സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ നന്മയെ തിരികെ പിടിക്കാം.

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയെ തിരികെ പിടിക്കാം.


നമുക്ക് പൈതൃകമായി കിട്ടിയതല്ല ഈ ഭൂമി. മറിച്ച് മുൻതലമുറയിൽ നിന്ന് നമ്മൾ ദാനമായി വാങ്ങിയതാണ് ഈ ഭൂമി. പ്രകൃതിയിലേക്ക് മടങ്ങുക എന്നാൽ, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നാണ് അർത്ഥം. പ്രകൃതിയെ സംരക്ഷിക്കുക, അതിനെ നശിപ്പിക്കാതിരിക്കുക, അത് നമ്മുടെ ഉത്തരവാദിത്വമാണ്. മനുഷ്യർ ഇല്ലെങ്കിലും iii ഈ പ്രകൃതിയും ഭൂമിയും നിലനിൽക്കും. എന്നാൽ, പ്രകൃതിയും ഭൂമിയും ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല എന്നത് ഒരു വലിയ സത്യമാണ്. പ്രകൃതിയോട് മനുഷ്യർ ചെയ്യുന്ന ക്രൂരതകളുടെ പരിണിത ഫലങ്ങളാണ് നാമിന്ന് അനുഭവിക്കുന്നത്. പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ, നാം നമ്മെ തന്നെയാണ് സംരക്ഷിക്കുന്നത്. പ്രകൃതിയെ നമുക്ക് കഴിയും വിധം സംരക്ഷിച്ചുകൊണ്ട് നഷ്ടപ്പെട്ട നന്മയെ തിരികെ പിടിക്കാം.


ജൂവൽ മരിയ
2 A സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം