
പ്രവർത്തനങ്ങൾ
പാലാ ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ ഓവറോൾ സെക്കന്റ് കരസ്ഥമാക്കി. മത്സരിച്ച എല്ലാ വിഭാഗത്തിലും എ ഗ്രേഡ് ലഭിച്ചു.
ദിനാചരണ പ്രവർത്തനങ്ങൾ ക്ലാസ്സ് മുറി പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് നടത്തുന്നു.
ഗാർബേജ് ആർക്കിയോളജി ,ഹരിത കർമസേന എന്നിവ പരിചയപ്പെടുത്തി.
പഠനോത്സവം
പഠനോത്സവത്തിന്റെ ഭാഗമായി ക്ലബ് അംഗങ്ങൾ പഠനപ്രവർത്തനങ്ങളുടെ വിവിധ പ്രകടിത രൂപങ്ങൾ തയ്യാറാക്കി അവതരിപ്പിച്ചു.
2024-25
പ്രവേശനോത്സവം
2024 ജൂൺ 3-ാം തീയതി രാവിലെ 10 മണിയ്ക്ക് പ്രവേശനോത്സവം സംഘടിപ്പിച്ചു.
2024 ജൂൺ 19-ാം തീയതി വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടന്നു.
പ്രവർത്തനങ്ങൾ
പ്രഥമാധ്യാപിക സി.ജയ് മോൾ മാത്യു വിന്റെ നേതൃത്വത്തിൽ ക്ലബിന്റെ ആദ്യ യോഗം നടന്നു.സാമൂഹ്യശാസ്ത്ര ക്ലബിന്റെ ചുമതല ശ്രീമതി സൗമി കെ സെബാസ്റ്റ്യൻ ,ശ്രീ.സിന്റോ റ്റി എസ് എന്നിവർക്ക് നൽകി. ജോസഫ് ഫെലിക്സ് വിദ്യാർത്ഥി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.
വായനദിനം
വായനകാർഡ് തയ്യാറാക്കൽ,പോസ്റ്റർ നിർമ്മാണം,എന്നിവയ്ക്ക് ക്ലബ് നേതൃത്വം നൽകി.
ലഹരി വിരുദ്ധദിനം
2024 ജൂൺ 26-ാം തീയതി ലഹരി വിരുദ്ധ സന്ദേശം ഹയർസെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാൾ
ശ്രീ.മാത്യു എം കുര്യാക്കോസ് നൽകി.
ലോകജനസംഖ്യ ദിനം
2024 ജൂലൈ 11-ാം തീയതി ലോകജനസംഖ്യ ദിനം ആചരിച്ചു. ജനസംഖ്യ വർദ്ധനവ് ഗുണവും ദോഷവും
എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗം അവതരിപ്പിച്ചു.