സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്

ജ‌ൂൺ അഞ്ചാം തീയതി സോഷ്യൽ സയൻസ് ക്ലബിന്റെ നേത‌ൃത്വത്തിൽ പരിസഥിതി ദിനാചരണം നടത്തി. അന്നേദിവസം പരിസ്ഥിതി ദിന ക്വിസും നടത്തി . ജ‍ൂ‍ൺ എട്ടാം തീയതി 2017-18വർഷത്തെ സെ‍ഷ്യൽ സയൻസ് ക്ലബിന്റെ ആദ്യയോഗം ചേർന്നു. സോഷ്യൽ സയൻസ് ക്ലബിന്റെ സെക്രട്ടറിയായി റിയാ സാബുവിനെയും(x) പ്രസിഡന്റായി അർനോൾഡ് മാത്യുവിനെയും(x) തെരഞ്ഞെടുത്ത‍ു.ജ‌ൂൺ 18-ാം തീയതി സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പാർലമെന്റിന്റെ സ്റ്റേറ്റ് തല മത്സരം നടത്തി. സംസ്ഥാന തലത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കി. ജ‌ൂലൈ ആറാം തീയതി സോഷ്യൽ സയൻസ് മേളയുടെ സ്‌ക‌ൂൾ തല മത്സരങ്ങൾ നടത്തി. മത്സരത്തിൽ അറ്റ്ലസ് മേക്കിങ്ങിൽ അന്നാമോൾ ജോസഫും, ലോക്കൽ ഹിസ്റ്ററി റൈറ്റിങ്ങിൽ റിയാസാബുവും, ക്വിസ് കോമ്പറ്റീഷനിൽ അർനോൾഡ് മാത്യുവും, എമിൽ സി എബ്രാഹവും , എലോക്കേഷനിൽ ഷാലെൺ സണ്ണിയും, വർക്കിങ്ങ് മോഡലിൽ ഡോണാമോൾ ജോസഫും ഷാലോൺ സണ്ണിയും, സ്റ്റിൽ മോഡലിൽ അഷിത അഗസ്റ്റിനും അര‌ുൺ സി എബ്രാഹവും ഒന്നാം സ്ഥാനത്തിന് അർഹരായി സബ്‌ജില്ല മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ജ‌ൂലൈ 11-ാം തീയതി ലോകജനസംഖ്യാദിനത്തോട് അനുബന്ധിച്ച് സെൻസ് ക്വിസ് നടത്തി. എമിൽ സി എബ്രാഹം ഒന്നാം സ്ഥാനം നേടി. ജ‌ൂലൈ 17-ാം തീയതി ചരിത്ര ക്വിസ് മത്സരത്തിൽ അർനോൾഡ് മാത്യ‌ു എമിൽ സി എബ്രാഹം എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.ഓഗസ്റ്റ് 6-ാം തീയതി ഹിരോഷിമ ദിനവും 9-ാം തീയതി നാഗസാക്കി ദിനവും ആചരിച്ച‌ു. യുദ്ധ വിര‌ുദ്ധ പ്രതിജ്ഞ നടത്തി. ഓഗസ്റ്റ് പതിഞഞ്ചാം തീയതി സ്വാതന്ത്ര്യദിനറാലി സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന ക്വിസ് മത്സരവും നടത്തി,അർനോൾഡ് മാത്യ‌ു ഒന്നാം സ്ഥാനവും എമിൽസി എബ്രാഹം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സെപ്റ്റംബർ പതിനാറാം തീയതി ഓസോൺ ദിനാചരണം നടത്തി. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനാചരണം നടത്തി. സ്‌കൂളും പരിസരവും ശ‌ുചീകരിക്കുകയ‌ും ഗാന്ധിക്വിസ് നടത്ത‌ുകയ‌ും ചെയ്‌ത‌ു.