സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി

കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കേണ്ട ഒന്നാണ് നമ്മുടെ പരിസ്ഥിതി. അമ്മ കുഞ്ഞിനെ എന്ന പോലെ നാം പരിസ്ഥിതിയെ കരുതണം. നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക, മാലിന്യങ്ങൾ വലിച്ചെറിയരുത്, പൊതു സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ കർശന നിയന്ത്രണങ്ങളിലൂടെയും നിയമങ്ങളിലൂടെയും നേടിയെടുക്കേണ്ട ഒന്നല്ല ശുചിത്വം. ഓരോ വ്യക്തിയുടെയും ഉള്ളിൽ നിന്ന് വരണം. വ്യക്തിത്വത്തിന്റെ ഭാഗമായി മാറണം. ശുചിത്വം നമ്മുടെ സംസ്‌കാരമായി മാറണം.

എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, കുരങ്ങ് പനി എന്നിങ്ങനെ ഒട്ടേറെ രോഗങ്ങൾ കൊറോണ ഉൾപ്പെടെ നമുക്ക് അകറ്റി നിർത്താമായിരുന്നു. ഇന്നലെ ആശുപത്രികൾ,ഇന്ന് ഷോപ്പിംഗ് മാളുകൾ, വരുന്ന ദിവസങ്ങളിൽ സ്കൂളുകൾ, വീട്ടുപരിസരം,കടകൾ എന്നിങ്ങനെ ഘട്ടം ഘട്ടമായി ഇപ്പോൾ ശുചീകരിക്കുന്നു.

"ശുചിത്വം ജീവിതമാക്കുക". കേരളവും രാജ്യവും മാത്രമല്ല ലോകം മുഴുവൻ ശുചിത്വം പാലിച്ച് രോഗമില്ലാത്ത നല്ല നാളുകൾ സംജാതമാകാൻ നമുക്ക് പരിശ്രമിക്കാം.

ആൻട്രീസ ജോസ്
5A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം