സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്

അതി മനോഹരമായ ഗ്രാമത്തിലാണ് അപ്പുവിന്റെ വീട്. വയലുകളും തോടുകളും കൃഷിയിടങ്ങളും പക്ഷികളും എല്ലാമുള്ള പ്രകൃതി രമണീയമായ നാട് .ആധുനികതയുടെ കടന്ന് കയറ്റം ഒട്ടുമില്ലാത്ത ആ നാട്ടിൽ ആളുകൾ കൃഷിയിലും പശു പരിപാലനത്തിനു മാണ് ശ്രദ്ധ നൽകിയത്.അപ്പുവിന് നാട്ടിൽ ധാരാളം കൂട്ടുകാരുണ്ടായിരുന്നു. വേനലവധി ആയിരുന്നതുകൊണ്ട് തന്നെ അവർ തോട്ടിലും തോടിനോടു ചേർന്നുള്ള ചെറിയ മൈതാനത്തിലുമായിരുന്നു മുഴുവൻ സമയവും. കുട്ടികൾ വെള്ളത്തിലും മരത്തിലുമായി അവധിക്കാലം ആഘോഷിച്ചു. അവർക്ക് കൂട്ടായി ധാരാളം പക്ഷികളും മീനുകളും ഉണ്ടായിരുന്നു.

അങ്ങനെ ഇരിക്കെ ഒരു ദിവസം അവർ കളിക്കാൻ ചെന്നപ്പോൾ ഗ്രൗണ്ടിൽ ധാരാളം വണ്ടികൾ നിർത്തിയിട്ട് ആളുകൾ സംസാരിക്കുന്നു. അവർ അടുത്തേക്ക് ചെന്നു. അവരുടെ സംസാരത്തിൽ നിന്ന് തങ്ങളുടെ ഗ്രൗണ്ടും തോടുമെല്ലാം മണ്ണിട്ട് നികത്തി അവിടെ കെട്ടിടങ്ങൾ നിർമ്മിക്കാൻ പോവുകയാണെന്ന് മനസ്സിലായി.അപ്പുവിന് വലിയ സങ്കടമായി.അവർ കരഞ്ഞു. എന്ത് വന്നാലും തങ്ങളുടെ മൈതാനം വിട്ടുകൊടുക്കില്ലെന്ന് അവർ ആർത്ത് കരഞ്ഞു.ആളുകൾ അവരെ മാറ്റാൻ ശ്രമിച്ചു.പക്ഷെ ആ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ കരച്ചിലിന് മുന്നിൽ അവസാനം അവർക്ക് തോറ്റ് മടങ്ങേണ്ടി വന്നു. അപ്പുവിന് സന്തോഷമായി.അവരുടെ അവധിക്കാലം അവർ വീണ്ടും ആലോഷിക്കാൻ തുടങ്ങി.

മുഹമ്മദ് ഷാമിൽ
4B സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ