സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/ഗണിത ക്ലബ്ബ്-17

മാത്തമാറ്റിക്സ് ക്ലബ്ബ്

സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ മാത്തമാറ്റിക്സ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ഗണിത താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി ഗണിത്തതിൽ കൂടുതൽ താല്പര്യം ഉണ്ടാക്കുന്നതിനും ആശയങ്ങൾ ഉറപ്പിക്കുന്നതിനുമുള്ള ഒരു നല്ല വേദിയാണിത്. ജൂലൈ മാസത്തോടെ ക്ലബ്‌ രൂപീകരണം നടക്കുന്നു. എല്ലാ ക്ലാസ്സിലെയും കുട്ടികളെ പ്രതിനിധീകരിച്ചാണ് ക്ലബ്‌ രൂപീകരിക്കുന്നത്. ഭാരവാഹികളെ കണ്ടെത്തുകയും ചെയ്യുന്നു. 2020-21 വർഷം മാത്തമാറ്റിക്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത ക്വിസ് നടത്തുകയും സമ്മാനാർഹരായ കുട്ടികളെ കണ്ടെത്തി അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഗണിതമേളയിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുക എന്നത് ഈ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യമാണ്. വ്യത്യസ്തമായ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പ്രാത്സാഹനം നൽകാൻ ഈ ക്ലബ്‌ സഹായിക്കുന്നു. Geometrical chart, Number chart Game, Puzzle, Cartoon, Still model, Working model, Project എന്നീ ഇനങ്ങളിൽ ഗ്രൂപ്പുകളായി തിരിച്ചു പരിശീലനം നൽകുന്നു.

ഗണിതമേളയോടനുബന്ധിച്ചു മാഗസിൻ നിർമ്മാണത്തിന് മാത്തമാറ്റിക്സ് ക്ലബ്ബ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. വായനയ്ക്ക് പ്രസക്തി കുറയുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾ ലൈബ്രറിയുടെ ഉപയോഗം ഇവിടെ പ്രയോജനപ്പെടുത്തുന്നു. ചിത്രം വരക്കുന്നതിലൂടെയും ആശയങ്ങൾ ആകർഷകമായി എഴുതുന്നതിലൂടെയും ഇവരുടെ കലാവാസനയെ വളർത്താൻ സഹായിക്കുന്നു. അടുക്കും ചിട്ടയോടും കൂടിയ ക്രമീകരണത്തിലൂടെ കുട്ടികൾ നല്ല മൂല്യങ്ങൾ സ്വായത്തമാക്കുന്നു.

ഗണിതമേളയോടനുബന്ധിച്ചുള്ള project ൽ ‘single project’ ‘group project’ എന്നീ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. ഗണിതത്തിൽ അഭിന്നകങ്ങൾ എന്ന വിഷയത്തിൽ പങ്കെടുത്തിട്ടുണ്ട്. എല്ലാ വർഷവും മാഗസിൻ നിർമ്മാണത്തിന് ഉപജില്ലയിൽ പങ്കെടുക്കാറുണ്ട്. സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു. Other chart മത്സരത്തിൽ Mahi Manoj ഉപജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലയിൽ പങ്കെടുത്തു. Still model ലിൽ Abel Reji ഉപജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 15 കുട്ടികളോളം എല്ലാ ഇനങ്ങളിലും പങ്കെടുത്തു.

Maths club നല്ലരീതിയിൽ മുന്നോട്ട് കാെണ്ടുപോകാൻ സഹായിച്ചത്. നമ്മുടെ ഹെഡ് മാസ്റ്റർ K C Abraham സാർ ആണ്. ഇപ്പോൾ Shaji Mathew സാർ എല്ലാ വിധ പിന്തുണയും ചെയ്തുതരുന്നു. Jessy Mathew Teacher, Mency Vargheese Teacher, Bincy Mol Mathew Teacher തുടങ്ങിയ എല്ലാ ഗണിതാധ്യാപകുരുടേയും പൂർണ്ണ പിന്തുണയുണ്ട്. എല്ലാത്തിലുമുപരി കുട്ടികളുളട കഴിവുകൾ, അവരുടെ ഒത്തൊരുമിച്ച പ്രവർത്തനം, ക്ലബ്ബ് പ്രവർത്തനം ഇത്രയും ഭംഗിയാക്കി തീർത്തത്. റിപ്പോർട്ട് വളരെ കൃത്യമായി കുട്ടികളുടെ ഭാരവാഹികൾ ചെയ്യുന്നു.