സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ നമ്മുടെ നാടിൻ്റെ സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ നാടിൻ്റെ സംരക്ഷണം


പേടിക്കണ്ട കൂട്ടരേ ,
വേനലവധി ഘോഷിക്കാം
വീട്ടിലും തൊടിയിലും
പാറിപ്പറന്ന് നടന്നീടാം
ആരുമാരും പേടിക്കല്ലേ
കൊറോണയെന്ന ഭീകരനെ
നമുക്ക് നമ്മെ തന്നെയൊന്ന്
ഉരുക്കി വാർത്തീടാം
നല്ല ശീലങ്ങൾ നാം തുടർന്നു പോകുകിൽ
ഒരു രോഗാണുവും നമ്മെ ആക്രമിക്കില്ല
കൈകൾ നന്നായി ശുചിയാക്കുവിൻ
വീട്ടിൽ തന്നെ പാർക്കുവിൻ.
പോഷക മുള്ള ആഹാരം കഴിക്കുവാൻ.
മേനിയും വീടും ചുറ്റുപാടും
വൃത്തിയായി സൂക്ഷിപ്പിൻ
ആരോഗ്യപരമായ വാർത്തകൾ കേൾപ്പിൻ.
 അതു ജീവിതത്തിൽ പ്രാവർത്തികമാക്കുവിൻ
കൈകൾ നാം ഇടയ്ക്കിടെ സോപ്പു കൊണ്ട് കഴുകേണം
തുമ്മുമ്പോഴും ചുമയക്കുമ്പോഴും മുഖം തുവാലയാൽ മറയാക്കണം.
പുറത്തിറങ്ങി പൊതുസ്ഥലത്ത് ഒത്തുചേരല്ലേ .
മാസ്ക്കു വച്ചു മാത്രം പുറത്തിറങ്ങണം.
രോഗലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണം
കൊറോണയെന്ന ഭീകരനെ
കൂട്ടമായി ചെറുത്തീടാം
ഓടിടും അവൻ നമ്മുടെ വീടും നാടും വിട്ടു പോയിടും
വേണ്ടിനി നമുക്കൊരിക്കലുമവനെ
ദൈവത്തിൻ സ്വന്തം നാടിൻ
സംരക്ഷകരായിടാം

HANNAH JOBY JOHN
2 A സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത