സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ശുദ്ധവായുവും, വെള്ളവും ഭക്ഷണവുമൊക്കെ പ്രകൃതി നമുക്കു വേണ്ടി കരുതിയിട്ടുണ്ട്. മനുഷ്യനു മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും ആവശ്യമായതെല്ലാം പ്രകൃതിയിൽ നിന്നു ലഭിക്കുന്നു. പരിസ്ഥിതിയെ മനുഷ്യൻ നശിപ്പിക്കുന്നതുമൂലം കാലാവസ്ഥയിൽ മാറ്റങ്ങളുണ്ടാകുന്നു. മരങ്ങൾ വെട്ടിനശിപ്പിക്കുന്നതുമൂലം കാട്ടിൽ ജീവിക്കുന്ന മൃഗങ്ങൾ നാട്ടിലിറങ്ങുകയും മനുഷ്യരുമായി അടുത്തിടപഴക്കുകയും അവയിൽ നിന്ന് രോഗങ്ങൾ മനുഷ്യരിലേക്ക് പകരുകയും ചെയ്യുന്നു. ആ ഒരു കാലഘട്ടത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ഒപ്പം മറ്റു പ്രകൃതിദുരന്തങ്ങളും മനുഷ്യനെ വേട്ടയാടുന്നു.

ഈ വ്യവസ്ഥിതിക്കു പരിഹാരമായി നാം മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക, പകരം മരങ്ങൾ നട്ടുപിടിപ്പിക്കുക. വയലുകൾ, തോടുകൾ മുതലായവ മണ്ണിട്ടു നികത്താതെ അതു കൃഷിക്കായി പ്രയോജനപ്പെടുത്തുക. തോടുകൾ, മരങ്ങൾ, വയലുകൾ എന്നിവ നശിപ്പിക്കുമ്പോൾ മറ്റു ജീവജാലങ്ങളുടെ വാസസ്ഥലം അവക്കു നഷ്ടമാകുന്നു 'മനുഷ്യൻ പരിസ്ഥിതിയെ നശിപ്പിക്കുന്നതിന്റെ പരിണിത ഫലമാണ് ഇന്ന് നാം വീടിനു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ഇരിക്കുന്നത്.

ജോഷ്വാ സാബു
6A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം