സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/ഇതൊരു കോറോണകാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഇതൊരു കോറോണകാലം

വൈറസാണ് വൈറസ്
കൊറോണ എന്നൊരു വൈറസ്
ലോകത്തെ വിഴുങ്ങുവാൻ
വെമ്പി നിൽക്കുന്ന വൈറസ്
സകലതും വെട്ടി പിടിച്ച് അഹം
പൂണ്ടു നിന്ന മനുഷ്യനെ വിഴുങ്ങുവാൻ
കൊതിയോടെ ഒരു വൈറസ്

ഞാനെന്നൊരു ഭാവം പുതച്ച് നിൽക്കും
മനുഷ്യനെന്നൊരു സൃഷ്ടിയെ
ഭയത്തിന്റെ മുൾമുനയിൽ നിർത്തി
വെറുമൊരു അണുവാം വൈറസെത്തി
അതിൻ പേരല്ലോ കൊറോണ

കൊറോണയ്ക്കു മുൻപിൽ
പണമില്ല പ്രതാപമില്ല
ധനികനെന്നോ ദരിദ്രനെന്നോ ഇല്ല
ഭയവും ശങ്കയും മാത്രം

മരുന്നില്ല മന്ത്രവാദങ്ങളില്ല ആൾദൈവങ്ങളില്ല
വ്യാജവൈദ്യന്മാരില്ല
കൊറോണയ്ക്കു മുൻപിൽ
ഏവരും സമൻമാർ

അകന്നു നിൽക്കാം ഒരു മനമോടെ
അടുത്തു നിൽക്കാം മനസ്സ് കൊണ്ട്
കരുതാം നാം എന്നപോൽ
സോദരങ്ങളെയും

കൈകൾ കഴുകി മാസ്ക് ധരിച്ച്
നമുക്കും പ്രധിരോധിക്കാം
കൊറോണ എന്ന മഹാമാരിയെ
കരുതലോടെ ശ്രദ്ധയോടെ നീങ്ങിടാം
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്......

അന്ന റോസ് കെ. ഷൈബി
3A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത