ഇത്തിരി കുഞ്ഞന് ഒരുത്തൻ
ഒത്തിരി അഹങ്കാരത്തിൽ
പാഞ്ഞു നടക്കുമ്പോൾ
ഒളിക്കുവാൻ ഒരിടവുമില്ല.
ഒന്ന്, രണ്ട്, നാല് എന്നിങ്ങനെ
പെരുകുന്ന മാന്ത്രികൻ വൈറസ്,
ഇത്തിരി സോപ്പിട്ടാൽ ആട്ടിയകററിടാം,
പാട്ടുകൾ പാടി കൈകൾ കഴുകിടാം,
സുരക്ഷ ഉറപ്പാക്കാം കൂട്ടുകാരെ
നല്ലൊരു നാളെയെ സ്വപ്നം കാണാം.