സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/യഥാർത്ഥ സുഹൃത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ സുഹൃത്ത്

പുല്ലാനി ഗ്രാമത്തിൽ താമസിക്കുന്ന കൂട്ടുകാരാണ് അച്ചുവും കിച്ചുവും. അവർ കളിക്കുന്നതും സ്കൂളിൽ പോകുന്നതുമെല്ലാം ഒരുമിച്ചാണ്. എന്നാൽ അച്ചുവിന് കിച്ചുവിനോട് അസൂയയാണ് .അവനെ ഏതെല്ലാം വിധത്തിൽ ഉപദ്രവിക്കാൻ പറ്റുമോ അതൊക്കെ ചെയ്യും. ഒരിക്കൽ അവർ കളിക്കുന്നതിനിടയിൽ കിച്ചു വീണു.കൈയ്യും കാലുമെല്ലാം മുറിഞ്ഞു .കിച്ചു വീണതു കണ്ട് അച്ചു അവിടെ നിന്ന് മാറിക്കളഞ്ഞു.മറ്റു കൂട്ടുകാരാണ് കിച്ചുവിനെ പിടിച്ചെഴുന്നേൽപിച്ചതും ചോരയെല്ലാം തുടച്ച് കളഞ്ഞ് കിച്ചുവിനെ വീട്ടിൽ കൊണ്ടാക്കിയതും. ഇതിൽ നിന്നും കിച്ചു വിനൊരു കാര്യം മനസ്സിലായി, ആത്മാർത്ഥ സുഹൃത്തെന്ന് നമ്മൾ വിചാരിക്കുന്നവരായിരിക്കില്ല ആപത്തിൽ സഹായിക്കുന്നത് .

അങ്ങനെ വിചാരിച്ചിരിക്കുമ്പോളാണ് പെട്ടെന്നു അവിചാരിതമായി ഒരു കാര്യം നടന്നത്: അച്ചു അതാ ഓടി വരുന്നു, ഉടനെ അവൻ കിച്ചുവിനോട് പറഞ്ഞു: "എടാ നീ എന്നോട് ക്ഷമിക്കു, എനിക്ക് എന്റെ തെറ്റ് മനസിലായി. ഞാൻ അങ്ങനൊന്നും ചെയ്യാൻ പാടില്ലാരുന്നു. ഇപ്പോൾ എല്ലായിടത്തും കൊറോണ എന്നൊരു വൈറസ് ഉണ്ടെന്നു കേൾക്കുന്നു. അത് മാരകമാണ്‌. നമ്മൾ മലയാളികൾ അല്ലേടാ! ഒരുമിച്ചു നില്കേണ്ടവർ.. നമുക്ക് നമ്മുടെ പിണക്കമെല്ലാം മറക്കാം... നമ്മുടെ നാടിനായി ഒരുമിച്ചു നിൽക്കാം, നാം ഒരുമിച്ചു നിന്നാൽ ഏത് വൈറസിനെയും ഈ നാട്ടിൽ നിന്ന് തുരത്താം."

ഈ പിണക്കത്തിന്റെ ചങ്ങലകൾ നമുക്ക് തകർക്കാം- 'LET US BREAK THE CHAIN'

ജോഷ്വാ സാബു
6A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ