സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ഭൂമി രഹസ്യങ്ങൾ
ഭൂമി രഹസ്യങ്ങൾ
ഭൂമി നമ്മുടെ സോളാർ സിസ്റ്റത്തിലെ മൂന്നാമത്തെ ഗ്രഹമായും മനുഷ്യരുൾപ്പെടെ നിരവധി ജീവജാലങ്ങളുടെയും ഉറവിടമായും സ്ഥിതി ചെയ്യുന്നു. ഭൂമി വളരെ വലുതെന്ന് നാമെല്ലാവർക്കും അറിയാം എന്നാൽ ഭൂമിയുടെ ഏകദേശം വലിപ്പം ഏഴായിരത്തിത്തൊള്ളായിരം മയിലുകളാണ്. നാം ജീവിക്കുന്നത് ഭൂമിയുടെ ഉപരിതലത്തിലാണ്. ഭൂമിയുടെ അന്തരീക്ഷം ജീവജാലങ്ങൾക്ക് ജീവിക്കാൻ ഉചിതമായ രീതിയിലാണ് സ്ഥിതിചെയ്യുന്നത്. ഭൂമിയുടെ നടുഭാഗം വളരെയധികം ബലമുള്ളതാണ്. അതുമാത്രമല്ല ഭൂമിയുടെ മദ്ധ്യത്തിലേക്ക് പോകുന്തോറും താപനില വളരെയധികമായിരിക്കും. ഓരോ സെക്കന്റിനും ഏതെങ്കിലുമൊരു ഭാഗത്ത് ഏകദേശം 2000 ഇടികൾ രൂപീകരിക്കും അതിൽ നിന്നും ഏകദേശം 50 മിന്നലുകളും ഉണ്ടാകും.ഏകദേശം 2 ദശാംശം 3 മില്യൺ വർഷങ്ങൾക്കു മുൻപ് great of oxidation എന്നൊരു പ്രക്രിയായിലൂടെയാണ് ഭൂമിയിൽ ഓക്സിജൻ രൂപീകരിച്ചത്. അത്തരത്തിൽ ഭൂമിയിൽ ഓക്സിജൻ രൂപീകരിക്കാൻ പ്രധാന കാരണമായത് സയനോ ബാക്ടീരിയ എന്ന സൂക്ഷ്മ ജീവികളാണ്. ഭൂമി രൂപീകരിക്കാൻ പ്രധാന കാരണമായത് അന്തരീക്ഷത്തിലെ പൊടിയും കാറ്റും ചൂടും തന്നെയാണ്. ഗ്രാഫിക് കാർബൺഡേറ്റിങ് പരിശോധയിലൂടെ ഭൂമി 4 ദശാംശം 2 മില്യൺ വർഷങ്ങൾക്കു മുൻപ് രൂപീകരിച്ചതായും അത് സത്യമാണെങ്കിൽ ചന്ദ്രനുമുമ്പ് തന്നെ ഭൂമി രൂപികരിച്ചിട്ടുണ്ടാകുമെന്നും പറയപ്പെടുന്നു. ഭൂമി രൂപീകരിച്ച് ഏകദേശം1 മില്യൺ വർഷത്തിൽ ജീവജാലങ്ങളും രൂപീകരിച്ചു. ഭൂമി ഇപ്പോഴും വളർന്നുകൊണ്ടിരിക്കുകയാണ്. അതായത് തുടക്കകാലങ്ങളിൽ നമ്മുടെ ഭൂമി ഇപ്പോഴുള്ളതിനെക്കാൾ ഏകദേശം 80 ശതമാനം മാത്രമെ ഉണ്ടായിരുന്നുള്ളു. ജീവജാലങ്ങൾക്ക് ജീവിക്കുവാൻ ഭൂമിയുടെ ഭ്രമണം വളരെയധികം പ്രധാനമാണ്. എന്നാൽ ഭൂമിയുടെ ചുറ്റുന്ന വേഗം വളരെയധികം കുറഞ്ഞു വരുന്നതായി ഗവേഷകർ പറയുന്നുണ്ട്. അങ്ങനെ ഭൂമി ചുറ്റുന്ന വേഗം കുറയുന്നത്കൊണ്ട് 1 ദിവസം പൂർത്തിയാകണ മെങ്കിൽ 24 മണിക്കൂറിൽ കൂടുതൽ വേണം. അങ്ങനെ 1 ദിവസത്തെ സമയം 24 മണിക്കൂറിൽ നിന്നും 25 മണിക്കൂറുകൾ ആകുവാൻ ഇനിയും 140 മില്യൺ വർഷങ്ങൾ വേണ്ടി വരും എന്നതാണ് ഗവേഷകർ പറയുന്നത്. നമ്മുടെ ഭൂമി സ്വയമെതന്നെ കാന്തികശക്തി രൂപീകരിച്ചിരിക്കുകയാണ്. ഭൂമിയുടെ നടുഭാഗം മുഴുവനും നിക്കലും അയണുമാണ് നിറഞ്ഞിരിക്കുന്നത്.ഭൂമിയെ മുഴുവൻ താങ്ങി നിർത്തുന്നതും കാന്തികശക്തി നൽകുന്നതും ഈ നടുഭാഗം തന്നെയാണ്. ഭൂമിയുടെ വായുമണ്ഡലത്തിൽ നിന്നും 65 മയിലുകൾ അകലെ v2 എന്ന റോക്കറ്റാണ് 1946 ൽ ഭൂമിയുടെ ആദ്യത്തെ ചിത്രം പകർത്തിയത്. അതുപോലെതന്നെ 1967 ൽ ഭൂമിയുടെ മുഴുവൻ ചിത്രത്തെ dude g എന്ന സാറ്റലൈറ്റ് ആണ് ആദ്യമായി പകർത്തിയത്. സമുദ്രത്തിൽ നിന്നുമാണ് നാം ഉപയോഗിക്കുന്ന ഉപ്പ് ഉത്പാദിപ്പിക്കുന്നത്. നമ്മുടെ സമുദ്രങ്ങളിലെ മുഴുവൻ ഉപ്പുംകൊണ്ട് ഭൂമിയിലെ മുഴുവൻ നിലപ്രദേശങ്ങളും ഏകദേശം 500 അടി വരെ നിറക്കാൻ കഴിയും. ഭൂമിക്ക് ആവശ്യമുള്ള ചൂട് മുഴുവൻ നൽകുന്നത് സൂര്യൻ എന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ ഭൂമിയുടെ മദ്ധ്യഭാഗത്തിന് സൂര്യന്റെ ഉപരിതലത്തിലെ താപനിലയെപോലെ 5000 മുതൽ 7000°c വരെയുണ്ട്. അതുകൊണ്ട്തന്നെ ഒരു പക്ഷെ സൂര്യൻ ഇല്ലെങ്കിലും1000 വർഷങ്ങൾക്കും അധികമായി ഭൂമിയിൽ ജീവജാലങ്ങൾക്ക് ജീവിക്കാൻ കഴിയും. ......................
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം