സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/കോവിഡ്-19 അഥവാ കൊറോണ വൈറസ്
കോവിഡ്-19 അഥവാ കൊറോണ വൈറസ് സൃഷ്ടിക്കുന്നു
*എന്താണ് കൊറോണ വൈറസ്*? സസ്തനികളുടെയും പക്ഷികളെയും ബാധിക്കുന്ന പകർച്ചവ്യാധികളുടെ കൂട്ടത്തിൽ നിന്നാണ് കൊറോണ വൈറസ് ഏറെയും കടന്നുവരുന്നത്. പല സാഹചര്യങ്ങളിൽനിന്ന് ഇത് മനുഷ്യരെയും പിടികൂടുന്നു. ഈ ഗ്രൂപ്പിൽ പെട്ട മറ്റു വൈറസുകൾ ഒന്നും വലിയ രീതിയിൽ അപകടകാരികൾ അല്ല. മനുഷ്യരിൽ അവ ശ്വസന വ്യവസ്ഥയെ ബാധിക്കുന്നു. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിൽ വുഹനിൽ ആണ് ആദ്യമായി കൊറോണ വൈറസ് പടർന്നുപിടിച്ചത്. ഈ അസുഖത്തിന് കോവിൽ- 19 എന്ന പേര് നൽകിയത് ലോകാരോഗ്യ സംഘടനയാണ് . *ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ* സാധാരണ ജലദോഷ പനി, മുതൽ (എസ് എ ആർ എസ്) (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം)(എം ഇ ആർ എസ്)( മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം) നിമോണിയ, ചുമ , വയറിളക്കം, ശ്വാസംമുട്ടൽ. എന്നിവ വരെ ഉണ്ടാകുന്ന ഒരുകൂട്ടം വൈറസുകൾ കൾ ആണ് കൊറോണ വൈറസ് സുകൾ എന്ന് പൊതുവേ അറിയപ്പെടുന്നു ഇവ (ആർ.എൻ.എ) വൈറസ് കുടുംബത്തിൽപ്പെടുന്നു *ഈ രോഗത്തിൻറെ ആകൃതി (shape)* മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവയെ കിരീടത്തിലെ ആകൃതിയിലാണ് കാണുന്നത്. ഗോളാകൃതിയിൽ കൂർത്ത ആഗ്രഹങ്ങൾ ഉള്ള ഇവയുടെ ഘടന മൂലമാണ് കൊറോണ വൈറസ് എന്ന പേര് ലഭിച്ചത്. *കൊറോണ വൈറസ് പടരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ* സാമൂഹിക അകലം പാലിക്കുക, ആൾക്കൂട്ടം കൂടാതെ ഇരിക്കുക, മുഖത്ത് മാസ്ക് ധരിക്കുക, എപ്പോഴും സോങ് മുതലായവ ഉപയോഗിച്ച് കൈകൾ 20 സെക്കൻഡ് നേരം പുരട്ടി നന്നായി കഴുകുക. ഗവൺമെൻറ് നിർദ്ദേശങ്ങൾ അനുസരിക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക. അ 65 വയസ്സിനു മുകളിലുള്ള വരെയും പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെയും നന്നായി ശ്രദ്ധിക്കുക. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്ത ആദ്യം ചൈനയിൽ എന്നാൽ ഇപ്പോൾ അമേരിക്കയിൽ. കോവിഡ് -19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു ചൈനയിൽ നിന്ന് എത്തിയ മൂന്ന് വിദ്യാർത്ഥികളിൽ ആണ് രോഗം കണ്ടെത്തിയത്.രോഗത്തെക്കുറിച്ച് ആഗോളതലത്തിൽ സൂചന ലഭിച്ച ഉടൻ തന്നെ കേരള ആരോഗ്യ വകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തിയിരുന്നു. മുൻവർഷങ്ങളിൽ നിപ്പയെ പ്രതിരോധിച്ച അനുഭവം കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി. ആ 3 വിദ്യാർത്ഥികളും രോഗം ഭേദമായി ആശുപത്രിവിട്ടു . അന്താരാഷ്ട്രതലത്തിലുള്ള രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യസംഘടന ജനുവരിയിൽ തന്നെ ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥയും അതിജാഗ്രത യും പ്രഖ്യാപിച്ചിരുന്നു.വളരെ ഗുരുതരമായ ചില രോഗബാധകൾ അപ്രതീക്ഷമായി ഒരു രാജ്യത്ത് പടർന്നു പിടിക്കുകയും .അത് ആ രാജ്യത്തിൻറെ അതിർത്തി ഭേദിച്ച് അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുകയും യും ചെയ്യുന്ന അവസരത്തിൽ ആണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. *കൊറോണ വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടോ എന്ന് അറിയുന്ന വിധം* കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് 'ഇൻകുബേഷൻ' പീരീഡ് എന്ന് അറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ച് തുടങ്ങിയാൽ രണ്ടോ നാലോ നാല് ദിവസം വരെ പനിയും, ജലദോഷവും ഉണ്ടാകും തുമ്മൽ, ചുമ മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന, എന്നിവയുണ്ടാകും തലവേദന, പനി എന്നിവയുമുണ്ടാകും. പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഈ വഴി ഇവരിൽ നിമോണിയ ബ്രോങ്കൈറ്റിസ് പോലെയുളള ശ്വാസകോശ രോഗങ്ങൾ പിടിപെടും. കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് വന്നിരുന്നു. ഇറ്റലിയിൽ നിന്നും എത്തിയവരിൽ നിന്നാണ് കൊറോണ വൈറസ് ഇവർക്ക് പിടിപെട്ടത്. ലോകാരോഗ്യ സംഘടന കൊറോണാ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. കൊറോണ പ്രതിരോധിക്കാൻ ശരീര ശുചിത്വം, പരിസ്ഥിതി ശുചിത്വം ആണ് ആവശ്യം. വീടുകൾ വൃത്തിയായി സൂക്ഷിക്കുക അധികം ആളുകളുമായി സമ്പർക്കം ഒഴിവാക്കുക.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം