സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്/അക്ഷരവൃക്ഷം/ ഉയിർപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഉയിർപ്പ്

പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്.ഈ പ്രകൃതി നമ്മുടെയും കൂടി വീടാണ് എന്നാ ചിന്ത നമ്മുടെ മനസ്സിൽ ഉണ്ടാകണം. പരിസ്ഥിതി, ജന്തുക്കളും സസ്യങ്ങളും മനുഷ്യനും കൂടി കലർന്നതാണ്. നമ്മുടെ ആവാസവ്യവസ്ഥയുടേ ഭാഗമായ ഒരുകുഞ്ഞു ഉറുമ്പിനെപ്പോലു നാം നശിപ്പിച്ചുകൂടാ. പരിസ്ഥിതിയുടെ നിലനിൽപ്പിനെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ നമ്മുടെ ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കുന്നു. ഇനി വരുന്നതലമുറക്കും നമ്മുടെ ഈ നാട്ടിൽ വസിക്കാൻ ഉള്ളതാണ് എന്നാ ചിന്ത നാം മനസ്സിലാക്കണം.
പ്രകൃതി അമ്മ ആണ്. ആ അമ്മയെ നാം നശിപ്പിക്കരുത്. പരിസ്ഥിതിക്ക് നാശം വിതക്കുന്ന ഒരു പ്രവർത്തിയും നാം ചെയ്‌തുകൂടാ. എന്നാൽ പരിസ്ഥിതിയും നമ്മളും ആയിട്ടുള്ള ബന്ധം ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ജീവന്റെ നിലനിൽപിന് എത്രത്തോളം ആവശ്യമാണോ വായു അത്രത്തോളം ആവശ്യമാണ് ജലവും. എന്നാൽ നാം ജലത്തിലേക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞു അതിനെ മലിനമാക്കുന്നു. ഇതിൽ വസിക്കുന്ന ജന്തുജാലങ്ങൾ എല്ലാം നമ്മുടെ ആവാസവ്യവസ്ഥയുടെ ഭാഗം തന്നെ ആണ് എന്ന് നമ്മൾ ഓർക്കണം. ആദിമമനുഷ്യൻ കാട് എന്ന ആവാസവ്യവസ്ഥയെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. അവിടുത്തെ മരങ്ങളും ജന്തുജാലങ്ങളും മറ്റുമായി ഇടപഴുകി ആയിരുന്നു അവരുടെ ജീവിതം. എന്നാൽ ഇപ്പോൾ നാം കാട് വെട്ടിത്തെളിച്ച് നാട് പടുത്തുയർത്തുന്നു. മരങ്ങളും മലകളും താഴ്വരകളും എല്ലാം നശിപ്പിച്ച് ഫ്ലാറ്റുകൾ മറ്റും കെട്ടിപ്പടുക്കുന്നു. ഇതിന്റെ എല്ലം ഭവിഷ്യത് വളരെ വലുതായിരിക്കും എന്ന് നമ്മൾ ഓർക്കുന്നില്ല. നമ്മുടെ ആർഭാടത്തിനും പൊങ്ങച്ചത്തിനും സന്തോഷത്തിനും വേണ്ടി നാം നമ്മുടെ ജീവനും പരിസ്ഥിതിയും കൂടി ആണ് നഷ്ടപ്പെടുത്തുന്നത്.
പ്രകൃതി അമ്മയാണ്. അമ്മയില്ലെങ്കിൽ മക്കളില്ല. പ്രകൃതിയും കാറ്റും വായുവും ജന്തുജാലങ്ങളും മലയും പുഴയും തടാകങ്ങളും എല്ലാം ചേർന്നതാണ് നമ്മുടെ കുടുംബം. അവർ ഇല്ലെങ്കിൽ നമ്മളില്ല മനുഷ്യനില്ല ഈ ഭൂലോകമെ ഇല്ല. മരങ്ങൾ വെട്ടിയും തണ്ണീർത്തടങ്ങൾ ഇല്ലാതാക്കിയും വായുവും മണ്ണും ജലവും മലിനമാക്കിയും നമ്മൾ നമ്മെ തന്നെ നശിപ്പിയ്ക്കുകയാണ്.പ്ലാസ്റ്റിക് വസ്തുക്കൾ കത്തിച്ചും കീടനാശിനികൾ ഉപയോഗിച്ചും മണൽവാരിയും കുന്നുകൾ ഇടിച്ചുനിരത്തിയും നാം നമ്മുടെ അമ്മയെ ചൂഷണം ചെയ്യുകയാണ്.
"ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ മലിനമായ ജലാശയം അതി മലിനമായൊരു ഭൂമിയും,........" എന്നിങ്ങനെ യുള്ള കവിതകൾ ഇന്ന് വളരെ പ്രസക്തി ആർജിച്ചിരിക്കുന്നു .
ഫാക്ടറികളിലും വാഹനങ്ങളിലും നിന്നുള്ള വിഷപ്പുക പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചേക്കാം. ഈ അവസ്ഥയിൽ കുട്ടികളായ നമുക്ക് നിരവധി പ്രവർത്തനങ്ങൾ ചെയ്യാനാവും. പരിസ്ഥിതി സംരക്ഷണം എന്ന വിഷയം ആസ്പദമാക്കി പോസ്റ്ററുകൾ കവിതകൾ ബോധവത്കരണക്ലാസ്സുകൾ എന്നിവയെല്ലാം ജനങ്ങളിൽ എത്തിക്കാം. പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം കുറക്കാം, വൃക്ഷതൈകൾ നട്ട് പ്രകൃതിയെ സംരക്ഷിക്കാ.
ഇനി വരുന്ന തലമുറക്കും ഇവിടെ വാസം സാധ്യമാക്കാം. മലിനമായ ജലാശയത്തെയും മലിനമായ ഈ ഭൂമിയെയും സംരക്ഷിക്കാം. തന്റെ അവസാന ശ്വാസവും നിലച്ചു വറ്റിവരളുന്ന ഓരോ ജലാശയങ്ങൾക്കും ഒരു പുതുജീവൻ നൽകാം. അങ്ങനെ പ്രകൃതി സംരക്ഷണത്തിലൂടെ സമാധാനപൂർണമായ ഒരു ജീവിതം കൈവരിക്കാം.

നീനു സതീഷ്
9 സി സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം