സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് തൃശ്ശൂർ/History

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സുരാസുരഭേദമെന്യേ വിദ്യാമൃതം വിളമ്പിക്കൊടുക്കാൻ കത്തോലിക്കർ കേരളത്തിൽ കെട്ടിപ്പടുത്ത പ്രമുഖ എയ്ഡഡ് വിദ്യാലയങ്ങളിലൊന്നാണ് തൃശൂർ, സെന്റ് തോമസ് കോളേജ് ഹൈസ്കൂൾ, തൃശൂർ വികാരിയാത്തിന്റെ (തൃശൂർ രൂപതയുടെ പൂർവ്വനാമം) ആദ്യത്തെ വികാരി അപ്പസ്തോലിക്കയും ആംഗ്ലോ ഇന്ത്യൻ വംശജനുമായ മാർ. അഡോൾഫസ് എഡ്വിൻ മെഡ്മി ക്കോട്ട് തിരുമനസ്സാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. (വികസ്വരമായ കത്തോലിക്ക സഭാ സമൂഹത്തെ ഭരിക്കുന്നതിന്നു പ്രായേണ പ്രഥമമായി സ്ഥാപിക്കുന്നതു വികാരിയാത്തും, വിക സിത സഭക്ക് രൂപതയും, ആയിരിക്കും. ലത്തീൻ ക്രമമനുസരിച്ചാണ് വികാരിയാത്തെന്നു പറ യുക; പൗരസ്ത്യസഭക്ക് എക്സാർക്കേറ്റായിരിക്കും. വികാരിയാത്തിന്റെ അധിപൻ വികാരിഅപ്പ സ്തോലിക്കയാണ്. 1889 ൽ അദ്ദേഹം വൈദീക വിദ്യാർത്ഥികൾക്കു വേണ്ടി സെന്റ് തോമസ് ബോർഡിങ്ങ് സ്കൂൾ ആരംഭിച്ചു. ക്രമേണയായി ചുറ്റുപാടുമുള്ള മറ്റു വിദ്യാർത്ഥികൾക്കും പ്രവേശ |നമനുവദിച്ചു. അദ്ദേഹം സ്ഥാപിച്ച ഈ സ്ഥാപനം കേരളത്തിന്റെ വികസനരംഗത്ത് നിർണായക |മായ പങ്കു വഹിച്ചിട്ടുണ്ട്. ആരംഭത്തിൽ ലോവർ പ്രൈമറി സ്കൂളായി ആരംഭിച്ച കേരളത്തിലെ പുരാതനമായ ഈ കത്തോലിക്ക വിദ്യാലയത്തിന് 123 വർഷത്തെ പഴക്കമുണ്ട്. 1894- ൽ ഇറ്റാ ലിയൻ മിഷനറിയായ റവ. ഫാ. സാംബനെല്ലിയാണ് ഈ സ്ഥാപനത്തെ ഹൈസ്കൂളായി ഉയർത്തി |യതും പിന്നീട് സെന്റ് തോമസ് കോളേജെന്ന് നാമകരണം ചെയ്തതും. 1895- ൽ മാർ. അഡോൾ |ഫ്സ് എഡ്വിൻ മെഡിക്കോട്ട് ഇപ്പോൾ കോളേജ് ഇരിക്കുന്ന സ്ഥലം വാങ്ങുകയും ഫാ. പോൾ ആലപ്പാട്ടിനെ മാനേജറും റെക്ടറുമായി നിയമിക്കുകയും ചെയ്തു. തൃശൂർ വികാരിയാത്ത് രൂപ ||തയായി ഉയർത്തിയത് മാർ. ഫ്രാൻസിസ് വാഴപ്പിള്ളി പിതാവിന്റെ കാലത്താണ്, 1923ൽ). ചരിത പണ്ഡിതനായ മാർ. മെഡിക്കോട്ട് പിതാവ് ഭാരതത്തിന്റെ പ്രഥമ അപ്പസ്തോലനായ (ക്രിസ്തു ശിഷ്യൻ) മാർത്തോമയോട് പ്രത്യേകം സ്നേഹാദരങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്നതിനു ഉത്തമ ദൃഷ്ടാ ന്തമാണ് അദ്ദേഹത്തിന്റെ 'തോമശ്ലീഹ' എന്ന ഗ്രന്ഥം. പ്രസ്തുതാഭിനിവേശം തന്നെയാണ് ഈ സ്ഥാപനത്തിനു 'സെന്റ് തോമസ്' എന്ന നാമകരണത്തിനു കാരണവും. പ്രാരംഭത്തിൽ ഇൻഫെന്റ് ക്ലാസ്സ് അരക്ലാസ്സ്- ഉൾപ്പെടെ പ്രൈമറി ക്ലാസ്സുകൾ മാ ത്രമേ ഉണ്ടാ |യിരുന്നുള്ളൂ. എന്നിട്ടും സ്കൂളിന് സെന്റ് തോമസ് കോളേജ് എന്ന പേര് കൊടുത്തത് അദ്ദേഹ ഇവിടം ഒരു കോളേജുണ്ടാവുകയും, 1925- ൽ കോളേജ് കൊച്ചി രാജ്യത്തെ ആദ്യത്തെ ഫസ്റ്റ് ത്തിന്റെ ക്രാന്തദർശിത്വത്തിനു മകുടോദാഹരണമാണ്. മുപ്പതുകൊല്ലത്തിനുശേഷം (1919- ൽ