സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / ഡിജിറ്റൽ മാഗസിൻ/ കൂടുതൽ വായിക്കുക
ലോകത്തെയാകെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന ഇരുട്ടിന്റെ ജാലക വാതിൽ മെല്ലെ തുറന്നു, പ്രതീക്ഷയുടെ പൊൻകിരണങ്ങൾ മിഴികളെ തഴുകി ഉണർത്തട്ടെ...
ചിറകടിച്ചുയരുന്ന ഫീനിക്സ് പക്ഷിയെപ്പോലെ മെല്ലെ മെല്ലെ പറന്നുയരാൻ .... പ്രകൃതിയെ തൊട്ടുണർത്താൻ... നന്മയുടെ പുതുലോകം സമ്മാനിക്കാൻ..
ഓരോ കുരുന്നുകൾക്കും സാധിക്കട്ടെ എന്ന പ്രതീക്ഷയോടെ....
ഈ മാഗസിൻ നിങ്ങൾക്കായി സമർപ്പിക്കുന്നു....
നാടും വീടും നാട്ടാരും ലോക്‌ഡോണിൽ!! മുഖാവരണങ്ങൾക്കുള്ളിൽ മുഖം മറയ്ക്കുന്ന കാലം, താഴ് വീണ അക്ഷരകളരി കുട്ടികളെ തേടുന്നു... മാസ്‌ക്കുകൾക്കുള്ളിൽ വാക്കുകൾ മുറിയുന്നു...
അടച്ചിടീലുകൾ അവസാനമല്ല, ഉയിർത്തെഴുനേൽപിന്റെ സൂചനകളാണ് ... ഈ അടച്ചീടിൽ കാലത്തു താഴുവീഴാത്ത, തുരുമ്പെടുക്കാത്ത, വാക്ക് പൊട്ടാത്ത കുരുന്നു പ്രതിഭകളുടെ
പ്രതീക്ഷകളുടെ നാമ്പുകളാണീ മാഗസിൻ..
ഈ ഉയിർത്തെഴുന്നേൽപ്പിന്റെ പ്രതീക്ഷകൾ മായാതെ നിൽക്കട്ടെ ഇന്നും.... എന്നും....