സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ കൊറോണ - അനുഭവക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ - അനുഭവക്കുറിപ്പ്


കഴിഞ്ഞ ഡിസംബറിൽ ചൈനയിലെ വുഹാനിൽ ആരംഭിച്ച് കൊറോണ വൈറസ് എൻറെ ജീവിതത്തെയും അവധി കാലത്തെയും വളരെയധികം ബാധിച്ചു. കൊറോണ ഭീതിയെ തുടർന്ന് ഞങ്ങളുടെ പരീക്ഷയും സ്കൂൾ വാർഷികവും നഷ്ടമായി. എനിക്ക് കൂട്ടിന് വീട്ടിൽ അച്ഛനും അച്ഛമ്മയും മാത്രം. അമ്മയ്ക്ക് ലോക്ക് ഡൗൺ കാരണം എൻറെ അടുത്ത് വരാൻ പറ്റാതെയായി. അയൽപക്കത്തെ കൂട്ടുകാരുമൊത്ത് കളിക്കാനോ കാണാനോ പോലും പറ്റാതെയായി.ഇന്ത്യയിൽ ആദ്യമായി കോവിഡ്19 രോഗിയെ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കണ്ടെത്തി ഇരിക്കുമ്പോഴാണ് കാസർഗോഡ് ജില്ലയിലും കൊറോണ പടർന്നുപിടിച്ചത് . ഈ വാർത്ത അറിഞ്ഞപ്പോൾ എനിക്കും പേടി തോന്നി എൻറെ അമ്മയും കാസർഗോഡാണ് നേഴ്സായി ജോലി ചെയ്യുന്നത് ഞാൻ അമ്മയെ വിളിച്ച് അവിടത്തെ സ്ഥിതിഗതികൾ അന്വേഷിച്ചു കൊണ്ടിരുന്നു.ലോക്ക്‌ ഡൗൺ കാരണം എനിക്ക് എൻറെ അമ്മയെ ഈ അവധികാലത്ത് ഒന്ന് കാണുവാൻ പോലും സാധിച്ചിട്ടില്ല. അമ്മയെ കാണാതെ ഒരുപാട് സങ്കടം ഉണ്ടെങ്കിലും എൻറെ അമ്മയും കൊറോണ എന്ന മഹാമാരി പിടിപെട്ട രോഗികളെ ശുശ്രഷിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ദിവസവും ടിവിയിലും പത്രത്തിലും കൊറോണ യെ കുറിച്ചുള്ള വാർത്തകൾ ഞാൻ വായിക്കാറുണ്ട് ഉണ്ട് കാസർഗോഡ് ജില്ലയിലെ കൊറോണ വൈറസ് പിടിയിലകപ്പെട്ട ഒരുപാട് രോഗികൾ രോഗമുക്തി നേടി പുറത്തിറങ്ങുന്നുണ്ട് .അതിൽ നമുക്ക് അഭിമാനിക്കാം ഈ കൊറോണ എന്ന മഹാമാരിയിൽ നിന്ന് എല്ലാ ജനങ്ങളും മുക്തി നേടുവാൻ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം .


DIYA PRASAD
4 D സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം