സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/വീണ്ടും പ്രഭാതം

Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടും പ്രഭാതം

ഡിഷ്കുപുരം എന്ന രാജ്യത്ത് മനോഹരമായ ഒരു ഗ്രാമമുണ്ടായിരുന്നു.ആ ഗ്രാമത്തിലെ ഒരാളാണ് പവൻ. പവന് ഒരു മകൻ ഉണ്ട്. അവൻ്റെ പേര് കെയ്സി എന്നാണ്.പവൻ ഒരു തെങ്ങുകയറ്റക്കാരനായിരുന്നു.കെയ്സി ഒരു പുഴുപ്പല്ലനാണ്.സ്കൂളിലും നാട്ടിലും എല്ലാവരും അവനെ പുഴുപ്പല്ലാ എന്ന് വിളിച്ചു കളിയാക്കുമായിരുന്നു.പക്ഷേ അവന് അതിൽ സങ്കടമൊന്നും തോന്നിയില്ല.

ഒരു ദിവസം പവൻ തെങ്ങ് കയറുകയായിരുന്നു. അപ്പോൾ അവൻ തന്റെ വിഷമങ്ങൾ എല്ലാം ആ തെങ്ങിനോട് പറഞ്ഞു. അത്ഭുതം!ആ തെങ്ങ് ഒരു സ്വർണ തേങ്ങ പവന് ഇട്ടുകൊടുത്തു.പവൻ ഇതുകണ്ട് കണ്ണ് മിഴിച്ചു നിന്നുപോയി.അവൻ സന്തോഷത്തോടെ ആ തേങ്ങ എടുത്ത് വീട്ടിൽ കൊണ്ടുപോയി കൊട്ട കൊണ്ട് മൂടി വച്ചു.

പതിവ് പോലെ കെയ്സി സ്കൂൾ വിട്ട് വന്നു. കൊട്ട പൊക്കിയതും അവൻ അത്ഭുതപ്പട്ടുപോയി.

സ്വർണത്തേങ്ങ!അവന് അത് തിന്നാൻ തോന്നിയില്ല. എങ്കിലും വിശപ്പ് സഹിക്കാനാവാതെ അവൻ ആ തേങ്ങ കടിച്ചു.തേങ്ങ കടിച്ചതും അവൻ്റെ പുഴുപ്പല്ല് സ്വർണ പല്ലായി.പവൻ പണി കഴിഞ്ഞു വന്നു. കെയ്സിയെ കണ്ട പവൻ അതിശയിച്ചുപോയി.സ്വർണപ്പല്ലുകൾ!പവന് അത് വിശ്വസിക്കാനായില്ല.ബാക്കി ഉണ്ടായിരുന്ന തേങ്ങ വിറ്റ് അവർ കാശാക്കി.അങ്ങനെ അവരുടെ കഷ്ടപ്പാടുകൾ എല്ലാം മാറി. അവരുടെ ഹൃദയത്തിൽ ഒരു കുളിർക്കാറ്റ് തഴുകിയതുപോലെ.....

എമിൽ ഷാജു
6A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ