സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

നമ്മൾ കടന്നു പോകുന്നത് വളരെ അശങ്കാജനകമായ ഒരു സാഹചര്യത്തിലൂടെയാണ്. എന്താണതെന്ന് നിങ്ങക്ക് ഊഹിക്കാൻ കഴിയുന്നുണ്ടോ? അതെ ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസ് അഥവാകോവിഡ് - 19. ഈ വൈറസ് മനുഷ്യകുലത്തെ തുടച്ചു നീക്കാൻ തക്ക ശക്തിയുള്ള താണോ എന്നാണ് എല്ലാവരുടേയും ആശങ്ക. ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് ഈ വൈറസ് രൂപപ്പെട്ടത്.പിന്നീട് അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നു പിടിച്ച് അനേകമാളുകൾ മരിച്ച് വീഴുന്നത് പത്രമാധ്യമങ്ങളിലൂടെ നമുക്കറിവുള്ളതാണല്ലോ. ഇതിന് ഇന്നു വരെ ഒരു വാക്സിനുകളും കണ്ടു പിടിക്കാനാകാത്തതു കൊണ്ട് ശക്തമായ ഒരു പ്രതിരോധ സംവിധാനമാണ് നമുക്ക് വേണ്ടത്.ഇതിനെ പ്രതിരോധിക്കാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും?

* കഴിവതും പുറത്തു പോകാതിരിക്കുക.

*പുറത്ത് പോയി വന്നതിനു ശേഷം സാനിറ്റൈസറോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈവൃത്തിയാക്കുക.

*ആളുകളുമായി ആശയവിനിമയം നടത്തുമ്പോൾ 1 മീറ്റർ അകലം പാലിക്കുക.

*ഹസ്തദാനം ഒഴിവാക്കുക.

അതിനാൽ അതിജീവനത്തിനായി നമുക്കോരോരുത്തർക്കും മുൻ കരുതലോടെ ഒരുമിച്ച് നീങ്ങി ഈ മഹാമാരിയെ തുടച്ചു നീക്കാം.

നയന തോമസ്
5B സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം