സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം ഒരു വരം


ഒരിക്കൽ രാമു എന്നൊരാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു. രാമുവിന്റെ വീടിനു പിറകിൽ ഒരു ചെറിയ തോട്ടം ഉണ്ടായിരുന്നു. അവിടെ ചെറിയ ചെടികളും വലിയ മരങ്ങളും ഉണ്ടായിരുന്നു. അവിടെ ഒരു മാവും ഉണ്ടായിരുന്നു. ആ മാവിൻറെ ചുവട്ടിലായിരുന്നു രാമുവിന്റെ ചെറുപ്പകാലത്തെ കളികളെല്ലാം. ആ മാവിൽ നിന്ന് അവന് ധാരാളം മാങ്ങകൾ ലഭിച്ചിരുന്നു. രാമു വളർന്നു വലുതായപ്പോൾ, ആ മാവു മുറിച്ച് ഒരു കട്ടിൽ ഉണ്ടാക്കണം എന്ന ആഗ്രഹം തോന്നി. അങ്ങനെ ആ മാവു മുറിക്കുവാൻ ആളെത്തി. അപ്പോഴാണ് ആ മരത്തിൽ താമസിച്ചിരുന്ന പക്ഷിക ളും അണ്ണാനും തേനീച്ചകളും എല്ലാം രാമുവിനോട് കരഞ്ഞുകൊണ്ട് 'മരം മുറിക്കരുതേ', എന്ന് അപേക്ഷിച്ചത്. തേനീച്ചകൾ രാമുവിന് തേൻ നൽകി. ആ തേനിൻറെ മധുരം അവനെ ബാല്യകാലത്തിലേക്ക് കൊണ്ടുപോയി. രാമുവിന് തൻറെ തെറ്റ് മനസ്സിലായി. അവൻ തൻറെ വീടിനുചുറ്റും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചു.


ആരുഷി
2 A സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ