സെന്റ് തോമസ് എൽ പി എസ് നടവയൽ/അക്ഷരവൃക്ഷം/ഒരു കൊറോണ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കഥ

ഒരിടത്ത് ഒരു മുത്തശ്ശനും രണ്ടു പേരക്കുട്ടികളും താമസിച്ചിരുന്നു.അപ്പു,അമ്മു,എന്നായിരുന്നു അവരുടെ പേര്.ഒരു ദിവസം കളിക്കുന്നതിനു വേണ്ടി അവർ വീടിനടുത്തുള്ള റോഡിലേക്കിറങ്ങി.അപ്പോൾ മുത്തശ്ശൻ അവരെ തടഞ്ഞു.കുട്ടികളെ ഇപ്പോൾ നിങ്ങൾ റോഡിൽക്കൂടി കളിച്ചു നടക്കരുത്.അമ്മു ചോദിച്ചു.എന്താ മുത്തശ്ശാ റോഡിൽ ഇറങ്ങിയാൽ കുഴപ്പം? നിങ്ങൾ അറിഞ്ഞില്ലേ കുട്ടികളെ , ഇപ്പോൾ കൊറോണയല്ലേ കുട്ടികളെ കൊറോണ . കൊറോണ എന്ന് പറഞ്ഞാൽ എന്താ മുത്തശ്ശാ? നിങ്ങൾ പത്രത്തിലും ടീവിയിലും ഒന്നും കണ്ടില്ലേ ? ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന രോഗമാണ് കോവിഡ് 19 . അതിനു പുറത്തിറങ്ങി കളിച്ചാലെന്താ?ഇതു ഒരു പകർച്ചവ്യാധിയാണ് മക്കളെ. സമ്പർക്കത്തിലൂടെയാണ് ഇതു പകരുന്നത്.അങ്ങനെയാണോ മുത്തശ്ശാ.എന്നാൽ ഞങ്ങൾ ഇനി പുറത്തിറങ്ങി കളിക്കില്ലാട്ടോ.



നിവേദ് സതീശൻ
2 A സെന്റ്.തോമസ്.എൽ.പി.സ്‌കൂൾ നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ